ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരൻ ; വ്യാജ മദ്യത്തിനും കള്ളവാറ്റിനും അഴിമതിക്കും എതിരെ പോരാടിയ  ഉദ്യോഗസ്ഥൻ..!! അഴിമതിയുടെ കറ പുരളാത്ത , ലളിത ജീവിതത്തിന് ഉടമയായ സഹപ്രവർത്തകർക്ക് പ്രിയങ്കരനായ പൊലീസ് ഓഫീസർ ; സർവീസിൽ നിന്നും വിരമിക്കുന്ന കൊല്ലം അഡീഷണൽ എസ്പി  ജെ സന്തോഷ്  കുമാറിന്  യാത്രയയപ്പ് നൽകി കോട്ടയത്തെ സഹപ്രവർത്തകർ..!!

ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരൻ ; വ്യാജ മദ്യത്തിനും കള്ളവാറ്റിനും അഴിമതിക്കും എതിരെ പോരാടിയ ഉദ്യോഗസ്ഥൻ..!! അഴിമതിയുടെ കറ പുരളാത്ത , ലളിത ജീവിതത്തിന് ഉടമയായ സഹപ്രവർത്തകർക്ക് പ്രിയങ്കരനായ പൊലീസ് ഓഫീസർ ; സർവീസിൽ നിന്നും വിരമിക്കുന്ന കൊല്ലം അഡീഷണൽ എസ്പി ജെ സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി കോട്ടയത്തെ സഹപ്രവർത്തകർ..!!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനായിരുന്നെങ്കിലും സഹപ്രവർത്തകർക്ക് എന്നും പ്രിയങ്കരനായിരുന്നു മുൻ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ കൊല്ലം അഡീഷണൽ എസ്പിയുമായ ജെ സന്തോഷ് കുമാർ.

ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന സന്തോഷ് കുമാറിന് അപൂർവ്വ യാത്രയയപ്പ് നൽകിയിരിക്കുകയാണ കോട്ടയത്തെ സഹപ്രവർത്തകർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 – 18 കാലയളവിലാണ് സന്തോഷ് കുമാർ കോട്ടയത്ത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജോലി ചെയ്തിരുന്നത് . ഈ സമയം ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരാണ് യാത്രയയപ്പിന് മുൻകൈയെടുത്തത് .

കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു യാത്രയയപ്പ് നല്കുന്നത്. കോട്ടയം മാലി ഹോട്ടലിൽ നടന്ന ചടങ്ങിൽ തന്റെ സഹപ്രവർത്തകരെ കാണാൻ സന്തോഷ് കുമാർ കുടുംബവുമായിട്ടാണ് എത്തിയത് .

കർക്കശക്കാരനായ ഉദ്യോഗസ്ഥൻ ആയിരുന്നെങ്കിലും സഹപ്രവർത്തകരെ എന്നും സഹോദരതുല്യം സ്നേഹിക്കുന്ന മേലുദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അഴിമതിയുടെ കറ പുരളാതെ ലളിത ജീവിതത്തിനുടമയായ പോലീസ് ഉദ്യോഗസ്ഥനാണ് സന്തോഷ് കുമാർ .

സന്തോഷ് കുമാർ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആയി ജോലി ചെയ്തു വരവേ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്ന സഹപ്രവർത്തകരാണ് മാലി ഹോട്ടലിൽ ഒത്തുകൂടിയത്.

ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനെങ്കിലും സഹപ്രവർത്തകരോട് കാട്ടുന്ന സ്നേഹവും സാഹോദര്യവും സഹാനുഭൂതിയും ആണ് ഇത്തരത്തിൽ ഒരു യാത്രയയപ്പിന് കാരണമായത്.

2017, 2018 കാലഘട്ടത്തിൽ ഒരുമിച്ച് ജോലി ചെയ്തവർ അദ്ദേഹത്തെ ഇന്നും ഓർത്തിരിക്കുകയും റിട്ടയർമെൻറ് സമയത്ത് ഒത്തുകൂടി ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്തത് നന്മയുള്ള മനസ്സിന്റെ ഉടമയായ സന്തോഷ്കുമാർ എന്ന മനുഷ്യന്റെ മഹത്വമാണ്.

തൃശ്ശൂർ ജില്ലയിലെ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ സബ്ബ് ഇൻസ്പെക്ടറായിജോലി ചെയ്ത് വരവേ ട്രാൻസ്ഫർ ആയപ്പോൾ വ്യാജ മദ്യത്തിനും കള്ള വാറ്റിനും എതിരെ പോരാടിയ അദ്ദേഹത്തെ ട്രാൻസ്ഫർ ചെയ്യരുത് എന്ന് അവിടുത്തെ സ്ത്രീകൾ അടക്കമുള്ള ആൾക്കാർ അന്നത്തെ എസ് പിയ്ക്ക് നിവേദനം നൽകുകയുണ്ടായി. ഇങ്ങനെ നാടിന്റെ നന്മക്കായി വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കിയ ഒട്ടേറെ സന്ദർഭങ്ങളുണ്ട് സന്തോഷ്കുമാറിന്റെ ജീവിതത്തിൽ .

“സന്തോഷ് സാർ എപ്പോഴും കോട്ടയത്തെ പൊലീസുകാരുടെ ഹൃദയത്തിൽ ഉണ്ട്,
വരാനിരിക്കുന്ന സമയം സന്തോഷങ്ങൾ കൊണ്ട് നിറയട്ടെ”
അഡീഷണൽ എസ്.പി ജെ. സന്തോഷ്കുമാർ സാറിന് തേർഡ് ഐ ന്യൂസിന്റെ
ആശംസകൾ !