play-sharp-fill

ഹൈക്കോടതിയിൽ നിന്നും മലബാർ സിമൻറ്‌സ് അഴിമതിക്കേസിന്റെ ഫയലുകൾ കാണാതായ സംഭവം; കോർട്ട് ഓഫീസർമാർക്ക് വീഴ്ചയെന്ന് വിജിലൻസ്

സ്വന്തം ലേഖകൻ കൊച്ചി: മലബാർ സിമൻറ്‌സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട മൂന്നു സെറ്റ് ഫയലുകൾ ഹൈക്കോടതിയിൽ നിന്നും കാണാതായ സംഭവത്തിൽ കോർട്ട് ഓഫീസർമാർക്ക് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് വിജിലൻസ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായി. അന്വേഷണ റിപ്പോർട്ട് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചു. ഹൈക്കോടതിയിലെ രണ്ടു കോർട്ട് ഓഫീസർമാരുടെ വീഴ്ചയാണ് അന്വേഷണ റിപ്പോർട്ടിൽ വിജിലൻസ് രജിസ്ട്രാർ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഈ വർഷം തന്നെയാണ് ഫയലുകൾ കാണാതായതെന്ന നിഗമനത്തിലാണ് വിജിലൻസ് എത്തിയിരിക്കുന്നത്. ഫയലുകൾ കാണാതായ സാഹചര്യത്തിൽ ഫയൽ നീക്കം രേഖപ്പെടുത്താൻ പുതിയ സംവിധാനം വേണമെന്നും ഫയൽ നീക്കം […]

ബിജെപി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത; സുരേന്ദ്രൻ തെറിച്ചേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉടൻ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന ആർഎസ്എസിന്റെ കടുത്ത നിലപാടിനൊടുവിലാണ് ബിജെപി കേന്ദ്ര നേതൃത്വം ശ്രീധരൻപിള്ളയെ പ്രസിഡന്റാക്കിയത്. കുമ്മനം രാജശേഖരനെ ഗവർണ്ണറാക്കി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു മുരളീധരപക്ഷവും കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗവും കരുക്കൾ നീക്കിയത്. ഒരു ചർച്ചയും നടത്താതെ കുമ്മനത്തെ ഗവർണ്ണറാക്കിയതിൽ ഉടക്കിയ ആർഎസ്എസ് സുരേന്ദ്രനെ പറ്റില്ലെന്ന് അമിത് ഷായോട് തീർത്ത് പറഞ്ഞതാണ് നിർണ്ണായകമായത്. സംസ്ഥാന പ്രസിഡൻറിന് പിന്നാലെ ഭാരവാഹി പട്ടികയിലും അഴിച്ചുപണി വേണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. കടുത്ത മുരളീധര പക്ഷക്കാരനും ആർഎസ്എസ് ശക്തമായി എതിർക്കുന്ന കെ. […]

കേരളാ ഹൗസിൽ വൻ സുരക്ഷാ വീഴ്ച ; മുഖ്യമന്ത്രിക്കുനേരെ വധശ്രമം

സ്വന്തം ലേഖകൻ ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ കത്തിയുമായി യുവാവിന്റെ ആത്മഹത്യാഭീഷണി. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമൽരാജാണ് ഭീഷണിമുഴക്കിയതും മുഖ്യമന്ത്രിക്കുനേരെ കത്തി വീശുകയും ആത്മഹത്യശ്രമം നടത്തുകയും ചെയ്തത്. വിമൽരാജ് (43) 20 വർഷമായി ഡൽഹിയിലാണ്. രാവിലെ ഒമ്പതരയോടെ എത്തിയ ഇയാളുടെ കൈയ്യിൽ ഒരു ബാഗും പോക്കറ്റിൽ ദേശീയപതാകയും ഉണ്ടായിരുന്നു. കേരള ഹൗസ് ഗസ്റ്റ്ഹൗസിന് മുന്നിൽ മാധ്യമ പ്രവർത്തകർക്കിടയൽ നിൽക്കുകയായിരുന്നു ഇയാൾ. സംശയം തോന്നിയ പൊലീസുകാർ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായി ബാഗിൽ നിന്ന് കത്തിയെടുക്കാൻ ശ്രമിച്ചപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ […]

പോലീസിലും ചതിയന്മാർ: എസ്. ഐ ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുത്തില്ല; പോലീസുകാരുടെയടക്കം കോടികൾ തട്ടിയ എസ്.ഐയെ രക്ഷിക്കാൻ ക്രൈം ബ്രാഞ്ചിന്റെ കള്ളക്കളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേതടക്കം നിരവധി പ്രമുഖരുടെ പേരുപറഞ്ഞ് മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയിലെ നിക്ഷേപമായി കോടികൾ തട്ടിയെടുത്ത ഇന്ത്യാ റിസർവ് ബറ്റാലിയനിലെ എസ്.ഐ ഷിജു ശാസ്ത്രിയെ രക്ഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ കള്ളക്കളി. ഷിജുവിനെതിരെ പരാതി ലഭിച്ചിട്ടും പേരൂർക്കട സി.ഐ കേസെടുക്കാതിരുന്നതിൽ സ്പെഷ്യൽബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബറ്റാലിയൻ കമൻഡാന്റ് കെ.ജി. സൈമൺ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഡി.ഐ.ജി ഷെഫീൻ അഹമ്മദ് ഷിജുവിനെ സസ്പെൻഡ് ചെയ്തെങ്കിലും തട്ടിപ്പിൽ ഇയാളെ പ്രതിയാക്കാനോ കാര്യമായ അന്വേഷണം നടത്താനോ ക്രൈംബ്രാഞ്ച് തയ്യാറാവുന്നില്ലെന്നാണ് ആരോപണം. തട്ടിപ്പിനിരയായ പൊലീസുകാരെ പണത്തിന്റെ ഉറവിടം […]

തോട്ടയ്ക്കാട് ഉമ്പിടിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി യക്ഷി പതിവായി പ്രത്യക്ഷപ്പെടുന്നു ; പോലീസും നാട്ടുകാരും യക്ഷിയെ തേടി പരക്കം പായുന്നു

സ്വന്തം ലേഖകൻ തോട്ടയ്ക്കാട് : ഉമ്പിടിയിൽ യാത്രക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ടിരുന്ന യക്ഷിയെ തേടി പോലീസ് ഇറങ്ങി. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാട് ഉമ്പിടിയിലും പരിസര പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി കേൾക്കുന്ന യക്ഷിക്കഥയുടെ സത്യം അറിയാനും വഴിയിൽ വെളുത്ത വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന യക്ഷിയെ പിടികൂടാനും പോലീസ് ഇറങ്ങിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കറുകച്ചാൽ ഉമ്പിടി കാരയ്ക്കാട്ടുകുന്ന് ഭാഗത്ത് ഏതാനും ദിവസമായി യക്ഷിയുടെ വിളയാട്ടം നടക്കുന്നതായി നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. പുലർച്ചെ ആളൊഴിഞ്ഞിടത്ത് വെള്ളവസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന യുവതി യാത്രക്കാരെ കൈകാട്ടി വിളിക്കുന്നതായും അട്ടഹസിക്കുന്നതായും പുലർച്ചെ ഇതിലേ സഞ്ചരിക്കുന്ന മീൻ, […]

പാവപ്പെട്ടവന്റെ കഞ്ഞിയിൽ കൈയ്യിട്ടുവാരി ബാങ്കുകൾ ഉണ്ടാക്കിയത് 11,500 കോടി രൂപ

സ്വന്തം ലേഖകൻ കോട്ടയം: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ രാജ്യത്തെ വിവിധ ബാങ്കുകൾ ഇടപാടുകാരിൽ നിന്ന് 2017-18ൽ നേടിയത് 4989.55 കോടി രൂപ. ഇതിൽ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകൾ മാത്രം ഇടപാടുകാരിൽനിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. ഏറ്റവും കൂടുതൽ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് – 2433.87 കോടി രൂപ. സാധാരണക്കാർ ഏറ്റവും അധികം അക്കൗണ്ട് എടുക്കുന്നത് ഈ ബാങ്കിലാണ്. എസ് ബി റ്റിയെ പോലുള്ള ബാങ്കുകളെ ലയിപ്പിച്ചതിലൂടെയും […]

മോഹൻലാലിനെതിരെ നിയമനടപടി ആരംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ: എം.സി.ആറിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ അഭിനയിച്ച പരസ്യത്തിനെതിരെ ഖാദി ബോർഡ് നിയമനടപടികൾ ആരംഭിച്ചതായി വൈസ് ചെയർമാൻ ശോഭനാ ജോർജ്ജ്. ചർക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയാണ് മോഹൻലാൽ ദേശത്തിന്റെ പ്രതീകമായ ചർക്ക വെച്ച് പരസ്യം ചെയ്തതെന്ന് ശോഭനാ ജോർജ്ജ് ആരോപിച്ചു. എം.സി.ആറിന്റെ എല്ലാ ഉൽപ്പന്നങ്ങളും പവർ ലൂമിൽ നെയ്യുന്നതാണ്. എന്നാൽ പരസ്യത്തിൽ ചർക്ക കാണിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇന്ത്യയിൽ ഹാൻഡ് ലൂം ഉപയോഗിക്കുന്നത് ഖാദി മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനടപടി ആരംഭിച്ചത്. യന്ത്രങ്ങളുടെ പേരിലുള്ള ഉത്പ്പന്നങ്ങൾ ഖാദിയുടെ പേരിൽ വിറ്റഴിക്കുന്ന […]

കുറിച്ചി കോയിപ്പുറം ഭാഗത്തേക്കുള്ള റോഡ് ചെളിക്കുണ്ടായി; ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡ് താറുമാറായതോടെ വൻ അഴിമതിയെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ കുറിച്ചി: മഴക്കെടുതിയുടെ ദുരിതം പേറി ഒട്ടേറെ കുടുംബങ്ങൾ. ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡ് താറുമാറായതോടെ വൻ അഴിമതിയാണ് ഇതിൽ നടന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ഒരു മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥിതി ഉള്ള റോഡിൽ ഈ തുടർച്ചയായ മഴ ചെളിക്കുണ്ടാക്കി മാറ്റി.ചെളിക്കുണ്ടിലൂടെ യാത്ര ചെയ്യേണ്ടി വരുകയാണ് ഇവിടെ. കുറിച്ചി കോയിപ്പുറം ഭാഗത്ത് പുന്നയ്ക്കാട്ട് പള്ളത്തോട്ട് റോഡിലാണ് ഈ ദുരവസ്ഥ.പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി കോൺക്രീറ്റ് ചെയ്ത റോഡാണ് ഇത്. കാലങ്ങളായി നിവേദനങ്ങളും പരാതികളും അധികാരികൾക്ക് നൽകിയിട്ടും ഫലമില്ലാതെ സ്ഥലവാസികൾ വലയുകയാണ്. […]

ജലന്ധർ ബിഷപ്പിനെതിരായ പീഡനക്കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസ് പിൻമാറി

സ്വന്തം ലേഖകൻ കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് പിൻമാറി. കേസ് മറ്റൊരു ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കാത്തലിക് ബിഷപ്പ് ചർച്ച് ഇൻഫർമേഷൻ മൂവ്‌മെന്റ് എന്ന സംഘടനയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ പറയുന്നു. കന്യാസ്ത്രീ നേരിട്ട് മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നൽകിയിട്ടും കേസന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഭാരവാഹികൾ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. അതേസമയം, ജലന്ധർ ബിഷപ് […]

എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിക്കണം

സ്വന്തം ലേഖകൻ കോട്ടയം: എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് യുവമോർച്ച പ്രവർത്തകർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ,ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, ജില്ലാ ജന:സെക്രട്ടറിമാരായ സോബിൻലാൽ, എസ് ശരത് കുമാർ, ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, സെക്രട്ടറി രാജ്‌മോഹൻ, കമ്മിറ്റി അംഗം വിഷ്ണുനാഥ്, കോട്ടയം നി: മണ്ഡലം വൈ: പ്രസിഡന്റ് ബിനു വി തുടങ്ങിയവരും പങ്കെടുത്തു.