ഇന്ധന സെസ് ; ചരക്ക് കൂലിയും, അവശ്യസാധനങ്ങളുടെ വിലയും കുത്തനെ ഉയരും ; കെഎസ്ആർടിസിക്കും തിരിച്ചടി ; വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടുള്ള ഇന്ധന സെസ് ഒടുവിൽ സർക്കാരിനു തന്നെ വിനയാകുന്നു..!
സ്വന്തം ലേഖകൻ തിരുവനന്തപുരം : ബജറ്റിൽ സർക്കാരിന് പാളിച്ച പറ്റിയോ? പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്താനുളള ബജറ്റ് പ്രഖ്യാപനം സർക്കാരിന് തന്നെ തിരിച്ചടിയാകുന്നു. ഇന്ധന സെസ് നടപ്പായാല്‍ ചരക്ക് കൂലിയും കുത്തനെ ഉയരും. അവശ്യ സാധനങ്ങൾക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് ചരക്ക് കൂലിയിലെ വർദ്ധന വിലക്കയറ്റത്തിലേക്ക് നയിക്കും. ഒടുവിൽ അവശ്യസാധനങ്ങളുടെ വിലവർധന മലയാളികളുടെ നട്ടെല്ലൊടിക്കും. കേരളത്തിലേക്ക് പ്രധാനമായും അരി എത്തുന്നത് ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന്. ഉള്ളി , ഇരുളക്കിഴങ്ങ് തുടങ്ങിയ എത്തുന്നതാകട്ടെ മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും. ധനമന്ത്രിയുടെ […]