കോടികൾ മുടക്കി നിർമ്മിച്ച വീടിന്റെ മുറ്റത്ത് കരിങ്കല്ല് പാകാം; ആനയുടെ കൊമ്പ് വീട്ടിൽ സൂക്ഷിക്കാം; കായൽ നികത്തി വീട്ടിലെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കാം; എല്ലാം കഴിഞ്ഞ് പ്രകൃതി സ്‌നേഹത്തിനായി ബ്ലോഗെഴുതാം; പ്രളയത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻ ലാലിനെ വലിച്ചു കീറി സോഷ്യൽ മീഡിയ

കോടികൾ മുടക്കി നിർമ്മിച്ച വീടിന്റെ മുറ്റത്ത് കരിങ്കല്ല് പാകാം; ആനയുടെ കൊമ്പ് വീട്ടിൽ സൂക്ഷിക്കാം; കായൽ നികത്തി വീട്ടിലെ മാലിന്യം സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കാം; എല്ലാം കഴിഞ്ഞ് പ്രകൃതി സ്‌നേഹത്തിനായി ബ്ലോഗെഴുതാം; പ്രളയത്തിനെതിരെ ബ്ലോഗെഴുതിയ മോഹൻ ലാലിനെ വലിച്ചു കീറി സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കൊച്ചി: പ്രളയത്തിന് ശേഷം സ്വന്തം ബ്ലോഗിൽ പ്രളയത്തെപ്പറ്റി നെടുനീളൻ ലേഖനം എഴുതിയ മോഹൻലാലിനെ വലിച്ചു കീറി സോഷ്യൽ മീഡിയ. വീട്ടിൽ ആനക്കൊമ്പ് സൂക്ഷിക്കുകയും, വീട്ടുമുറ്റത്ത് കരിങ്കല്ല് പാകുകയും, വീടിനു സമീപത്തെ പാടം നികത്തി മാലിന്യ സംസ്‌കരണ മാർഗം ക്രമീകരിക്കുകയും ചെയ്ത ശേഷം ബ്ലോഗ് എഴുതിയതിനെയാണ് സോഷ്യൽ മീഡിയയിൽ വലിച്ചു കീറുന്നത്. മോഹൻ ലാലിന്റെ കപട പ്രകൃതി സ്‌നേഹത്തെ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പ്രതിഷേധിക്കുമ്പോൾ, മോഹൻലാൽ ഫാൻസിന്റെ നേതൃത്വത്തിൽ ഇതിനെ പ്രതിരോധിക്കുകയാണ്. പ്രളയത്തിൽ കേരളം മുങ്ങിയതിനെപ്പറ്റിയാണ് ഈ മാസം മോഹൻലാൽ ബ്ലോഗ് എഴുതിയിരിക്കുന്നത്.
കൂപ്പുകൈയോടെ എന്നു തുടങ്ങുന്ന കുറിപ്പിൽ ആദ്യം മുതൽ അവസാനം വരെ കേരളത്തിലെ പ്രളയത്തിന്റെ ദുരന്തത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെപ്പറ്റിയുമാണ് പറയുന്നത്. കാലാവസ്ഥ അനുഗ്രഹിച്ച കേരളം എന്ന അഭിമാനബോധത്തിൽ കഴിയുന്ന മലയാളി കഴിഞ്ഞ വർഷമുണ്ടായ ദുരന്തത്തെ ഒറ്റപ്പെട്ട ഒന്നായി മാത്രമാണ് കണ്ടിരുന്നതെന്നാണ് ബ്ലോഗിലൂടെ അദ്ദേഹം വിവരിക്കുന്നത്. പ്രളയം കഴിഞ്ഞ് വെയിൽ വന്നതോടെ തല്ക്കാലം നിർത്തി വച്ച മലയിടിക്കലും പാറപൊട്ടിക്കലും അടക്കമുള്ളവ കേരളത്തിൽ വീണ്ടും സജീവമായതായി അദ്ദേഹം തന്റെ ബ്ലോഗിൽ പറയുന്നു. രാഷ്ട്രീയക്കാർ പഴയ പഴിചാരലും ആരംഭിച്ചു. കേരളം വീണ്ടും പഴയ പോലെ ആയെന്നും അദ്ദേഹം പറയുന്നു.
ഇതിനെയാണ് സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ഏറ്റെടുത്ത് ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. മോഹൻലാലിന്റെ കൊച്ചിയിലെ ആഡംബര വീടിന്റെ ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് സൈബർ ആക്രമണം നടക്കുന്ത്. മോഹൻലാലിന്റെ കൊച്ചിയിലെ പടുകൂറ്റൻ വീടും, വീട്ടുമുറ്റത്ത് കരിങ്കല്ല് പാകിയതും അടക്കമുള്ള കാര്യങ്ങൾ പലരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്നു. ഇതോടെയാണ് മോഹൻലാലിന്റെ കപട പ്രകൃതി സ്‌നേഹമാണ് ബ്ലോഗിലൂടെ പുറത്ത് വന്നതെന്ന ആരോപണം ശക്തമായി ഉയരുന്നത്.
ഇതിനിടെ മോഹൻലാലിന്റെ വീടിനു സമീപത്ത് പാടം നികത്തിയ ശേഷം ഇവിടെ മാലിന്യ സംസ്‌കരണ മാർഗം ക്രമീകരിച്ചതിനെപ്പറ്റി തുറന്ന് എഴുതി യുവാവും രംഗത്ത് എത്തി. മോഹൻലാലിന്റെ ബ്ലോഗിന്റെ അടിയിലാണ് ഇയാൾ തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. ഇത് അടക്കം നിവരവധി ട്രോളുകളാണ് ലാലിന്റെ ഫെയ്‌സ്ബുക്കിൽ അടക്കം എത്തുന്നത്.
തൊടുപുഴയിൽ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് തീയറ്റർ കുന്നിടിച്ച് നിർമ്മിച്ചതിനെയും, വിവിധ സ്ഥലങ്ങളിൽ പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനെയും അടക്കം കമന്റുകളിൽ വിമർസിക്കുന്നുണ്ട്.

കമന്റുകളിൽ ചിലത് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയിലെ ആശിർവാദ് തീയേറ്റർ.
കേരളത്തിലെ ഏറ്റവും വലിയ തീയേറ്റർ കോംപ്ലക്‌സുകളിൽ ഒന്ന്.
ഉടമ നമ്മുടെ സ്വന്തം ലാലേട്ടനും അദ്ദേഹത്തിന്റെ സ്വന്തം അന്തോണിച്ചനും.
രണ്ടായിരത്തി പതിനാറിലെ ജൂലൈ മാസത്തിൽ ഈ കൊട്ടാരം പണി പൂർത്തിയാകുന്നതിനു മുൻപ് ഇവിടം വലിയൊരു കുന്നായിരുന്നു.
പാറ പൊട്ടിച്ച് ഇന്ന് കാണും വിധം നിരപ്പാക്കി എടുക്കുവാൻ മാത്രം നാലഞ്ചു കൊല്ലമെടുത്തു എന്നാണ് ഓർമ.
ഇന്ന് വെറുതേ ആ കാലമൊക്കെ ഒന്ന് ഓർമ്മിച്ചു എന്നെ ഉള്ളൂ.

ഭൂമിയുടെ ചങ്ക് പൊട്ടിച്ചെടുത്ത പാറയുപയോഗിച്ചു പണിത പതിനൊന്നോളം വീടുകളിലൊന്നിൽ ഇരുന്നു, കരയിലെ ഏറ്റവും വലിയ ജീവിയുടെ തല തകർത്തെടുത്ത മനോഹരമായ കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള നല്ല കാട്ടുതേക്കിലും ഈട്ടിയിലും പാനലിങ് ചെയ്ത അലമാരയുടെ മുന്നിലായി നല്ല അസ്സൽ തേക്കിൽ പണിത സെറ്റിയിൽ ചാരിക്കിടന്നു ഇങ്ങനെ പറയുകയാണ്….. ‘ഈ കാണുന്നതെല്ലാം നമുക്ക് മാന്തിത്തിന്നാൻ ഉള്ളതല്ലെന്നു ഇനി നാം എന്ന് തിരിച്ചറിയും’ കരഞ്ഞുപോയി മക്കളെ, എജ്ജാതി ബ്ലോഗ് ????????????
(ഇനി അഭിനയം കണ്ടു ആന സ്വന്തമായിട്ടു കൊമ്പു ഊരിക്കൊടുത്തിട്ടു പോയതാണെങ്കിൽ ഷെമിക്കണം)