play-sharp-fill

നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈൽ വൈറസ്

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് നിപയ്ക്ക് പിന്നാലെ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പനി സ്ഥിരീകരിച്ചത്. 24 കാരിയായ പാവങ്ങാട് സ്വദേശിനിയിലാണ് രോഗ ബാധ കണ്ടെത്തിയത്. യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമാനമായ രോഗ ലക്ഷണങ്ങളോടെ ഒരാൾ കൂടി ചികിത്സയിൽ കഴിയുന്നുണ്ട്. ജപ്പാൻ ജ്വരത്തിന് സമാനമായ ലക്ഷണങ്ങാളാണ് ഈ രോഗത്തിനും ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പക്ഷികളിൽ നിന്നും കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് വെസ്റ്റ് നൈൽ പനി. ക്യൂലക്സ് കൊതുകുകളാണ് ഈ […]

ചിലപ്പോൾ പെൺകുട്ടിയുടെ ഗാനങ്ങൾ പ്രകാശനം ചെയ്തു

അജയ് തുണ്ടത്തിൽ ട്രൂ ലൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനീഷ് ചുനക്കര നിർമ്മിച്ച് പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ‘ചിലപ്പോൾ പെൺകുട്ടി ‘യുടെ ഗാനങ്ങൾ പ്രകാശിതമായി. തിരുവനന്തപുരം കലാഭവൻ തീയേറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സീഡി റെപ്പ്‌ളിക്ക ഈസ്റ്റ് കോസ്റ്റ് വിജയന് നല്കി പ്രകാശന കർമ്മം നിർവ്വഹിച്ചു. ഈസ്റ്റ് കോസ്റ്റ് ഓഡിയോസാണ് പാട്ടുകൾ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അഞ്ചു ഗാനങ്ങളാണുള്ളത്. അജയ് സരിഗമ ഈണമിട്ടിരിക്കുന്ന ഗാനങ്ങളിൽ ഡോ. വൈക്കം വിജയലക്ഷ്മിയുടെ ആദ്യ ഹിന്ദി ഗാനവും സോഷ്യൽ മീഡിയയിലൂടെ വൈറലായ രാകേഷ് […]

ഇടുക്കി കലക്ട്രേറ്റിന് മുന്നിൽ സ്ത്രീയുടെ ആത്മഹത്യാ ശ്രമം

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി കലക്ട്രേറ്റിന് മുന്നിൽ സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. പോലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. കളക്ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. പോലീസുകാരുടെ പെരുമാറ്റത്തിൽ മനംമടുത്തുവെന്ന് ആരോപിച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച യുവതിയെ പോലീസുകാർ തടയുകയായിരുന്നു. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഉമ്മൻചാണ്ടിയെ വെല്ലുവിളിച്ച് സരിത; കത്ത് എഴുതിയത് ഞാൻ തന്നെ

സ്വന്തം ലേഖകൻ കൊട്ടാരക്കര: കത്ത് എഴുതിയത് താൻ തന്നെയാണെന്നും തെളിവുണ്ടെങ്കിൽ ഉമ്മൻചാണ്ടി പുറത്തുവിടട്ടെയെന്ന് വെല്ലുവിളിയുമായി സരിത എസ് നായർ രംഗത്ത്. തെളിവുകൾ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സരിത എസ് നായരുടെ കത്തിന് പിന്നിൽ കെ ബി ഗണേഷ് കുമാറെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊട്ടാരക്കര ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകിയിരുന്നു എന്നാൽ സംഭവത്തിൽ ഗണേഷിന് പങ്കില്ലെന്ന് സരിത വ്യക്തമാക്കുന്നു. ഉമ്മൻചാണ്ടി കത്തിനെ ഭയപ്പെടുകയാണെന്നും സരിത കൂട്ടിച്ചേർത്തു. സരിത ജയിലിൽ നിന്നും 21 പേജുള്ള കത്താണ് തന്നെ ഏൽപ്പിച്ചതെന്നും, പിന്നീട് […]

വ്യാജ രേഖ ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കോട്ടയത്തെ പ്രമുഖ വ്യാപാരിയുടെ ബെൻസ് കാർ ജപ്തി ചെയ്തിട്ട് രണ്ടു മാസം; പിഴ തുക അടയ്ക്കാത്തതിനാൽ പൊതുമരാമത്ത് ഓഫീസിനു മുന്നിൽ വെയിലും മഴയുമേറ്റ് കിടക്കുന്നു

സ്വന്തം ലേഖകൻ കോട്ടയം: വ്യാജ രേഖ ഉപയോഗിച്ച് പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ ഉപയോഗിച്ചു വന്ന ബെൻസ് കാറാണ് പൊതുമരാമത്ത് റവന്യു റിക്കവറി വിഭാഗം ഓഫിസ് മുറ്റത്ത് പൊടിപിടിച്ചു കിടക്കുന്നത്. പിഴ തുകയായ പന്ത്രണ്ട് ലക്ഷം അടയ്ക്കാത്തതു മൂലം രണ്ടു മാസം മുൻപാണ് കാർ ജപ്തി ചെയ്തത്.കോട്ടയത്തെ പ്രമുഖ ലോട്ടറി വ്യാപാരിയായ തിരുമലൈകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വ്യാജ രേഖ ഉപയോഗിച്ചു പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാറിന്റെ പിഴ തുകയായി പന്ത്രണ്ട് ലക്ഷം രൂപ അടയ്ക്കണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ നിർദേശം. എന്നാൽ, ഇത് ലംഘിച്ച […]

സരിത എസ് നായരുടെ വിവാദ കത്തിൽ യു.ഡി.എഫ് നേതാക്കളുടെ പേരുകൾ എഴുതി ചേർത്തത് ഗണേഷ് കുമാറെന്ന് കോടതിയിൽ ഉമ്മൻ ചാണ്ടിയുടെ നിർണായക മൊഴി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സോളാർ കേസിൽ തനിക്കും യു ഡി എഫ് നേതാക്കളുമെതിരെ വ്യാജ രേഖ ചമച്ചത് മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കോടതിയിൽ മൊഴി നൽകി. അഡ്വ. സുധീർ ജേക്കബ്ബ് സമർപ്പിച്ച കേസിൽ വിസ്താരത്തിന് ഹാജരായപ്പോഴയിരുന്നു മുൻ മുഖ്യമന്ത്രിയുടെ നിർണ്ണായക മൊഴി. ആദ്യം 21 പേജുകൾ മാത്രമുണ്ടായിരുന്ന കത്തിൽ മൂന്നു പേജുകൾ കൂടി എഴുതി ചേർത്ത് 24 പേജുള്ള കത്താക്കി മാറ്റിയത് കെ ബി ഗണേഷ് ഇടപെട്ടാണെന്ന് ആണെന്നാണ് ഉമ്മൻചാണ്ടിയുടെ മൊഴി. ഈ […]

വണ്ണപ്പുറം കൂട്ടക്കൊലക്കേസ്; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ തൊടുപുഴ: വണ്ണപ്പുറം കമ്പക്കാനം കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. കാളിയാർ പോലീസ് സ്റ്റേഷനിലാണ് അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുന്നത്. ഇവരിൽ ഒരാൾ മന്ത്രവാദ പ്രവർത്തനങ്ങൾ ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവർക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നേരത്തെ മൊബൈൽ വിവരങ്ങളുടേയും പോലീസിന് ലഭിച്ച മൊഴികളുടേയും അടിസ്ഥാനത്തിൽ 22 പേരുടെ ഒരു പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ ഉൾപ്പെട്ടവരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

വാറ്റ് ചാരായം നിർമിച്ച ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ

സ്വന്തം ലേഖകൻ പാലാ: വീട്ടിൽ ചാരായം വാറ്റി വിതരണം നടത്തിവന്ന ബിജെപി പ്രവർത്തകനും ചാരായം വാങ്ങാനെത്തിയ ആളും ഉൾപ്പെടെ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. ബിജെപി പ്രവർത്തകനായ ഏഴാച്ചേരി താമരമുക്ക് പൂവക്കാട്ടിൽ സുരേഷ് ലാൽ (42), ചാരായം വാങ്ങാൻ എത്തിയ അന്തീനാട് മങ്കര വാക്കമറ്റത്തിൽ അശോകൻ (45) എന്നിവരെയാണ് വാറ്റുപകരണങ്ങളും ചാരായവും ഉൾപ്പെടെ പാലാ എക്സൈസ് ഇൻസ്പെക്ടർ സിറിൾ കെ മാത്യൂസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 16 ലിറ്റർ ചാരായവും 170 ലിറ്റർ വാഷ്, വാറ്റ് ഉപകരണങ്ങളുമാണ് സുരേഷ് ലാലിന്റെ വീട്ടിൽ നിന്നും എക്‌സൈസ് […]

മസാലദോശയിൽ പഴുതാര ; ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു

സ്വന്തം ലേഖകൻ തൃശൂർ : മസാലദോശയിൽ നിന്നും പഴുതാരയെ കിട്ടിയെന്ന വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസ് പൂട്ടിച്ചു. തൃശൂർ വടക്ക് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. വിദ്യാർത്ഥികളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഹോട്ടലിൽ പാചകം ചെയ്തിരുന്ന സ്ഥലം വൃത്തിഹീനമാണെന്ന് കണ്ടെത്തി. വൃത്തിയായി സൂക്ഷിക്കാത്ത പാത്രങ്ങൾ കഴുക പോലും ചെയാതെയാണ് ഇവിടെ പാചകം ചെയ്തിരുന്നത്. ഇത് പരിശോധനയിൽ വ്യക്തമായതോടെയാണ് നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ ഉദ്യേഗസ്ഥർ […]

ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു

സ്വന്തം ലേഖകൻ ദില്ലി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെ സുപ്രിം കോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിനെയും സീനിയർ അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രിം കോടതി ജഡ്ജിമാരാക്കാൻ ജനുവരി 10 ന് ചേർന്ന കൊളീജിയമാണ് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്. എന്നാൽ കൊളീജിയം ശുപാർശ ചെയ്ത ഇന്ദു മൽഹോത്രയെ ജഡ്ജിയായി നിയമിക്കുകയും ജസ്റ്റിസ് കെഎം ജോസഫിന്റെ നിയമന ശുപാർശ കേന്ദ്രസർക്കാർ മടക്കുകയുമാണ് ചെയ്തത്. പ്രാദേശിക പ്രാതിനിധ്യമെന്ന അഭിപ്രായത്തോട് കൊളീജിയം യോജിച്ചതുകൊണ്ടാണ് […]