കോവിഡ് കുരുക്കിൽ സംസ്ഥാനം : കോവിഡ് വ്യാപനനിരക്കിൽ രാജ്യത്ത് കേരളം ഒന്നാമത് ; വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കോവിഡ് കുരുക്കിൽ സംസ്ഥാനം : കോവിഡ് വ്യാപനനിരക്കിൽ രാജ്യത്ത് കേരളം ഒന്നാമത് ; വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനിടെ രാജ്യത്ത് കോവിഡ് രോഗവ്യാപനനിരക്കിൽ കേരളം ഒന്നാമതെന്ന് റിപ്പോർട്ടുകൾ.ഒപ്പം ദേശീയ പ്രതിദിനരോഗികളുടെ എണ്ണത്തിൽ നാലാം സ്ഥാനത്തുമാണ് കേരളം.

രോഗികളുടെ പ്രതിദിന വർധനാനിരക്ക് കേരളത്തിൽ 3.4 ശതമാനമാണ്. കേരളത്തിന് പുറമെ ഛത്തീസ്ഗഢും അരുണാചൽ പ്രദേശും രോഗവ്യാപനം മൂന്ന് ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പ്രതിദിനകണക്കിൽ മഹാരാഷ്ട്രയും ആന്ധ്രാപ്രദേശും കർണാടകവുമാണ് കേരളത്തിന് മുന്നിലുള്ളത്. ആന്ധ്രയിലും മറ്റും പരിശോധനാനിരക്ക് കൂടുതലാണ്.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പരിശോധനാനിരക്ക് പ്രതിദിനം അരലക്ഷമാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ അരലക്ഷത്തിന് മുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

അതേസമയം, സമ്പർക്കത്തിലൂടെ നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുന്നതിനാൽ വരുന്നയാഴ്ചകളിൽ പ്രതിദിന കണക്ക് 10,000 വരെയാകാമെന്നും ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം എഴുപത്തയ്യായിരം വരെയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഓണത്തിന് ശേഷം രോഗികളുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടാകുന്നത്. അതോടൊപ്പം തലസ്ഥാനമുൾപ്പടെ എല്ലാ ജില്ലകളിലും സമരങ്ങളുടെ പേരിൽ ആളുകൾ ഒത്തുകൂടിയതും രോഗവർധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.