play-sharp-fill

മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് കോടികളുടെ കള്ളപ്പണം ചന്ദ്രികയുടെ അക്കൗണ്ട് വഴി വെളുപ്പിച്ചു ; വിജിലൻസ് നടപടി തുടങ്ങി

  കൊച്ചി : മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് മുസ്ലീം ലീഗ് ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി പത്ത് കോടി രൂപയുടെ കളളപ്പണം വെളുപ്പിച്ചു. പരാതിയിൽ വിജിലൻസ് ഹർജിക്കാരന്റെ മൊഴി രേഖപ്പെടുത്തി. ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച കളമശേരി സ്വദേശി ഗീരീഷ് ബാബുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പടുത്തിയത്. ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള പാലാരിവട്ടം മേൽപ്പാലം അഴിമതി അന്വേഷണത്തിൽ ഇക്കാര്യവും ഉൾപ്പെടുത്തമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. 2016 നവംബർ 16ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോഴാണ് ഇബ്രാഹിംകുഞ്ഞ് പത്ത് കോടി രൂപ വെളുപ്പിച്ചതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി ഫയലിൽ സ്വീകരിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസിനോട് വിശദീകരണം ആവശ്യപ്പെട്ടു. […]

പാലാരിവട്ടം പാലം ; നഷ്ടം തിരിച്ചുപിടിക്കൽ നടപടികൾ ആരംഭിച്ചു, പാലത്തിന്റെ കരാറുകാരനായ ആർ.ഡി.എസ് കമ്പനിയുടെ നാലരകോടി സർക്കാർ തിരിച്ചുപിടിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് സർക്കാരിനുണ്ടായ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യഘട്ടമെന്നോണം പാലത്തിന്റെ കരാറുകാരായ ആർ.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡി രാഹുൽ ആർ പിള്ളയാണ് ഇത്രയും തുക പിടിച്ചെടുത്തത്. പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന നാലര കോടി രൂപയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. പാലരിവട്ടം പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷന്റെ […]

പാലാരിവട്ടം പാലം : വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണം വേണം ; വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം വേണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ.കേസിൽ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജിന്റെ ജാമ്യാപേക്ഷയെ എതിർത്ത് നൽകിയ റിപ്പോർട്ടിലാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിലാണെന്ന് വിജിലൻസ് വ്യക്തമാക്കിയത്. ചട്ടം ലഘിച്ച് കരാർ കമ്പനിയ്ക്ക് മുൻകൂർ പണമായി 8.25 കോടി രൂപ അനുവദിച്ചതിലെ ഗൂഢാലോചനയിൽ മന്ത്രിക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.അന്വേഷണത്തിനുള്ള മുൻകൂർ അനുമതി തേടി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് കോടതിയെ വിജിലൻസ് അറിയിച്ചു. സുപ്രീം […]

പാലാരിവട്ടം പാലം അഴിമതിക്കേസ് ; അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയതിനെത്തുടർന്ന് അന്വേഷണ സംഘത്തിൽ നിന്ന് ഡി.വൈ.എസ്.പി അശോക് കുമാറിനെ നീക്കം ചെയ്തു

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിന്റെ അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി. അശോക് കുമാറിനെ മാറ്റി. അന്വേഷണത്തിൽ ഗുരുതര വീഴ്ചയും അലംഭാവവും കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് ഡയറക്ടറാണ് നടപടിയെടുത്തത്. ഇതിനുപുറമെ കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർക്ക് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി കൊടുക്കുന്നുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന എ.എസ്.ഐ ഇസ്മായിലിനെയും വിജലൻസിൽ നിന്ന് നീക്കം ചെയ്തു. വിജിലൻസ് തിരുവനന്തപുരം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ ഡിവൈ.എസ്.പി ശ്യാംകുമാറാണ് അന്വേഷണ സംഘത്തിന്റെ പുതിയ തലവനായി നിയമിച്ചിരിക്കുന്നത്. കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ നാലു പ്രതികളെ […]

പാലാരിവട്ടം പാലം ; പ്രതികളുടെ ജ്യാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ ടി. ഒ സൂരജടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി തള്ളി. കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നിപോളിന് മാത്രമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പാലാരിവട്ടംപാലം നിർമാണ അഴിമതിക്കേസിലെ ഒന്നാം പ്രതിയും ആർ.ഡി.എസ് കമ്പനി ഡയറക്ടറുമായ സുമിത് ഗോയൽ, രണ്ടാം പ്രതി കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എം.ടി തങ്കച്ചൻ എന്നിവരാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്ന മറ്റു പ്രതികൾ. നേരത്തെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി […]