കോവളത്ത് കോൺക്രീറ്റ് ബ്ലോക്കിനുള്ളിൽ റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ; ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പോലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവളം – കാരോട് ബൈപ്പാസിൽ ഗതാഗതം തടഞ്ഞ്, വാഹനങ്ങൾ തിരിച്ചുവിടാൻ നിർമിച്ചിരുന്ന കോൺക്രീറ്റ് ബ്ലോഗിലേക്ക് റേസിംഗ് ബൈക്ക് തലകീഴായി മറിഞ്ഞു കിടക്കുന്ന നിലയിൽ കണ്ടെത്തി. പുറത്തെടുക്കാൻ കഴിയാത്ത വിധം കുടുങ്ങിക്കിടക്കുന്ന ബൈക്കിന്റെ ഉടമസ്ഥനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞദിവസം രാത്രി നടന്ന സംഭവത്തിൽ പരാതിയുമായി ആരും എത്താത്തതിനാലും ദുരൂഹതയുടെ ചുരുളഴിഞ്ഞിട്ടില്ല. ബൈക്ക് റേസിംഗ് ഏറെ നടക്കുന്ന കോവളം- കാരോട് ബൈപ്പാസില്‍ പുന്നക്കുളത്തിന് സമീപമാണ് അപകടം. നിര്‍മ്മാണത്തിലിരിക്കെ മാസങ്ങള്‍ക്ക് മുന്‍പുണ്ടായ മഴയില്‍ തകര്‍ന്ന ബൈപ്പാസിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുന്നക്കുളം ഭാഗത്തെ റോഡ് അടച്ച […]