‘ഒരാൾക്ക് ഒരു പദവി’ ചർച്ചകൾ തനിക്കും കെ സുധാകരനും ബാധകമല്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി

‘ഒരാൾക്ക് ഒരു പദവി’ ചർച്ചകൾ തനിക്കും കെ സുധാകരനും ബാധകമല്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി

 

സ്വന്തം ലേഖകൻ

ഡൽഹി: ‘ഒരാൾക്ക് ഒരു പദവി’ ചർച്ചകൾ തനിക്കും കെ സുധാകരനും ബാധകമല്ലെന്ന്, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. ഇനി വരുന്നവർക്കാണ് ഒറ്റപ്പദവി നിബന്ധന ബാധകമാവുകയെന്ന് കൊടിക്കുന്നിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

താനും കെ സുധാകരനുമെല്ലാം ഒരു പാക്കേജിന്റെ ഭാഗമായാണ് കെപിസിസി വർക്കിങ് പ്രസിഡന്റുമാർ ആയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമനത്തിന് ഒപ്പമായിരുന്നു തങ്ങളുടെ നിയമനം. ഇപ്പോൾ നടക്കുന്ന ഒറ്റപ്പദവി ചർച്ചകൾ തങ്ങൾക്കു ബാധകമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ തങ്ങൾ എംപിമാർ കൂടിയായതിനാൽ പദവിയിൽ തുടരേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ ശരിയാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ വർക്കിങ് പ്രസിഡന്റുമാരെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

ഒരാൾക്ക് ഒരു പദവി മാനദണ്ഡത്തിൽ കോൺഗ്രസിലെ പുനസംഘടനാ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണെന്നാണ് സൂചനകൾ. മുല്ലപ്പള്ളി രാമചന്ദ്രൻ ഇക്കാര്യത്തിൽ കർശന നിലപാടു സ്വീകരിക്കുബോൾ എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ എതിർക്കുകയാണ്. പുനസംഘടനാ ചർച്ചകൾ പൂർത്തിയാക്കാതെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയും കേളത്തിലേക്കു മടങ്ങി.