കാണാതായ വയോധിക പുരയിടത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവ്നായകള്‍ ഭക്ഷിച്ച നിലയില്‍; അവശേഷിച്ചത് തലയോട്ടിയും അസ്ഥിഭാഗങ്ങളും
തിരുവനന്തപുരം: കിളിമാനൂരില്‍ കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപത്തുള്ള പുരയിടത്തിലേക്കുള്ള വഴിയില്‍ കണ്ടെത്തി. ജീർണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവ്നായകള്‍ ഭക്ഷിച്ച നിലയില്‍ ആയിരുന്നു. മടവൂർ തകരപ്പറമ്പ് പഴുവടി പാറശ്ശേരി വീട്ടില്‍ കെ ഭവാനി (75) ആണ് മരിച്ചത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് അവശേഷിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം. മൂത്തമകനൊപ്പം താമസിക്കുന്ന ഇവർ വെള്ളിയാഴ്ച മുതല്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്നു കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ […]