കോട്ടയം നഗര മധ്യത്തിൽ ചള്ളിയിൽ റോഡിന് സമീപം വ്യാപാരസ്ഥാപനങ്ങളുടെ പുറകിൽ മാലിന്യം തള്ളുന്നതായി  പരാതി..!! അസഹ്യമായ ദുർഗന്ധം കാരണം കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സ് മൂക്കും പൊത്തി തിരിഞ്ഞോടുന്നു !! പരാതി പറഞ്ഞിട്ടും കേട്ട ഭാവം കാണിക്കാതെ നഗരസഭാ ഹെൽത്ത് വിഭാഗം !

കോട്ടയം നഗര മധ്യത്തിൽ ചള്ളിയിൽ റോഡിന് സമീപം വ്യാപാരസ്ഥാപനങ്ങളുടെ പുറകിൽ മാലിന്യം തള്ളുന്നതായി പരാതി..!! അസഹ്യമായ ദുർഗന്ധം കാരണം കടകളിലേക്ക് വരുന്ന കസ്റ്റമേഴ്സ് മൂക്കും പൊത്തി തിരിഞ്ഞോടുന്നു !! പരാതി പറഞ്ഞിട്ടും കേട്ട ഭാവം കാണിക്കാതെ നഗരസഭാ ഹെൽത്ത് വിഭാഗം !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരം മധ്യത്തിൽ ചള്ളിയിൽ റോഡിന് സമീപം പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ പുറകിൽ മാലിന്യം തള്ളുന്നതായി പരാതി. അസഹ്യമായ ദുർഗന്ധം കാരണം കടയിലേക്ക് വരുന്ന കസ്റ്റമേഴ്സ് മൂക്കും പൊത്തി തിരികെ പോവുകയും തൊഴിലാളികൾക്ക് സ്വസ്ഥമായി ജോലി ചെയ്യാൻ സാധിക്കാതെ വരികയും ചെയ്യുന്നു.

പലതവണ പരാതി പറഞ്ഞിട്ടും കേട്ടഭാവം കാണിച്ചിട്ടില്ല നഗരസഭ ഹെൽത്ത് വിഭാഗം. ഗത്യന്തരമില്ലാതെ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്കിയിരിക്കുകയാണ് വ്യാപാരികൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാര സ്ഥാപനങ്ങൾക്ക് പിൻവശത്തുള്ള ബിൽഡിങ്ങിലെ ആളുകളും സമീപത്ത് സ്ഥാപനങ്ങൾ നടത്തുന്നവരുമാണ് മാലിന്യം വലിച്ചെറിയുന്നത് .
ചീമുട്ടയും, ഭക്ഷണ വേസ്റ്റും ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് ഇവിടെ ഉപേക്ഷിക്കുന്നത്. ഇവിടെ നിന്നും വരുന്ന അസഹ്യമായ ദുർഗന്ധം കാരണം കടയിലെത്തുന്ന കസ്റ്റമേഴ്സ് തിരികെ പോവുകയും വ്യാപാരം നഷ്ടത്തിൽ ആവുകയും ചെയ്യുന്നതായി വ്യാപാരികൾ പറയുന്നു.

സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് മൂക്ക് പൊത്താതെ നടക്കാൻ വയ്യെന്ന അവസ്ഥയാണ്

ദുർഗന്ധം സഹിക്കവയ്യാതായതോടെ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചുവെങ്കിലും തിരിഞ്ഞു നോക്കിയിട്ടില്ല.

ഇതേ തുടർന്നാണ് വ്യാപാരികൾ നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയത്. നടപടിയെടുക്കാൻ വിമുഖത കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെയും മാലിന്യ ഉപേക്ഷിക്കുന്നവർക്കെതിരെയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ഇവർ പറയുന്നത്.

Tags :