ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ : ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ; ത്രിതല സുരക്ഷയിൽ ഐ.ടി.സി മൗര്യ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങുന്ന ഹോട്ടലിന് ഒരു രാത്രിക്ക് മാത്രം എട്ട് ലക്ഷം രൂപ. ഹോട്ടലിലെ 438 മുറികളും ട്രംപിനും സംഘത്തിനും വേണ്ടി മാത്രം ബുക്ക് ചെയ്തു. ത്രിതല സുരക്ഷയിൽ ഹോട്ടൽ ഐ.ടി. സി മൗര്യ. ആഗ്രയിൽ താജ്മഹൽ സന്ദർശനത്തിന് ശേഷം വൈകീട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡൽഹിയിലെത്തുക. ഐ.ടി.സി. മൗര്യ ഹോട്ടലിലാണ് ഇവർ ഇന്ന് തങ്ങുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് മുൻ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസിച്ചിരുന്നത്. ട്രംപിനായി അത്യാഡംബര സൗകര്യങ്ങളെല്ലാം ഡൽഹിയിലെ […]

ഒടുവിൽ ട്രംപ് എത്തി ; വരവേൽക്കാൻ നേരിട്ടെത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി

സ്വന്തം ലേഖകൻ അഹമ്മദാബാദ്: കാത്തിരിപ്പിന് വിരാമം, 36 മണിക്കൂർ നീളുന്ന ഇന്ത്യാ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമാനമായ ‘എയർ ഫോഴ്‌സ് വൺ’ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. അമേരിക്കൻ പ്രസിഡന്റിനെ വരവേൽക്കാൻ നേരിട്ടെത്തി നരേന്ദ്ര മോദി. ട്രംപ് ഇന്ത്യ യിൽ എത്തിയതോടെ’നമസ്‌തേ ട്രംപ്’ പരിപാടിക്ക് തുടക്കമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിൽ ഗുജറാത്ത്. ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊട്ടേര സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് 1.05നാണ് മൊട്ടേര സ്റ്റേഡിയത്തിൽ ‘നമസ്‌തേ ട്രംപ്’ പരിപാടി ആരംഭിക്കുന്നത്. ഗുജറാത്ത് […]

മോദി എത്ര നാളിങ്ങനെ മറയ്ക്കും…? ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരി ഒഴിപ്പിക്കാൻ നീക്കം ; വീട് വിട്ടൊഴിയാൻ 45 കുടുംബങ്ങൾക്ക് നോട്ടീസ് നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദി എത്ര നാളിങ്ങനെ മറയ്ക്കും…? അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വരവേൽക്കാൻ മതിൽ കെട്ടിയതിന് പിന്നാലെ ചേരികൾ പൂർണമായും ഒഴിപ്പിക്കാൻ ശ്രമം. മൊട്ടേര സ്റ്റേഡിയത്തിനു സമീപത്തു താമസിച്ചിരുന്ന 45 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാൻ അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുമായി ബന്ധമില്ലെന്നാണ് അഹമ്മദാവാദ് കോർപ്പറേഷൻ നൽകുന്ന വിശദീകരണം. രണ്ടു പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന 45 കുടുംബങ്ങളിലെ 200 പേരാണു കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. ഇവർ രജിസ്റ്റർ ചെയ്ത നിർമാണ […]

ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട്, ഇറാന് മുന്നറിയിപ്പുമായി ട്രംപ്. ഇറാക്കിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽഅസദ്, ഇർബിൽ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം തങ്ങൾക്കുണ്ട്. ആക്രമണം സംബന്ധിച്ച് അടുത്ത ദിവസം പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു. ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാക്കിലെ സൈനിക […]

ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ച തുടങ്ങി

സിംഗപ്പൂര്‍: ലോകം കാത്തിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് സിംഗപ്പൂരില്‍ തുടക്കമായി. രണ്ട് രാഷ്ട്ര തലവന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഹസ്തദാനത്തോടെയാണ് തുടങ്ങിയത്. വടക്കന്‍ കൊറിയന്‍ തലവന്‍ കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ച സിംഗപ്പൂരിലെ സെന്റോസാ ദ്വീപിലെ ആഡംബര ഹോട്ടലായ കാപ്പെല്ലയിലാണ് നടക്കുന്നത്. ഹോട്ടലിലേക്ക് കയറും മുമ്പ് ഇരു നേതാക്കളും കൈകൊടുത്തു. ആണവ നിരായുധീകരണം ഉള്‍പ്പെടെ യുള്ള അനേകം വിഷയങ്ങള്‍ ഉള്‍പ്പെടെ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും. വടക്കന്‍ കൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള […]