കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അധ്യാപിക പൊലീസ് പിടിയിൽ ; നടപടി യുവതിയുടെ പിതാവിന്റെ പരാതിയിൽ
സ്വന്തം ലേഖകൻ
കമ്പളക്കാട്: ഒന്നരയും നാലും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം അധ്യാപിക പൊലീസ് പിടിയിൽ. യുവതിയോടൊപ്പം കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ അജോഷിനൊപ്പം യുവതി സുൽത്താൻ ബത്തേരിയിലേക്കാണ് കടന്ന് കളഞ്ഞത്.
മുട്ടിൽ പഞ്ചായത്തിലെ ഒരു സർക്കാർ സ്‌കൂളിലെ താൽക്കാലിക അധ്യാപികയായി ജോലി ചെയ്‌തു വരികെയായിരുന്നു യുവതി. ഇതിനിടയിലാണ് നാലരയും ഒന്നരയും വയസുള്ള രണ്ട് മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ച് വന്നിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി കാമുകനൊപ്പം പോയതിനെ തുടർന്ന് പിതാവാണ് കമ്പളക്കാട് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഇൻസ്‌പെക്ടർ രാംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ ചേർത്തും കാമുകനെതിരെ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസ് എടുതത്തിരിക്കുന്നത്.