പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം ; അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും : നിലപാട് കടുപ്പിച്ച് പൊതുഭരണ വകുപ്പ് സെക്രട്ടറി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎഎസ് പരീക്ഷ എഴുതാൻ താൽപര്യമുള്ള സർക്കാരുദ്യോഗസ്ഥർക്ക് ജോലി ഉപേക്ഷിച്ച് പഠിക്കാം. അല്ലെങ്കിൽ അവരെഴുതുന്ന പരീക്ഷ റദ്ദാക്കും. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനായി അവധിയെടുത്ത് പഠിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. സർക്കാർ ജോലിയിൽ ഇരുന്നു കൊണ്ട് മറ്റൊരു ജോലിക്ക് വേണ്ടി പഠിച്ച് പരീക്ഷ എഴുതുന്നത് ചട്ടവിരുദ്ധമാണെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറിയുടെ സർക്കുലർ. ഏതെങ്കിലും ഉദ്യോഗസ്ഥന് പരീക്ഷയ്ക്ക് വേണ്ടി പഠിക്കണമെങ്കിൽ ജോലി രാജിവച്ചു പഠിക്കാമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറി കെആർ ജ്യോതിലാൽ ഇറക്കിയ സർക്കുലറിൽ പറയുന്നു. അടുത്ത മാസം നടക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷയ്ക്കായി […]