കളിയിക്കാവിള കൊലപാതകം : ആറു പേർക്കെതിരെ എൻഐഎ കുറ്റപത്രം ഫയൽ ചെയ്തു; കൊലപാതകത്തിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന് കണ്ടെത്തൽ

കളിയിക്കാവിള കൊലപാതകം : ആറു പേർക്കെതിരെ എൻഐഎ കുറ്റപത്രം ഫയൽ ചെയ്തു; കൊലപാതകത്തിന് പിന്നിൽ വൻ ​ഗൂഢാലോചനയെന്ന് കണ്ടെത്തൽ

Spread the love

സ്വന്തം ലേഖകൻ

ന്യൂ​​ഡ​​ൽ​​ഹി: ക​​ളി​​യി​​ക്കാ​​വി​​ള​​യി​​ൽ ത​​മി​​ഴ്നാ​​ട് പോ​ലീ​​സി​​ലെ സ്പെ​​ഷ​​ൽ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി​​ൽ​​സ​​ണെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ഐ​​എ​​സ് ഭീ​​ക​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ആ​​റു പേ​​ർ​​ക്കെ​​തി​​രേ ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി(​​എ​​ൻ​​ഐ​​എ) കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ചു.

അ​​ബ്ദു​​ൾ ഷ​​മീം(30), വൈ. ​​തൗ​​ഫീ​​ഖ്(27), ഖാ​​ജാ മൊ​​ഹി​​ദീ​​ൻ(53), ജാ​​ഫ​​ർ അ​​ലി(26), മെ​​ഹ്ബൂ​​ബ് പാ​​ഷ(48), ഇ​​ജാ​​സ് പാ​​ഷ(46) എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ​​യാ​​ണു ചെ​​ന്നൈ​​യി​​ലെ പ്ര​​ത്യേ​​ക എ​​ൻ​​ഐ​​എ കോ​​ട​​തി മു​​ന്പാ​​കെ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ച്ച​​ത്. ഇതിൽ ഖാജ മൊഹിദീൻ തീവ്രസംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിലെ അംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജ​​നു​​വ​​രി എ​​ട്ടി​​ന് ക​​ളി​​യി​​ക്കാ​​വി​​ള മാ​​ർ​​ക്ക​​റ്റ് റോ​​ഡ് ചെ​​ക് പോ​​സ്റ്റി​​ൽ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന വി​​ൽ​​സ​​നെ അ​​ബ്ദു​​ൾ ഷ​​മീം, തൗ​​ഫീ​​ക്ക് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാണ് വെ​​ടി​​വ​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. രാത്രി 9.40 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വിൽസണിന് നേരെ വെടിയുതിർക്കുകയായിരുന്നു. കേരളാതമിഴ്‌നാട് അതിർത്തിയിലെ മർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു വിൽസൺ. 2020 ജ​​നു​​വ​​രി 15ന് ​​കേസിൽ രണ്ട് പേർ അ​​റ​​സ്റ്റി​​ലാ​​യി. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു എ​​ൻ​​ഐ​​എ ത​​മി​​ഴ്നാ​​ട് പൊലീ​​സി​​ൽ​​നി​​ന്നു കേ​​സ് ഏ​​റ്റെ​​ടു​​ത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കേസിൽ മറ്റു 4 പേർക്കുമുള്ള പങ്ക് കണ്ടെത്തിയത്.കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ദേശീയ രാഷ്ട്രീയത്തിൽ പോലും ചർച്ചയായ കൊലപാതകം വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. സംഭവത്തിന്റെ ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് ഐഎസ് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കസ്റ്റഡിയിൽ ലഭിച്ച മുഖ്യപ്രതികളായ അബ്ദുൾ സമീമിനെയും, തൗഫീഖിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. അതേസമയം കളിയിക്കവിള, നെയ്യാറ്റിൻകര എന്നീ പ്രദേശങ്ങളിൽ നിന്ന് പതിവായി വിദേശയാത്ര നടത്തിയവരെക്കുറിച്ച് അന്വേഷണം തുടങ്ങി.