
സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി; തടയാനെത്തിയ ആശുപത്രി ജീവനക്കാരെ കുത്തി..! കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം
സ്വന്തം ലേഖകൻ
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം.ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും
കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിക്രമന്‍, സുരക്ഷാ ജീവനക്കാരന്‍ മധു എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാലില്‍ മുറിവ് പറ്റിയെന്ന് പറഞ്ഞ് എത്തിയ കായംകുളം സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്. ആദ്യം സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിന്റെ വയറ്റിലാണ് കുത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട സുരക്ഷാ ജീവനക്കാരന്‍ ഹോം ഗാര്‍ഡിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, മധുവിന്റെ കൈയ്ക്ക് കുത്തേല്‍ക്കുകയായിരുന്നു. വിക്രമന്റെ മുറിവ് ആഴത്തിലുള്ളതാണ്.
ദേവരാജന്‍ താലൂക്ക് ആശുപതിയില്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ദേവരാജന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.