പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം ; അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും : നിലപാട് കടുപ്പിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി

പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം ; അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും : നിലപാട് കടുപ്പിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎഎസ് പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനായി അവധിയെടുത്ത് പഠിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ജോലിയിൽ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സർക്കുലർ. ഏതെങ്കിലും ഉദ്യോഗസ്ഥന് പരീക്ഷയ്ക്ക് വേണ്ടി പഠിക്കണമെങ്കിൽ ജോലി രാജിവച്ചു പഠിക്കാമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ ഇറക്കിയ സർക്കുലറിൽ പറയുന്നു.

അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി സെക്രട്ടറിയേറ്റിൽ മാത്രം അൻപത് പേരാണ് അവധി എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സർക്കുലർ. ഇത്രയധികം പേർ അവധിയെടുക്കുന്നത് സെക്രട്ടറിയേറ്റ് പ്രവർത്തനത്തെ ബാധിക്കുമെന്നും ധന ബജറ്റിനായി നിയമസഭ കൂടുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കൂട്ടഅവധിയെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കുലറിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ജോലിയിൽ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണ്. പരീക്ഷ എഴുതാൻ താൽപര്യമുള്ളവർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ ഇവർ എഴുതുന്ന പരീക്ഷ അയോഗ്യമാക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സ്വന്തം കാര്യം നോക്കുകയാണ് ഇവർ ചെയ്യുന്നതെന്നും സർക്കുലറിൽ പറയുന്നു.