ഒരു കുടുംബത്തിലെ 12 പേരുടെയും ജീവനെടുത്ത് താനൂർ ബോട്ടപകടം വൻ ദുരന്തമായി. താനൂർ  മത്സ്യതൊഴിലാളിയായ സൈതലവിയുടെ കുടുംബത്തിലെ 10 മാസം പ്രായമുള്ള കുഞ്ഞ്  അടക്കമാണ് മരിച്ചത്. ഞായറാഴ്ച ആയതിനാൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു സൈതലവിയുടെ കുടുംബം.

ഒരു കുടുംബത്തിലെ 12 പേരുടെയും ജീവനെടുത്ത് താനൂർ ബോട്ടപകടം വൻ ദുരന്തമായി. താനൂർ മത്സ്യതൊഴിലാളിയായ സൈതലവിയുടെ കുടുംബത്തിലെ 10 മാസം പ്രായമുള്ള കുഞ്ഞ് അടക്കമാണ് മരിച്ചത്. ഞായറാഴ്ച ആയതിനാൽ വിനോദ സഞ്ചാരത്തിന് പോയതായിരുന്നു സൈതലവിയുടെ കുടുംബം.

Spread the love

സ്വന്തം ലേഖകൻ

ഇതുവരെ 22 പേരുടെ മരണം സ്ഥിരീകരിച്ചു. ഒരാളെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ചെളിയില്‍ പൂണ്ടുപോയിട്ടുണ്ടോ എന്നറിയാന്‍ എന്‍ഡിആര്‍എഫ് പരിശോധന നടത്തുകയാണ്. 40 പേര്‍ ബോട്ടില്‍ കയറാന്‍ ടിക്കറ്റ് എടുത്തിരുന്നു. എന്നാല്‍ തിരക്കുമൂലം അഞ്ച് പേര്‍ ബോട്ടില്‍ കയറിയിരുന്നില്ല. അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടു.എന്നാല്‍ കുട്ടികള്‍ക്ക് ടിക്കറ്റ് എടുത്തിരുന്നില്ല.അതുകൊണ്ടുതന്നെഅപകടത്തില്‍പെട്ട അറ്റ്‌ലാന്റിക് ബോട്ടില്‍ ആളുകളെ കുത്തിനിറച്ച്‌ യാത്ര പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

അതേ സമയം യാദൃശ്ചികമായി സംഭവിച്ച അപകടം എന്ന നിലയിലല്ല താനൂരിലെ ബോട്ട് ദുരന്തത്തെ കാണേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍. ബന്ധപ്പെട്ട വകുപ്പുകളുടെ ഗുരുതരമായ അശ്രദ്ധയും അലംഭാവവും ഈ ദാരുണ സംഭവത്തിലേക്ക് വഴി തെളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തുടനീളം ബീച്ചുകളില്‍ സാഹസിക ബോട്ട് യാത്രകള്‍ നടക്കുന്നുണ്ട്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭരണകൂട ഒത്താശയോടു കൂടി ഇത്തരം വിനോദങ്ങള്‍ നടത്തപ്പെടുന്നത്. ഭരണകൂടം ‘സ്പോണ്‍സര്‍ ചെയ്ത കൂട്ടക്കൊല’യ്ക്ക് തുല്യമാണ് ഇന്നലെ നടന്ന ബോട്ടപകടത്തിലെ ദാരുണ മരണങ്ങള്‍.

ടൂറിസം വകുപ്പും ടൂറിസം മന്ത്രിയും ആണ് ഇതിന്‍റെ പ്രധാന ഉത്തരവാദികള്‍. എന്തു മാനദണ്ഡപ്രകാരമാണ് ഫിറ്റ്നസ് ഇല്ലാത്ത ഇത്തരം ബോട്ടുകള്‍ ജനങ്ങളുടെ ജീവന്‍ പന്താടിക്കൊണ്ട് യാത്രകള്‍ നടത്തുന്നതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കണം -സുധാകരന്‍ ആവശ്യപ്പെട്ടു. രാഷ്‌ട്രപതി അടക്കമുള്ള പ്രമുഖർ സംഭവത്തിൽ അനുശോചനം അറിയിച്ചു

Tags :