താലൂക്കുതല അദാലത്തില്‍ മന്ത്രി റിയാസ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് മരുന്നും വാഹനവും ഉറപ്പാക്കും

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പുവരുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഹോസ്ദുര്‍ഗ് താലൂക്ക് അദാലത്തില്‍ ഉറപ്പു നല്‍കി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്ബലത്തറയും സെക്രട്ടറി അമ്ബലത്തറ കുഞ്ഞിക്കൃഷ്ണനുമാണ് ദുരിതബാധിതരുടെ സങ്കടാവസ്ഥ പരാതിയായി മന്ത്രിക്ക് അരികിലെത്തിച്ചത്. രോഗികള്‍ക്കുളള മരുന്നുവിതരണം മുടങ്ങരുതെന്നും രോഗികള്‍ക്ക് ചികിത്സക്കായി ആശുപത്രികളിലേക്ക് പോകാനുള്ള വാഹനം വിട്ടുനല്‍കണമെന്നും മന്ത്രി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മന്ത്രി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എ.വി. […]

ഡല്‍ഹി മദ്യനയം; മനീഷ് സിസോദിയക്ക് ജാമ്യം നിഷേധിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ കെജ്രിവാള്‍ സര്‍ക്കാറിലെ മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ ശര്‍മയുടെ ഏകാംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ച ഹൈകോടതി നടപടിക്കെതിരെ സിസോദിയ സുപ്രീംകോടതിയെ സമീപിക്കും. മനീഷ് സിസോദിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദം തള്ളിക്കളയാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചത്. സി.ബി.ഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കണക്കിലെടുത്ത് റോസ് അവന്യൂ കോടതി […]

വക്കീല്‍ ചമഞ്ഞും ഭീഷണിപ്പെടുത്തിയും തട്ടിപ്പ്; നുസ്രത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലേറെ കേസുകള്‍

സ്വന്തം ലേഖകൻ മലപ്പുറം: സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ ഡിവൈഎസ്പിയുടെ ഭാര്യയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി പത്തിലധികം കേസുകൾ. തൃശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യയായ വി പി നുസ്രത്തിനെ (36),ഡിവൈഎസ്പിയുടെ ചേർപ്പിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിനിയാണ്. ജോലി വാഗ്ദാനംചെയ്ത് 4,85,000 രൂപ തട്ടിയെന്ന, മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ ജില്ലകളിലായി നുസ്രത്തിന്റെ പേരിൽ കേസുകളുണ്ട്. വക്കീൽ ചമഞ്ഞും സാമ്പത്തിക ഇടപാടുകൾ പറഞ്ഞു തീർക്കാനെന്ന പേരിൽ ഭീഷണിപ്പെടുത്തിയും […]

ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തല്‍

സ്വന്തം ലേഖകൻ കോഴിക്കോട്: ഹോട്ടല്‍ വ്യാപാരി സിദ്ധിഖിന്റെ കൊലപാതകം നടന്ന ഹോട്ടലിന് ലൈസൻസില്ലെന്ന് കണ്ടെത്തല്‍. ഹോട്ടല്‍ ഡി കാസ ഇന്‍ പ്രവര്‍ത്തിച്ചത് യാതൊരു അനുമതിയും ഇല്ലാതെയാണ്. കോര്‍പ്പറേഷന്‍ ലൈസന്‍സോ മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിയോ ഇല്ലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കൊലപാതകം നടന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. അതേസമയം, ഹോട്ടലുടമ സിദ്ധിഖിനെ ഷിബിലിയും സംഘവും ചേര്‍ന്ന് ലോഡ്ജ്മുറിയിലിട്ട് കൊലപ്പെടുത്തിയത് അതിക്രൂരമായി. പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊലപ്പെടുത്തുന്നതിന് മുമ്ബ് മൂവരും ചേര്‍ന്ന് സിദ്ധിഖിനെ ക്രൂരമായി പീഡിപ്പിക്കുകയയായിരുന്നു. […]

മുക്കം മണാശ്ശേരിയില്‍ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.രാത്രി ഒന്‍പതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തുന്നത്.

സ്വന്തം ലേഖകൻ മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥന്‍ വൈകിട്ട് ആയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തെരച്ചില്‍ നടത്തി. രാത്രി ഒന്‍പതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തുന്നത്. കുഴിയ്ക്ക് സമീപത്ത് കുട്ടിയുടെ ചെരിപ്പ് കണ്ടതിനെത്തുടര്‍ന്നുള്ള തെരച്ചിലിലാണ് കണ്ടെത്തിയത്. ഉടന്‍ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ആര്യ സഹോദരിയാണ്

ഇന്ത്യയില്‍ നിരോധിച്ച ‘ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി.ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക

സ്വന്തം ലേഖകൻ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ’ വീണ്ടും എത്തി. ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.മേയ് 29 മുതലാണ് കളിക്കാൻ സാധിക്കുക. കേന്ദ്ര സര്‍ക്കാരിന്‍റെ ശക്തമായ നിരീക്ഷണത്തിലായിരിക്കും വരുന്ന മൂന്ന് മാസത്തോളം ഈ ഓണ്‍ലൈന്‍ ഗെയിം. എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ബിജിഎംഐ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. വിലക്ക് നീങ്ങിയതോടെ രാജ്യത്തെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ ഗെയിം വീണ്ടും ലഭ്യമായിട്ടുണ്ട്. ബിജിഎംഐ 90 ദിവസം ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ്. പരിശോധനാ കാലയളവില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെട്ടാല്‍ ഗെയിം […]

ക്രൂരമായ കൊലപാതകങ്ങളില്‍ ചെറുപ്രായത്തിലുള്ള വ്യക്തികള്‍ ഏർപ്പെടുമ്പോൾ സമൂഹത്തിന് അമ്പരപ്പാണ്പലപ്പോഴും കാണാനുള്ളത്; സഹോദരിയടക്കം 3 പേര്‍, ഇരകളുടെ പ്രായം 1 വയസിലും കുറവ്, ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍

സ്വന്തം ലേഖകൻ മുഷഹര്‍: ക്രൂരമായ കൊലപാതകങ്ങളില്‍ ചെറുപ്രായത്തിലുള്ള വ്യക്തികള്‍ ഏര്‍പ്പെടുമ്ബോള്‍ സമൂഹത്തിന് അമ്ബരപ്പാണ് പലപ്പോഴും കാണാനുള്ളത്. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറെന്ന് പേരില്‍ അറിയപ്പെടുന്നത് ഇന്ത്യക്കാരനായ ഒരു എട്ട് വയസുകാരനാണ്. ബിഹാറിലെ മുഷഹര്‍ സ്വദേശിയായ എട്ട് വയസ് പ്രായമുള്ള അമര്‍ജീത് സദ സ്വന്തം സഹോദരിയെ അടക്കം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. കടുത്ത ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലമായിരുന്നു ചെറുപ്രായത്തിലേ അമര്‍ജീതിന്‍റെ മനസിനെ താളം തെറ്റിച്ചത്. നിത്യച്ചെലവുകള്‍ക്ക് പണം കണ്ടെത്താനാവാതെ കഷ്ടപ്പെടുന്നതിനിടയിലാണ് അമര്‍ജീത് പിറക്കുന്നത്. അതിജീവനം തന്നെ വെല്ലുവിളിയാവുന്ന സാഹചര്യത്തിലാണ് […]

ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ച്‌ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ്മ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമര്‍ശിച്ച്‌ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശര്‍മ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസ് സംഭവ സമയത്ത് ഇടപെട്ടതില്‍ പ്രശ്നങ്ങളുണ്ടെന്നും വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. പരിക്കേറ്റ അക്രമിയെ നാല് പേര്‍ക്ക് പിടികൂടാനോ തടയാനോ കഴിഞ്ഞില്ല. വന്ദന രക്ഷപ്പെടുത്തമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ആരും സഹായിക്കാനുണ്ടായില്ല. അക്രമിക്കപ്പെട്ട ആശുപത്രിയില്‍ പ്രാഥമിക ചികിത്സ പോലും വന്ദനയ്ക്ക് നല്‍കിയില്ലെന്നും അവര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. […]

കൊല ഹോട്ടല്‍ മുറിയില്‍ വച്ച്, മൃതദേഹം രണ്ടുഭാഗങ്ങളായി മുറിച്ചുമാറ്റി; പ്രതികള്‍ പദ്ധതിയിട്ടത് ടാറ്റ നഗറിലേക്ക് കടക്കാന്‍

സ്വന്തം ലേഖകൻ കോഴിക്കോട്: വ്യാപാരിയായ സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഹോട്ടലിൽ ബുക്ക് ചെയ്ത് മുറിയിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് സൂചന. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ടു ഭാഗങ്ങളായി മുറിച്ചുമാറ്റിയെന്നാണ് കരുതുന്നത്. ഇതിന് ശേഷം മൃതദേഹാവിശിഷ്ടങ്ങൾ ട്രോളി ബാഗുകളിലാക്കി പ്രതികളായ ഷിബിലിയും ഫർഹാനയും കാറിൽ ഹോട്ടലിൽ നിന്ന്പുറത്തുപോയതായാണ് റിപ്പോർട്ട്. ഹോട്ടലിൽ നിന്ന് കാറിലേക്ക് ട്രോളി ബാഗ് കയറ്റുന്നതിന്റെയും യാത്ര പോകുന്നതിന്റെയും നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ ജീവനക്കാരനായ ഷിബിലും ഇയാളുടെ […]

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി

സ്വന്തം ലേഖകൻ ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു ഗോ ഫസ്റ്റ് അറിയിച്ചിരുന്നത്. അതേസമയം, താമസിയാതെ സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയും ഗോ ഫസ്റ്റ് പങ്കുവെച്ചു. വിമാന എന്‍ജിനുകളുടെ തകരാറു മൂലം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റ് നിലവില്‍ പാപ്പരത്ത നടപടികളിലാണ്. കഴിഞ്ഞ മേയ് മൂന്നിന്‌ രാജ്യത്തുടനീളം സര്‍വീസ് നിര്‍ത്തിവെക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.