Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂന്നാർ: സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കുന്ന സംഭവങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള കേസുകൾ ദിനംപ്രതി കൂടി വരികയാണ്.പതിനഞ്ചുകാരനായ ബാലനെ ഇരുപത്തിയൊന്നുകാരി ഒരാഴ്ചയോളം ലൈംഗീകമായി പീഡിപ്പിച്ചതായുള്ള പരാതിയിന്മേൽ പൊലീസ് കേസെടുത്തു.

കുട്ടിയുടെ ബന്ധുവായ യുവതി കഴിഞ്ഞ ദിവസം കുട്ടിയുടെ വീട്ടിൽ വിരുന്നിന് വന്നതാണ്.ഒരാഴ്ചയോളം കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.സംഭവത്തിന് ശേഷം യുവതി നാട്ടിലേക്ക് മടങ്ങിയെന്നും യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മൂന്നാർ എസ് ഐ സന്തോഷ് കെ.എം തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ രഹസ്യഭാഗത്ത് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പറയുന്നത്. വേദന അസഹ്യമായതോടെയാണ് കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചത്. പീഡനത്തിനിരയായ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

ചാർജ്ജ് ഷീറ്റിനൊപ്പം കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും പൊലീസ് കോടതിക്ക് കൈമാറും. ഇതിന്മേലുള്ള കോടതി ഇടപെടലുകളുടെ അടിസ്ഥാനത്തിലാവും ഈ കേസ്സിൽ നടപടികൾ പുരോഗമിക്കുക എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന സൂചന.

തനിക്ക് വേദനിച്ചപ്പോൾ എഴുന്നേൽക്കാൻ ശ്രമിച്ചെന്നും ഈയവസരത്തിൽ യുവതി ബലംപ്രയോഗിച്ച് തന്നെ തടഞ്ഞുവയ്ക്കുകയായിരുന്നെന്നുമാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ വീട്ടിൽ വച്ച് രാത്രിയാണ് ലൈംഗിക വേഴ്ച നടന്നതെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. 15- കാരന്റെ വീടിന് സമീപത്തുതന്നെയുള്ള ബന്ധുവീട്ടിലായിരുന്നു യുവതി വിരുന്നെത്തിയിരുന്നതും താമസവും.

തമിഴ്നാട്ടിൽനിന്ന് ഒരാഴ്ച മുൻപാണ് യുവതി ബന്ധുക്കളുടെ വീട്ടിലെത്തിയത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആൺകുട്ടി ഡോക്ടറോട് പറഞ്ഞത്. ഇതേ തുടർന്ന് ഡോക്ടർ വിവരമറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കുട്ടി ലൈംഗീക വിവരം മാതാപിതാക്കളെ അറിയിച്ചതോടെ, ഇരുവീട്ടുകാരും തമ്മിൽ വാക്കേറ്റവും പോർ വിളിയും നടന്നിരുന്നു. ഇതേത്തൂടർന്നാണ് വിവരം നാട്ടുകാരറിയുന്നത്.

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ആൺകുട്ടികളും സുരക്ഷിതരല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു.