ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരൻ ; വ്യാജ മദ്യത്തിനും കള്ളവാറ്റിനും അഴിമതിക്കും എതിരെ പോരാടിയ ഉദ്യോഗസ്ഥൻ..!! അഴിമതിയുടെ കറ പുരളാത്ത , ലളിത ജീവിതത്തിന് ഉടമയായ സഹപ്രവർത്തകർക്ക് പ്രിയങ്കരനായ പൊലീസ് ഓഫീസർ ; സർവീസിൽ നിന്നും വിരമിക്കുന്ന കൊല്ലം അഡീഷണൽ എസ്പി ജെ സന്തോഷ് കുമാറിന് യാത്രയയപ്പ് നൽകി കോട്ടയത്തെ സഹപ്രവർത്തകർ..!!
സ്വന്തം ലേഖകൻ കോട്ടയം : ഔദ്യോഗിക കാര്യങ്ങളിൽ കർക്കശക്കാരനായിരുന്നെങ്കിലും സഹപ്രവർത്തകർക്ക് എന്നും പ്രിയങ്കരനായിരുന്നു മുൻ കോട്ടയം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും നിലവിൽ കൊല്ലം അഡീഷണൽ എസ്പിയുമായ ജെ സന്തോഷ് കുമാർ. ഈ മാസം 31ന് സർവീസിൽ നിന്നും വിരമിക്കുന്ന സന്തോഷ് കുമാറിന് അപൂർവ്വ യാത്രയയപ്പ് നൽകിയിരിക്കുകയാണ കോട്ടയത്തെ സഹപ്രവർത്തകർ. 2017 – 18 കാലയളവിലാണ് സന്തോഷ് കുമാർ കോട്ടയത്ത് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജോലി ചെയ്തിരുന്നത് . ഈ സമയം ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരാണ് യാത്രയയപ്പിന് മുൻകൈയെടുത്തത് . കേരള പോലീസിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് […]