സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി; തടയാനെത്തിയ ആശുപത്രി ജീവനക്കാരെ കുത്തി..! കായംകുളം താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണം
സ്വന്തം ലേഖകൻ ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ ആക്രമണം.ആശുപത്രിയിലെ ഹോം ഗാര്‍ഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് വിക്രമന്‍, സുരക്ഷാ ജീവനക്കാരന്‍ മധു എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാലില്‍ മുറിവ് പറ്റിയെന്ന് പറഞ്ഞ് എത്തിയ കായംകുളം സ്വദേശി ദേവരാജനാണ് ആക്രമണം നടത്തിയത്. ആദ്യം സര്‍ജിക്കല്‍ കത്രിക കാണിച്ച് നേഴ്‌സിനെ ഭീഷണിപ്പെടുത്തി. ഇത് തടയാന്‍ ശ്രമിച്ച ഹോം ഗാര്‍ഡിന്റെ വയറ്റിലാണ് കുത്തിയത്. ഇത് കണ്ട സുരക്ഷാ ജീവനക്കാരന്‍ ഹോം […]