കോട്ടയത്ത് സാഹിത്യ മ്യൂസിയം ; ബജറ്റിലെ വിശദാംശങ്ങൾ അറിയാം ഇവിടെ

കോട്ടയത്ത് സാഹിത്യ മ്യൂസിയം ; ബജറ്റിലെ വിശദാംശങ്ങൾ അറിയാം ഇവിടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരണം ആരംഭിച്ചു. പാലക്കാട് കുഴൽമന്ദം സ്‌കൂളിലെ സ്‌നേഹ എന്ന പെണ്‍കുട്ടിയുടെ
കവിതയുമായാണ് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. ജനക്ഷേമ പ്രഖ്യാപനങ്ങൾ ഏറെയുള്ളതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റ്. എല്ലാ ക്ഷേമ പെൻഷനും 1600 രൂപയാക്കി. ഇത്വ ഏപ്രിൽ മുതൽ നടപ്പിൽ വരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

തദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1000 കോടി രൂപ. ഫണ്ട് 26 ശതമാനമാക്കി വർദ്ധിപ്പിച്ചു. 60000 കോടി രൂപയുടെ കിഫ്ബി ഉത്തേജന പാക്കേജ്. 21- 22 ൽ എട്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നും ബജറ്റിലുണ്ട്.ആരോഗ്യവകുപ്പിൻ്റെ ചിലവുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചു. റബറിന്റെ തറവില – 170 ,നെല്ല് – 28 ,നാളികേരം – 32 എന്നിങ്ങനെയാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിമനായി 3722 കോടി രൂപ ചെലവഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശിശുമരണനിരക്ക് 12ൽ നിന്നും ഏഴായി കുറഞ്ഞു.4530 കിലോമീറ്റർ റോഡ് നിർമ്മിച്ചു.നെൽ വയൽ വിസ്തൃതി 2.23 ഹെക്ടറായി വർദ്ധിച്ചു.

ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

ബജറ്റ് പ്രഖ്യാപനങ്ങൾ ഇങ്ങനെ

സ്ത്രീകളുടെ തൊഴിലില്ലായ്മ 19.1 ശതമാനം

പുരുഷന്മാരുടെ തൊഴിലില്ലായ്മ 5.8 ശതമാനം

ബ്ലോക്ക് മുനിസിപ്പൽ സ്ഥലത്തിൽ 5000 സ്‌ക്വയർ ഫീറ്റ് കെട്ടിടങ്ങൾ വർക്ക് സ്റ്റേഷനുകളാക്കി. ഇതിനായി 5000 കോടി വകയിരുത്തി.

തൊഴിൽ സന്നദ്ധരായവരുടെയും അഭ്യസ്ഥ വിദ്യരുദ്ധരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഡിജിറ്റൽ പ്ലാറ്റ്‌ഫോം. ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെട്ടവർക്ക് വായ്പ അനുവദിക്കും. ജോലി നഷ്ടമായാൽ മറ്റൊരു ജോലി ലഭിച്ച ശേഷം മാത്രം വായ്പ തിരിച്ചടച്ചാൽ മതി. ആരോഗ്യ ഇൻഷ്വൻസ് ലഭ്യമാക്കും.

ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം പേർക്കു തൊഴിൽ ലഭ്യമാക്കും. കേരള ബ്രാൻഡ് എന്ന അനുകൂല സാഹചര്യം പൂർണമായും പ്രയോജനപ്പെടുത്തും.

23 രാജ്യങ്ങളിലെ പൗരന്മാർ പങ്കെടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയ്യും. നിരന്തരമായി ആഗോള തലത്തിൽ തന്നെ സമ്പർക്കം നടത്തി, സങ്കീർണവും സമയ ബന്ധിതവുമായ പരിപാടി എടുക്കും. േേകരള ഡെവലപ്‌മെന്റ് ഇന്നവേറ്റി കൗൺസിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായ സമിതിയായി രൂപീകരിക്കും.

സ്ത്രീകൾക്കു പരിശീലനം നൽകി ജോലി ഉറപ്പാക്കാൻ കുടുംബശ്രീയ്ക്ക് അഞ്ചു കോടി രൂപ അനുവദിക്കും.

സ്ത്രീകൾക്കു പരിശീലനം നൽകി ജോലി ഉറപ്പാക്കാൻ കുടുംബശ്രീയ്ക്ക് അഞ്ചു കോടി രൂപ അനുവദിക്കും.

50 ലക്ഷത്തോളം അഭ്യസ്ഥ വിദ്യർക്ക് ഉന്നത പരിശീലനം നൽകാൻ സ്‌കിൽ മിഷനു രൂപം നൽകും.

എൻജിനീയറിംങ് കോളേജുകൾ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കും. വിദ്യാർത്ഥികൾക്കു പരിശീലനം ഇതിനായി 215 കോടിരൂപ അനുവദിക്കും.

കേരളം ഒരു ഡിജിറ്റൽ എക്കോണമിയായി വളർത്തും, കേരളം മികച്ച വിദ്യാഭ്യാസ േേകന്ദ്രമായി മാറും, ഇന്നവേഷൻ ഹബായി മാറ്റും, ഇന്നവേഷന്റെ അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കും, നൂതന വിദ്യാഭ്യാസം ആവിഷ്‌കരിക്കേണ്ടി വരും.

കെ – ഡിസ്‌കിന്റെ കീഴിൽ സ്‌കിൽ മിഷൻ രൂപീകരിക്കും.

പട്ടിക വിഭാഗങ്ങളിലെ കുട്ടികൾക്കു പകുതി വിലയ്ക്കു ലാപ്‌ടോപ്പ് നൽകും.

ജൂലായ് മാസത്തോടെ കെ.ഫോൺ പദ്ധതി പൂർത്തിയാക്കും. ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ്

ബി.പി.എൽ വിഭാഗങ്ങൾക്ക് സബ്‌സിഡിയോടെ ലാപ്പ്‌ടോപ്പ്

കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരംഭിക്കും. ഇന്റർനെറ്റ് ഒരു കമ്പനിയുടെയും കുത്തകയാകില്ല

സർവകലാശാലയ്ക്കുള്ളിൽ 500 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും.

അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി രൂപ നീക്കി വയ്ക്കും

കെ.ഫോൺ മൂലധനത്തിനായി 166 കോടി രൂപയുടെ ഓഹരി

886 തസ്തികകൾ സർവകലാശാലകളിൽ ഒഴിഞ്ഞു കിടക്കുന്നു. ഇത് നികത്തും. 150 ലധികം അധ്യാപക തസ്തികകൾ സ്ഥാപിക്കും.

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയ്ക്ക് കെട്ടിടം പണിയാൻ പണം അനുവദിക്കും. സർവകലാശാലയുടെ നവീകരണത്തിനായി കിഫ്ബിയിൽ നിന്നും പണം അനുവദിക്കും. 15 സർവകലാശാലകൾക്കായി 392 കോടി രൂപ

ഡോ.പൽപുവിന്റെ പേരിൽ സ്‌കൂൾ ഓഫ് എപ്പിഡോമോളജി സ്റ്റഡീസ് സ്ഥാപിക്കും.

സംസ്ഥാനത്ത് എല്ലാ വീടുകളിലും ലാപ്‌ടോപ്പ്

കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിയ്ക്കായി 40 കോടി രൂപ അനുവദിക്കും

ഇന്നവേഷൻ പദ്ധതിയ്ക്കായി നാലിന കർമ്മ പദ്ധതി പ്രഖ്യാപിച്ചു

ശാസ്ത്രവികസനത്തിന് 30 കേന്ദ്രങ്ങൾ സ്ഥാപിക്കും.

തൃശൂർ മെഡിക്കൽ കോളേജ് ക്യാമ്പസ് മെഡിക്കൽ കോളേജ് ആക്കി മാറ്റും

കെ.ഫോൺ പദ്ധതി ജൂലായ് മാസത്തോടെ പൂർത്തിയാക്കും.

കെ.ഫോൺ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കും.

വെഞ്ച്വർ ക്യാപിറ്റൽ ബോർഡിനു 50 കോടി രൂപ

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയായി ഉയര്‍ത്തുന്നു.

ഓരോ പ്രതിസന്ധിയും സര്‍ക്കാരിനെ സംബന്ധിച്ച് അവസരമെന്ന് ധനമന്ത്രി.

ആരോഗ്യ വകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും.

റബറിന്റെ തറ വില 170 രൂപയായി ഉയര്‍ത്തി.

ഈ സര്‍ക്കാരിന്റെ കാലത്തെ ശരാശരി സാമ്പത്തിക വളര്‍ച്ച 5.9 ശതമാനം.

നാളികേരത്തിന്റെ സംഭരണവില 31 രൂപയാക്കി. നെല്ലിന്റെ സംഭരണവില 28 രൂപയാക്കി.

3729 കോടി രൂപ പ്രളയ ദുരിതാശ്വാത്തിന് ചെലവഴിച്ചു.

11.02 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി.

ശിശുമരണ നിരക്ക് 12 ല്‍ നിന്ന് 7 ശതമാനമായി താഴ്ന്നു.

11.02 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി.

3729 കോടി രൂപ പ്രളയ ദുരിതാശ്വാത്തിന് ചെലവഴിച്ചു.

കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി.

കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.

സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.

20 ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്‌ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.

കെ ഡിസ്‌കിന് 200 കോടി രൂപ വകയിരുത്തും.

സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും
വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
കേരളം ഡിജിറ്റല്‍ എക്കോണമിയായി മാറുന്നു.

കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

ലാപ്‌ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലയ്ക്ക് ലാപ്‌ടോപ്. മറ്റു ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി

സംസ്ഥാനത്തെ പ്രധാന സർവകലാശാലകൾക്ക് 75 കോടി രൂപ അനുവദിക്കും

260 ഏക്കർ വിസ്ത്രിതിയിൽ തോന്നയ്ക്കലിൽ ലൈഫ് സയൻസ് പാർക്ക്

ഇൻഫോമാർക്കിന് 36 കോടി
ടെക്‌നോപാർക്കിന് 22 കോടി രൂപയ
കോഴിക്കോട് സൈബർ പാർക്കിനു 12 കോടി രൂപ
മെഡിക്കൽ ഡിവൈസ് പാർക്കിന് 24 കോടി രൂപ

കെൽട്രോണിന് 25 കോടി.

കാൻസർ മെഡിസിൻ പാർക്കിന് 150 കോടി.

ഏഷ്യൻ -ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മരുന്ന്

കൊച്ചി -പാലക്കാട് വ്യവസായിക ഇടനാഴി

2321 സ്ഥലം ഏറ്റെടുക്കും

വെള്ളൂർ എച്ച്.എൽ.എൽ ഏറ്റെടുക്കാൻ 250 കോടി രൂപ

ടൂറിസത്തിന് പലിശയോടെ വായ്പ

ഹൗസ് ബോട്ടിന് സഹായം

ടൂറിസം മേഖലയ്ക്ക് 25 കോടി

മുസരീസ് -ആലപ്പുഴ- കോഴിക്കോട് പദ്ധതിയ്ക്കായി 42 കോടി

തിരുവനന്തപുരം പൈതൃക പദ്ധതിയ്ക്ക് 10കോടി

ചാമ്പ്യൻസ് ബോട്ട് ലീഗിന് 20 കോടി

വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും

കൊച്ചി ബിനാലെയ്ക്ക് ഏഴുകോടി

ഏകോപിത പ്രവാസി തൊഴിൽ നൈപുണ്യ പദ്ധതിയ്ക്ക് 100 കോടി രൂപ

പ്രവാസി ചിട്ടി ഊർജിതപ്പെടുത്തും

മടങ്ങിയെത്തിയ പ്രവാസികൾക്ക് 3000 രൂപ പെൻഷൻ

മടങ്ങിയെത്തിയ പ്രവാസികൾക്ക് തിരിച്ച് പോകാൻ അവസരം

രണ്ട് ലക്ഷം പേർക്ക് തൊഴിൽ നൽകും.

അതിഥി തൊഴിലാളികൾക്ക് 10 കോടി രൂപ

ലൈഫ് മിഷന് 2080 കോടി

40000 പട്ടിക ജാതി കുടുംബങ്ങൾക്ക് വീട്

ആശ്രയ പദ്ധതിയ്ക്ക് 1000 കോടി

തീരവികസനത്തിന് 5000 കോടി

മത്സ്യമേഖലയ്ക്ക് 1500 കോടി

പിന്നാക്ക സമുദായ ക്ഷേമത്തിന് 120 കോടി രൂപ

പത്ത് കിലോ അരി പതിനഞ്ച് രൂപയ്ക്ക്; ആനുകൂല്യം ലഭിക്കുക 50 ലക്ഷം കുടുംബങ്ങള്‍ക്ക്‌

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് രണ്ട് കോടി

സപ്ലൈക്കോയ്ക്ക് 25 കോടി

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും ഉത്സവബത്തയും

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അധികമായി 100 കോടി

 

കോട്ടയത്ത് സാഹിത്യ മ്യൂസിയം

എംപി വീരേന്ദ്രകുമാര്‍ സ്മാരകം- അഞ്ച് കോടി

ആറന്മുളയില്‍ സുഗതകുമാരി സ്മാരകം- രണ്ട് കോടി

അമച്വര്‍ നാടകങ്ങള്‍ക്ക് 3 കോടി
പ്രഫഷണല്‍ നാടകങ്ങള്‍ക്ക് 2 കോടി

ഗ്രാമീണ കളിക്കളങ്ങള്‍ക്ക് 30 കോടി

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 33 കോടി

എല്ലാ പഞ്ചായത്തിലും പാര്‍ക്ക്- 20 കോടി

നെല്‍കൃഷിക്ക് 116 കോടി

മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ക്ഷേമത്തിന് 31 കോടി

കാന്‍സര്‍ മരുന്നുകള്‍ക്കുള്ള പ്രത്യേക പാര്‍ക്ക് 2021-22ല്‍ യാഥാര്‍ഥ്യമാകും- ഈ വര്‍ഷം തറക്കല്ലിടും.

ആശ വര്‍ക്കര്‍മാരുടെ അലവന്‍സില്‍ 1000 രൂപ വര്‍ദ്ധന

കാരുണ്യ ബെലവലന്റ് ഫണ്ട് പദ്ധതി തുടരും.

താലൂക്ക് ആശുപത്രികളുടെ വികസനത്തിന് കിഫ് ബി യില്‍ നിന്ന് പണം അനുവദിക്കും.

71 കോടി ആര്‍ ഡി സി ക്ക്

ആയുര്‍വേദ മേഖലയ്ക്ക് 78 കോടി

1300 കോടി കുടിവെള്ള പദ്ധതിക്ക്

ലൈഫ് മിഷനിലൂടെ ഒന്നര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും

ആയിരം കോടി ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്

120 കോടി കായിക മേഖലയ്ക്ക്

മലയാളം മിഷന് 4 കോടി

കെ പി എ സി ക്ക് നാടക സ്ഥിരം വേദിക്ക് ഒരു കോടി.

ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്.

തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും.

ആയുര്‍വേദ മേഖലയ്ക്ക് 78 കോടി രൂപ അനുവദിച്ചു. ഇതില്‍ 30 കോടി ആശുപത്രികളുടെ നവീകരണത്തിന്

പത്രപ്രവര്‍ത്തക പെന്‍ഷന്‍ 1000രൂപ കൂട്ടി

3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റാന്‍ 50 കോടി

2021-22 ല്‍ വയനാട്ടില്‍ മെഡിക്കല്‍ കോളജ്

ഇടുക്കിയില്‍ കിഫ്ബി വഴി 1000 കോടി രൂപയുടെ പദ്ധതി

മുന്നാറില്‍ 100 കോടിയുടെ ഹോട്ടല്‍