മിന്നൽ പണിമുടക്ക് നടത്തിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൻ അനിശ്ചിതകാല പണിമുടക്ക് നടത്തും ; ഭീഷണിയുമായി തൊഴിലാളി സംഘടനകൾ
സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ തർക്കത്തെ തുടർന്ന് മിന്നൽ പണിമുടക്കിൽ പങ്കെടുത്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരേ കർശന നടപടിയെടുത്താൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന ഭീഷണിയുമായി കെഎസ്ആർടിസി തൊഴിലാളി യൂണിയൻ സംഘടനകൾ രംഗത്ത്. ഭരണപ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകൾ ജീവനക്കാർക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രംഗത്തെത്തിയത്. മിന്നൽ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരെ ഒറ്റുകൊടുക്കാൻ അനുവദിക്കില്ലെന്നും സർക്കാർ തീരുമാനത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടി ഇഎ ജന.സെക്രട്ടറി ഹരികൃഷ്ണൻ പറഞ്ഞു . ഗതാഗത സ്തംഭനത്തിന്റെ പേരിൽ ജീവനക്കാർക്കെതിരെ നടപടി അംഗീകരിക്കില്ലെന്നും നടപടി എടുത്താൽ പണിമുടക്കിയ ജീവനക്കാരെ ഒറ്റിക്കൊടുക്കാൻ […]