play-sharp-fill

മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മുട്ടം കുമ്പളാംപറമ്പിൽ വീട്ടിൽ രാജേഷി (മടുപ്പ് രാജേഷ് – 47 ) നെയാണ് ചിങ്ങവനം എസ് ഐ അനൂപ് സി. നായർ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേഷ് പീഡിപ്പിച്ചതായി വ്യക്തമായത്. വിവരമറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ പീഡനം സംബന്ധിച്ച് ചിങ്ങവനം പൊലീസിൽ […]

അച്ഛനെ കോടാലിക്ക് വെട്ടിക്കൊന്ന സംഭവം: മകൻ അറസ്റ്റിൽ; കോടാലിയും പിടിച്ചെടുത്തു

ക്രൈം ഡെസ്ക് ചിങ്ങവനം: ചാന്നാനിക്കാട് അച്ഛനെ വെട്ടിക്കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ചിങ്ങവനം ചാന്നാനിക്കാട് ദുർഗക്ഷേത്രത്തിനുസമീപം ഇടയാടിക്കരോട്ട് ശിവരാമനാചാരിയെയാണ് (81) വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ​ സംഭവവുമായി ബന്ധപ്പെട്ട് പാക്കിൽ ചിറക്കരോട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മകൻ രാജേഷിനെ (ദാസ്​-51) ചിങ്ങവനം എസ്‌ഐ അനൂപ് സി നായർ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന വീടിന്റെ പിന്നിൽ നിന്നും കോടാലി പിടിച്ചെടുത്തു. ഇരിക്കുകയായിരുന്ന ശിവരാമനെ പിന്നിലൂടെ എത്തിയ മകന്‍ രാജേഷ് കോടാലി ഉപയോഗിച്ച്​ വെട്ടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. തലയുടെ പിന്‍ഭാഗം പിളര്‍ന്ന്​ […]

കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികൻ

സ്വന്തം ലേഖകൻ തിരുവല്ല: കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു. കേസിൽ മൂന്നാം പ്രതിയായ ഫാ. ജോൺസൺ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുൻപാകെ കുറ്റസമ്മതം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവല്ലയിൽ നിന്നാണ് ഫാ. ജോൺസൺ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഫാ. ജോൺസൺ ഫോണിലൂടെ അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയെന്നും ശരീരത്തിൽ സ്പർശിച്ചുവെന്നും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റത്തിൽനിന്നും ഫാ. […]

ജോലി വാഗ്ദാനം നൽകി പണം തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവ് അജി .ബി. റാന്നി അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ദേവസ്വം ബോർഡിൽ നിയമനം നൽകാമെന്ന് പറഞ്ഞു പതിനഞ്ചോളം പേരെ കബിളിപ്പിച്ചതിനാണ് പത്തനംതിട്ട റാന്നി സ്വദേശിയായ അജി.ബിയെ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയായ യുവാവിന് ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. അജികുമാർ എന്ന ഇയാൾ അജി .ബി. റാന്നി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുൻപും വിവിധ ദേവസ്വം ബോർഡുകളിൽ നിയമന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെ […]

കള്ളനോട്ടടി: സീരിയൽ നടി ജാമ്യം തേടി ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: കള്ളനോട്ട് കേസിൽ അറസ്റ്റിലായ സീരിയൽ നടി സൂര്യയും സഹോദരി ശ്രുതിയും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. വെള്ളിയാഴ്ചയാണ് ഇരുവരും ജാമ്യാപേക്ഷ സമർപ്പിച്ചത്. അതേസമയം കേസിൽ അറസ്റ്റിലായ ഇവരുടെ അമ്മ രമാദേവി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല. കൊല്ലം മുളങ്കാടത്തെ ഇവരുടെ വീട്ടിൽ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും, നോട്ട് അടിക്കുന്നതിനുള്ള യന്ത്രസാമഗ്രികളും പോലീസ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.

പിണറായി മന്ത്രിസഭയിലെ അടുത്ത വിക്കറ്റും തെറിക്കുമോ? മാർത്തോമാ സഭയെ രംഗത്തിറക്കി മന്ത്രി സ്ഥാനം സംരക്ഷിക്കാൻ മാത്യു റ്റി. തോമസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് വർഷം പൂർത്തിയാക്കുന്നതിനിടെ പിണറായി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് പുറത്ത് പോവേണ്ടി വന്നത് മൂന്ന് മന്ത്രിമാർക്കായിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ സിപിഎം മന്ത്രിയായ ഇപി ജയരാജനായിരുന്നു ആദ്യം രാജിവെച്ച് പുറത്ത് പോയത്. പിന്നീട് വിവാദമായ ഫോൺ വിളിയുടെ പേരിൽ എൻസിപി നേതാവ് ശശ്രീന്ദ്രനെ എൻ.സി.പിയിലെ തോമസ് ചാണ്ടി വിഭാഗം തന്നെ പുകച്ച് പുറത്തു ചാടിച്ചു. ശശീന്ദ്രനു പകരമെത്തിയ തോമസ് ചാണ്ടി കായൽ കൈയ്യേറിയെന്ന ആരോപണങ്ങൾ കത്തി നിൽക്കെ ശശീന്ദ്രൻ വിഭാഗം തോമസ് ചാണ്ടിയേയും പുറത്താക്കി. എന്നാൽ പിണറായി മന്ത്രിസഭയിലെ തന്നെ മികച്ച […]

അഭിമന്യു കൊലപാതകം; നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്

സ്വന്തം ലേഖകൻ മലപ്പുറം: അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. വാഴക്കാട് പൊലീസും സ്പെഷ്യൽ ബ്രാഞ്ചുമാണ് റെയ്ഡ് നടത്തുന്നത്. അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് 20 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഘത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു.

വൈദികന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി; ഇന്നലെവരെ ആചാരതൊപ്പിയും എ.സി. മുറിയും ഉണ്ടായിരുന്ന അച്ചന് ജയിലിലെ ആദ്യദിവസം കൊതുകു കടിയും പത്രവായനയും

ശ്രീകുമാർ പത്തനംതിട്ട: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓർത്തഡോക്‌സ് സഭാ വൈദികൻ ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസിൽ ക്രൈംബ്രാഞ്ചിനോട് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓർത്തഡോക്‌സ് വൈദികർക്കെതിരായ ബലാത്സംഗക്കേസിൽ പ്രതികളായ മറ്റ് വൈദികർ ഉടൻ കീഴടങ്ങണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന. വൈദികരെ ഒളിവിൽ താമസിപ്പിക്കുന്നവർക്കെതിരെയും കേസ് എടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി ജോസി ചെറിയാൻ തേർഡ് ഐ ന്യൂസിനോട് […]

രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചത് ജലന്ധർ ബിഷപ്പിന്റെ പീഡനത്തെ തുടർന്നെന്ന് സൂചന; ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന് പറയുന്ന കാലയളവിൽ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകൾ തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ പീഡനം സഹിക്ക വയ്യാതെയെന്ന് സൂചന. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും മൊഴി കേസിൽ നിർണായമാകുക. ഇവരിൽ ഒരാൾ കണ്ണൂർ സ്വദേശിനിയാണ്. മറ്റൊരാൾ ബീഹാറിലുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കണ്ണൂർ സ്വദേശിനിയുടെ മൊഴിയെടുക്കാൻ ഇന്നലെ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് സൂചന. ഇവരുടെ മൊഴി ഉടൻ എടുക്കുമെന്ന് ഡിവൈ.എസ്.പി കെ.സുഭാഷ് തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. മിഷണറീസ് ഒഫ് ജീസസിന്റെ പരിയാരം, പിറവം മഠങ്ങളിൽ ഇന്നലെ നടത്തിയ […]

ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യരുതെന്ന് പിണറായിയുടെ നിർദേശം: ലക്ഷ്യം സഭയുടെ വോട്ട് ബാങ്ക്; കേസ് ഒത്തു തീർപ്പാക്കാൻ മുതിർന്ന ബിഷപ്പ് ഇടപെടുന്നു; കന്യാസ്ത്രീയുടെ പരാതി പിൻവലിപ്പിച്ചേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ സഭയെയും ക്രൈസ്തവ സഭകളെയും പിടിച്ചു കുലുക്കിയ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഒത്തു തീർപ്പിനു സഭയിലെ ഉന്നതൻ ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള കത്തോലികാ ബിഷപ്പാണ് ജലന്ധർ ബിഷപ്പും കന്യാസ്ത്രീയും തമ്മിലുള്ള പ്രശ്‌നത്തിൽ ഇടപെടുന്നത്. മുതിർന്ന ബിഷപ്പ് കഴിഞ്ഞ ദിവസം ഫോണിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. സംഭവം ഒത്തു തീർപ്പാക്കാൻ സഭയ്ക്ക് സമയം അനുവദിക്കണമെന്നും, ഇതിനു മുഖ്യമന്ത്രി അറസ്റ്റ് വൈകിപ്പിച്ചു സഹായിക്കണമെന്നുമാണ് മുതിർന്ന ബിഷപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് […]