കൊടുങ്ങല്ലൂര്‍ ബൈപാസ്; അധികൃതരുടേത് ചതി -എലിവേറ്റഡ് ഹൈവേ കര്‍മസമിതി

കൊടുങ്ങല്ലൂര്‍ ബൈപാസ്; അധികൃതരുടേത് ചതി -എലിവേറ്റഡ് ഹൈവേ കര്‍മസമിതി

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂര്‍: ദേശീയപാത 66ലെ കൊടുങ്ങല്ലൂര്‍ ബൈപാസില്‍ ഡിവൈ.എസ്.പി ഓഫിസ് ജങ്ഷനില്‍ സുരക്ഷിത ക്രോസിങ് സംവിധാനം ഉണ്ടാകുമെന്ന ഉറപ്പ് ലംഘിച്ച്‌ അധികൃതരുടെ ചതിപ്രയോഗമെന്ന് ആക്ഷേപം.

എലിവേറ്റഡ് ഹൈവേ കര്‍മസമിതിയാണ് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സുരക്ഷിത ക്രോസിങ് സംവിധാനം കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടികള്‍ എടുക്കണമെന്ന് കര്‍മസമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയെ രണ്ടായി പിളര്‍ത്തി എന്‍.എച്ച്‌ 66ല്‍ 3.5 കിലോമീറ്റര്‍ നീളത്തില്‍ ബൈപാസ് കടന്നുപോകുന്ന സാഹചര്യത്തിലാണ് സി.ഐ സിഗ്നലില്‍ എലിവെറ്റഡ് ഹൈവേ വേണമെന്ന് ആവശ്യം കര്‍മസമിതി ഉയര്‍ത്തിയതും പ്രവര്‍ത്തനം തുടങ്ങിയതും.

2012ല്‍ എലിവേറ്റഡ് ഹൈവേ സമരം ഒത്തുതീര്‍ന്നത് നഗരത്തിന്റെ മധ്യഭാഗം ആയതിനാല്‍ അവിടെ എലിവേറ്റഡ് ഹൈവേ വരുന്നതുവരെ സിഗ്നല്‍ ആകാമെന്ന ഉറപ്പ് ലഭിച്ചതോടെയാണ്. പിന്നീട് പുതിയ എന്‍.എച്ച്‌ 66 പ്രോജക്‌ട് വന്നപ്പോള്‍ എലിവേറ്റഡ് ഹൈവേ നഗരത്തിന്റെ വടക്കേ അറ്റത്തേക്ക് മാറ്റുകയും സി.ഐ സിഗ്നലില്‍ ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ് (എല്‍.വി.യു.പി) നല്‍കും എന്നാണ് രേഖകളില്‍ കണ്ടിരുന്നത്.

ശാസ്ത്രീയ പരിഹാരം മാര്‍ഗം അങ്ങനെയെങ്കില്‍ അതാകട്ടെ എന്ന് കരുതി കര്‍മസമിതി അംഗീകരിച്ചിരുന്നു. എന്നാല്‍ ഏതാനും ദിവസം മുമ്ബ് സ്ഥലത്തെത്തിയ എന്‍.എച്ച്‌.എ.ഐ അധികൃതര്‍ ഇവിടെ എല്‍.വി.യു.പിയും ഇല്ലെന്നാണ് അറിയിച്ചത്.

ഇതോടെ അധികൃതര്‍ നേരത്തേ നല്‍കിയ ഉറപ്പും വാഗ്ദാനങ്ങളും ചതിയാണെന്ന് ബോധ്യമായി. ചന്തപ്പുരയില്‍ ഫ്ലയ് ഓവറും 470 മീറ്റര്‍ വടക്ക് മാറി വയഡക്റ്റും നല്‍കുമ്ബോള്‍ സി.ഐ ഓഫിസ് സിഗ്നലില്‍ ഒരു ക്രോസിങ് സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. ഇതിനെതിരെ കൊടുങ്ങല്ലൂര്‍ നഗരവാസികളുടെ പ്രതിഷേധം ഉയരണം.

അഴീക്കോട് പാലം അടക്കം വരുമ്ബോള്‍ ചന്തപ്പുരയില്‍ ഉണ്ടാക്കാന്‍ പോകുന്ന ഗതാഗതക്കുരുക്ക് വിവരണാതീതമാണ്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം, താലൂക്ക് ആശുപത്രി, വിദ്യാലയങ്ങള്‍, സിവില്‍ സ്റ്റേഷന്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെല്ലാം നഗരമധ്യത്തിലാണ് സ്ഥിതിചെയ്യുന്നത്.

Tags :