മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൻ അനിശ്ചിതകാല പണിമുടക്ക് നടത്തും ; ഭീഷണിയുമായി തൊഴിലാളി സംഘടനകൾ

മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൻ അനിശ്ചിതകാല പണിമുടക്ക് നടത്തും ; ഭീഷണിയുമായി തൊഴിലാളി സംഘടനകൾ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരേ കർശന നടപടിയെടുത്താൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്ത്. ഭരണപ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകൾ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രംഗത്തെത്തിയത്.

മിന്നൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരെ ഒറ്റുകൊടുക്കാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടി ഇഎ ജന.സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു . ഗതാഗത സ്തംഭനത്തിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടി അംഗീകരിക്കില്ലെന്നും നടപടി എടുത്താൽ പണിമുടക്കിയ ജീവനക്കാരെ ഒറ്റിക്കൊടുക്കാൻ അനുവദിക്കില്ലെന്നും ട്രാൻസ്‌പോർട്ട് എംബ്ലോയീസ് യൂണിയൻ ജന.സെക്രട്ടറി എംജി രാഹുലും പറഞ്ഞു. കൂടാതെ ജീവനക്കാർക്കെതിരെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്ന് ടിഡിഎഫും നിലപാട് വ്യക്തമാക്കിയിട്ടുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തലസ്ഥാനത്തെ അഞ്ച് മണിക്കൂർ ദുരിതത്തിലാക്കിയ മിന്നൽ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടർ നാളെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. തലസ്ഥാനത്തെ വലച്ച മിന്നൽ സമരത്തെ പൂർണ്ണമായും തള്ളിപ്പറയുന്ന റിപ്പോർട്ടാണ് ജില്ലാകളക്ടർ തയ്യാറാക്കിയിരിക്കുന്നത്. കെ.എസ്. ആർ.ടി.സി ജീവനക്കാർ മിന്നൽ പണിമുടക്കിനിടയിൽപ്പെട്ട് ഒരാൾ കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്തിരുന്നു.