വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിൽ ബിജെപി തേരോട്ടം…! ത്രിപുരയിലും താമര വിരിഞ്ഞു…! ബിജെപി കേന്ദ്രങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് തെരഞ്ഞെടുപ്പ് ഫലം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി ഭരണം ഉറപ്പിച്ചു. സിപിഎം – കോൺഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. തിപ്ര മോത പാർട്ടി കരുത്തറിയിച്ചു. മേഘാലയയിൽ വലിയ മുന്നേറ്റമാണ് തൃണമൂൽ കോൺഗ്രസ് കാഴ്ചവെച്ചത്. നാഗാലാന്റിൽ ബിജെപി സഖ്യം അധികാരം ഉറപ്പിച്ചിട്ടുണ്ട് തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രതിപക്ഷമായ ഇടതുമുന്നണി 12 സീറ്റിലും ഇടതുമുന്നണിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് നാലിടത്തും മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ആദിവാസി മേഖലയില്‍ തിപ്ര മോത്ത തേരോട്ടം നടത്തി. 12 ഇടത്താണ് തിപ്ര മോത്ത ലീഡ് ഉയര്‍ത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ […]

ഹേ മനുഷ്യാ നീ ഇത്ര ക്രൂരനോ? തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്; നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തി സംഭവം ക്യാമറയിൽ പകർത്തി ; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ ദില്ലി: ദില്ലിയിലെ ഹരിഹർന​ഗറിൽ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സം​ഗം ചെയ്ത് യുവാവ്. പാർക്കിൽവെച്ചാണ് യുവാവ് തെരുവ് നായയെ ബലാത്സംഗം ചെയ്തത്. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തിയ വ്യക്തിയാണ് സംഭവം ക്യാമറയിൽ പകർത്തിയത്. തുടർന്ന് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പരാതിയുമായി ഇയാൾ പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസ് തയ്യാറായില്ല. ഹരിനഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചതായി മൃഗാവകാശ പ്രവർത്തകൻ ട്വീറ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളിൽ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെതിരെ വിമർശനമുയർന്നു. കോൺ​ഗ്രസ് നേതാവും എഐസിസി […]

തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയ്ക്ക് തീ പിടിച്ചു ; മൂന്ന് മരണം..!രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി ; അപകട സമയം പത്തിലധികം പേർ ജോലിചെയ്തിരുന്നതായി സൂചന; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ തെരച്ചില്‍ തുടരുന്നു

സ്വന്തം ലേഖകൻ ചെന്നൈ : പടക്കനിർമാണ ശാലയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടി അമ്പല്ലൂർ റോഡിലെ പടക്ക നിർമാണശാലയ്ക്കും ഗോഡൗണിനുമാണ് തീപിടിച്ചത്. അപകടം നടക്കുന്ന സമയത്ത് പത്തിലധികം പേർ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് പേർ മരിച്ചു. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. പടക്കശാല പൂർണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂർ, ജോളാർപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവ‍ർത്തനം നടത്തിയത്. രണ്ട് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കൂടുതൽ പേരുണ്ടോയെന്ന് തെരച്ചിൽ തുടരുകയാണ്.

നേപ്പാളിൽ വൻ വിമാന ദുരന്തം; 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു; 45 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും

സ്വന്തം ലേഖകൻ ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. https://www.facebook.com/reel/562319802457436?mibextid=RUbZ1f&s=chYV2B&fs=e രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യതി എയർലൈൻസിന്റെ 9എൻ എഎൻസി എടിആർ 72 വിമാനമാണ് പൊഖാറ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനു തൊട്ടുമുൻപ് തകർന്നു വീണത്. ഇതുവരെ 45 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. […]

മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21ൽ നിന്ന് 18ലേക്ക് ; കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന; ഇത് സംബന്ധിച്ച കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി

സ്വന്തം ലേഖകൻ കർണാടക : കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായം കുറയ്ക്കാൻ ആലോചന. നിലവിൽ 21 വയസാണ് മദ്യം വാങ്ങാനുള്ള മിനിമം പ്രായം. ഇത് 18 ആക്കി കുറയ്ക്കാനാണ് ആലോചന. ഈ നിർദേശം ഉൾപ്പെടുത്തിയുള്ള കർണാടക എക്സൈസ് റൂൾസ് 2023-ന്റെ കരട് സംസ്ഥാന സർക്കാർ പുറത്തിറക്കി. നിലവിൽ ഗോവ, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഇപ്പോൾ 18 വയസ്സിൽ മദ്യം വാങ്ങാൻ അനുമതിയുള്ളത്. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 23 ആണ്. കഴിഞ്ഞ വർഷം മദ്യം വിറ്റത് വഴി മാത്രം […]

നോട്ട് നിരോധനം ; നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ല ; ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് ജസ്റ്റിസ് ബിവി നാഗരത്ന

സ്വന്തം ലേഖകൻ ദില്ലി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്ര സർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ചിൽ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആർ ഗവായ് വായിച്ചു. എന്നാൽ ജസ്റ്റിസ് ബിവി നാഗരത്ന വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിൻ്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ […]

കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതി പിടിയിൽ; കുടിക്കിയത് സിസിടിവി ദൃശ്യങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കളിക്കാൻ പോയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ . അനില്‍ പഥക്ക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. നോര്‍ത്ത് ഡല്‍ഹിയില്‍ കഴിഞ്ഞാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസ വേതന തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. കളിക്കാനായി പുറത്തുപോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രിയായിട്ടും മകള്‍ തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുരുതരമായി പരിക്കേറ്റ നിലയില്‍ പിറ്റേന്ന് രാവിലെ പാര്‍ക്കിനടുത്താണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടൻ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. […]

ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്, ആശംസ നേരുന്നതും ഇസ്ലാമിക വിരുദ്ധം ; വിവാദ പോസ്റ്റുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ദില്ലി: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ മുസ്ലീം വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാക്കിര്‍ നായിക്കിന്‍റെ വിവാദ പ്രസ്താവന. ‘അമുസ്ലിങ്ങളുടെ ആഘോഷങ്ങൾ ഏതെങ്കിലും വിധത്തിൽ അനുകരിക്കുന്നത് ഇസ്ലാമിൽ അനുവദനീയമല്ല. ആഹാരം, വസ്ത്രം, തിരിതെളിക്കൽ എന്നിവയും സാധാരണയായുള്ള ആരാധനാക്രമത്തിൽ മാറ്റം വരുത്തുന്നതൊന്നും അനുവദനീയമല്ല. ആഘോഷങ്ങളുടെ ഭാഗമായി വിരുന്ന് നൽകുന്നതോ സമ്മാനങ്ങൾ കൊടുക്കുന്നതോ വാങ്ങുന്നതോ അനുവദനീയമല്ല’- സക്കീർ നായിക് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. എന്നാല്‍ പോസ്റ്റിന് താഴെ നിരവധി പേര്‍ വിമര്‍ശനവുമായി […]

അമിത സ്മാർട്ട്‌ ഫോൺ ഉപയോഗം ദാമ്പത്യ ജീവിതത്തിൽ വിള്ളൽ വീഴ്ത്താം ; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്‌ പുറത്ത് ; ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തിലും സ്‍മാർട്ട് ഫോൺ വില്ലൻ

ഇന്നത്തെ ജീവിത സാഹചര്യത്തിൽ മൊബൈൽ ഫോണില്ലാത്ത ഒരു ജീവിതത്തെ പറ്റി സങ്കൽപ്പിക്കുക തന്നെ അസാധ്യമാണ് . ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് . മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ […]

മോഷണകുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു ; വനിതാ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്പെൻഷൻ ; 400 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി ; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

മധ്യപ്രദേശ്: മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. മാതാപിതാക്കൾ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മറ്റൊരു പെൺകുട്ടിയുടെ 400 രൂപ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു സൂപ്രണ്ടിൻ്റെ ക്രൂരത. മകളുടെ കഴുത്തിൽ ചെരുപ്പുമാലയിട്ട് ഹോസ്റ്റൽ ക്യാമ്പസിലൂടെ നടത്തിച്ചു എന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. തുടർന്ന് ഇവർ ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. പരാതിയ്ക്ക് പിന്നാലെ കലക്ടർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് […]