ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി ; കടലിലിറങ്ങിയത് ലൈഫ് ഗാർഡുകൾ എത്തും മുൻപ് : സംഭവം കോവളത്ത്

ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി ; കടലിലിറങ്ങിയത് ലൈഫ് ഗാർഡുകൾ എത്തും മുൻപ് : സംഭവം കോവളത്ത്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിദേശ വിനോദ സഞ്ചാരികൾ കടലിൽ കുളിക്കാനിറങ്ങി. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുൻപ് തന്നെയാണ് വിദേശികൾ കടലിലറങ്ങിയത്. കോവളത്താണ് സംഭവം അരങ്ങേറിയത്.

കോവളം ബീച്ചിൽ ലൈറ്റ്ഹൗസിനോട് ചേർന്നുള്ള ഭാഗത്താണ് മുപ്പതിലേറേ വിനോദ സഞ്ചാരികൾ കൂട്ടമായി കടലിൽ കുളിക്കാൻ ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈഫ് ഗാർഡുമാർ എത്തിയപ്പോഴാണ് ഇത്തരമൊരു കാര്യം ശ്രദ്ധയിൽപെട്ടത്. ലൈഫ് ഗാർഡുമാർ ശക്തമായ താക്കീത് ചെയ്തതോടെയാണ് ഇവർ ഹോട്ടൽ മുറികളിലേക്കു മടങ്ങാൻ തയാറായത്. ലോക് ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാനാണ് അധികൃതർ നിർദേശിച്ചിരുന്നത്. അത്തരം ഒരു സാഹചര്യം നിലനിൽക്കെയാണ് കോവളം ബീച്ചിൽ വിദേശികൾ കൂട്ടത്തോടെ ഇറങ്ങിയത്.

സംഭവുമായി ബന്ധപ്പെച്ച് ഇവർ താമസിക്കുന്ന ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുൻപ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം.

അന്വേഷണം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
ലൈഫ് ഗാർഡുമാർ ഡ്യൂട്ടിക്കു വരുന്നതിനു മുൻപ് ലോക്ഡൗൺ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ തെറ്റിച്ചു പതിവായി വിദേശികൾ ഇവിടെ കുളിക്കാനായി ഇറങ്ങാറുണ്ടെന്ന വിവരവും പിന്നാലെ പുറത്തു വരികെയും ചെയ്തിരുന്നു.

സംസ്ഥാനത്തിന്റെ സംരക്ഷണയിലുള്ളവർ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ടൂറിസംമന്ത്രി കടംപള്ളി സുരേന്ദ്രൻ പറഞ്ഞു.