കെ.എസ്.യു നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു

കെ.എസ്.യു നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കെ.എസ്.യു. കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന ‘കൂടെയുണ്ട്’ പദ്ധതിയുടെ ഭാഗമായി കെ.എസ്.യു. കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് ബാലസദന് ഭക്ഷ്യധാന്യങ്ങൾ കൈമാറി.

ലോക്ക് ഡൗണ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനാഥാലയങ്ങളിലും സംരക്ഷണകേന്ദ്രങ്ങളിലും സഹായം എത്തിക്കുന്നതിനായാണ് കെ.എസ്.യു ജില്ലാ കമ്മിറ്റി കൂടെയുണ്ട് എന്ന പരിപാടി ആവിഷ്കരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനാഥാലയങ്ങൾക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചെങ്കിലും മിക്ക സ്ഥാപനങ്ങൾക്കും ഈ സബ്സിഡി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് കെ.എസ്.യു ഈ പദ്ധതി ആവിഷ്കരിച്ചത്.

കൂടെയുണ്ട് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ചെത്തിപ്പുഴ രക്ഷാഭവനിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവ്വഹിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ഭക്ഷ്യധാന്യ വിതരണം സംഘടിപ്പിച്ചത്.

കെ.എസ്.യു.ജില്ലാ പ്രസിഡൻ്റ് ജോർജ് പയസ് ഭക്ഷ്യധാന്യങ്ങൾ കൈമാറി. കെ.എസ്.യു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അലിൻ ജോസഫ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അരുൺ ശശി കെ.എസ്.യു. നേതാക്കളായ ആൽവിൻ തോമസ് ,അനൂപ് കെ എൻ, പവൻ സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിലും കൂടുതൽ പ്രദേശങ്ങളിൽ സന്നദ്ധ- സഹായ പ്രവർത്തനങ്ങൾ നടത്തുമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി അറിയിച്ചു.