തുഷാർ വെള്ളാപ്പാള്ളിയുടെ ചതിയിൽപ്പെട്ട്‌ ജയിലിൽ വരെ കിടന്നു: തുഷാറിന്റെ ഇരകളിൽ ഒരാൾ മാത്രമാണ് താനെന്ന് നാസിൽ അബ്ദുള്ള

തുഷാർ വെള്ളാപ്പാള്ളിയുടെ ചതിയിൽപ്പെട്ട്‌ ജയിലിൽ വരെ കിടന്നു: തുഷാറിന്റെ ഇരകളിൽ ഒരാൾ മാത്രമാണ് താനെന്ന് നാസിൽ അബ്ദുള്ള

അ​ജ്​​മാ​ന്‍: തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളിയുടെ ചതി മൂലം ത​നി​ക്ക്​ നേ​രി​ടേ​ണ്ടി വ​ന്ന​ത് ജ​യി​ല്‍ വാ​സം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളാണെന്ന്​ വ​ണ്ടി​ചെ​ക്കു കേ​സി​ലെ പ​രാ​തി​ക്കാ​ര​ന്‍ തൃ​ശൂ​ര്‍ പു​തി​യ​കാ​വി​ല്‍ നാ​സി​ല്‍ അബ്ദുള്ള. ഗള്‍ഫില്‍ തുഷാറിന്റെ ഇരകളില്‍ ഒരാള്‍ മാത്രമാണ് താനെന്നും തുഷാറിന്റെ സ്വാധീനത്തെ ഭയന്ന് പണം ലഭിക്കാത്ത വ്യക്തികളാരും രംഗത്ത് വന്നില്ലെന്നും നാസില്‍ പറഞ്ഞു.

ബിടെക് ബിരുദധാരിയാണ് നാസില്‍ അബ്ദുല്ല. ജോലി ഉപേക്ഷിച്ച് പഠിച്ച മേഖലില്‍ തന്നെ ബിസിനസിനായാണ് ദുബൈയില്‍ ഹാര്‍മണി എന്ന ഇലക്ട്രിക്കല്‍ ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തുഷാര്‍ വെള്ളാപ്പള്ളി നടത്തിയിരുന്ന ബോയിങ് കണ്‍സ്ട്രേഷന്‍സിന്റെ ഉപകരാര്‍ ഏറ്റെടുക്കുന്നതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഉമ്മുല്‍ഖുവൈനിലെ ഒരു പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടും തുഷാറിന്റെ കമ്പനി പണം നല്‍കിയില്ല, നാസില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങി.

അതോടെ ആ​റു മാ​സ​ത്തോ​ളം നാസിലിന് ജ​യി​ലി​ല്‍ ക​ഴിയേണ്ടിവന്നു. ര​ണ്ടു വ​ര്‍​ഷ​ത്തി​ലേ​റെ​യെ​ടു​ത്തു നി​യ​മ​ന​ട​പ​ടി​ക​ള്‍ തീ​ര്‍​പ്പാ​ക്കാ​ന്‍. വ​ഞ്ചി​ക്ക​പ്പെ​ട്ട നാസിലിനെ സ​ഹാ​യി​ക്കാ​നോ പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ല്‍ കൂ​ടെ നി​ല്‍​ക്കു​വാ​നോ അന്ന് സ​ര്‍​ക്കാ​റോ സം​ഘ​ട​ന​​ക​ളോ പ്ര​മു​ഖ വ്യ​ക്​​തി​ക​ളോ മു​ന്നോ​ട്ടു​വ​ന്നി​ല്ലെന്നും നാസിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ തു​ഷാ​റി​​​​​​ന്റെ കമ്പനിയിൽ നി​ന്ന്​ പ​ണം ല​ഭി​ക്കാ​ത്ത നി​ര​വ​ധിപ്പേർ വേ​റെ​യു​മു​ണ്ട്. അ​വ​രി​ല്‍ പ​ല​രും ഇത്രയും സ്വാധീനമുള്ള വ്യക്തിക്കെതിരെ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​വാ​ന്‍ ധൈ​ര്യ​മി​ല്ലാ​ത്ത​തു കൊ​ണ്ട്​ ന​ഷ്​​ടം സ​ഹി​ച്ച്‌​ ജീ​വി​ക്കു​ക​യാ​ണ്. ഒ​ത്തു​തീ​ര്‍​പ്പി​ന്​ താ​ന്‍ ഇ​നി​യും ത​യ്യാ​റാ​ണ്. നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക ത​ന്നെ ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ

നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയയെ തുടര്‍ന്ന് അജ്മാന്‍ പോലിസ് നാട്ടിലുള്ള പ്രതിയെ പിടികൂടാനായി പ്രത്യേകം പദ്ധതി തയ്യാറാക്കുകയായിരുന്നു. തുഷാറിന്റെ പേരില്‍ ഉമ്മുല്‍ ഖുവൈനിലുള്ള സ്ഥലം വാങ്ങാനെന്ന പേരില്‍ അജ്മാന്‍ പോലിസ് മലയാളി വ്യാപാരിയെ വേഷം കെട്ടിക്കുകയായിരുന്നു. ഉമ്മുല്‍ ഖുവൈനിലുള്ള ഈ സ്ഥലത്തിന് മാര്‍ക്കറ്റ് വിലയേക്കാള്‍ കൂടുതല്‍ വില നല്‍കാമെന്നേറ്റപ്പോള്‍ തുഷാര്‍ പോലിസ് ഒരുക്കിയ കെണിയില്‍ വീണു. ദുബയിലെ ഒരു ഹോട്ടലില്‍ കച്ചവടം ഉറപ്പിക്കാനെത്തിയപ്പോള്‍ തുഷാറിനെ പോലിസ് അറസ്റ്റ് ചെയ്ത് അജ്മാന്‍ നുഐമിയ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു.