രോഹിത് മിന്നി: ഇന്ത്യയ്ക്ക് ഉജ്വല വിജയം

രോഹിത് മിന്നി: ഇന്ത്യയ്ക്ക് ഉജ്വല വിജയം

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

രാജ്‌കോട്ട്: നൂറാം ടെസ്റ്റിൽ മിന്നൽ പിണറായി മാറിയ രോഹിത് ശർമ്മയുടെ ഉ്ജ്വല ബാറ്റിംങ് മികവിൽ ഇന്ത്യയ്ക്ക് വിജയം.

രോഹിത് തകർപ്പൻ പ്രകടനം കാഴ്ച വച്ചതോടെ ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു. ഇതോടെ മൂന്നുമത്സരങ്ങൾ അടങ്ങിയ പരമ്ബര 1-1 എന്ന നിലയിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയം കൈവരിക്കുകയായിരുന്നു 43 പന്തിൽ ആറു വീത് സിക്‌സും ബൗണ്ടറികളും നേടിയ രോഹിത് 85 റൺസെടുത്താണ് പുറത്തായത്.ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനൊപ്പം 118 റൺസാണ് നായകൻ നേടിയത്. ധവാൻ 27 പന്തിൽ 37 റൺസെടുത്തു. കെഎൽ രാഹുൽ-8, ശ്രേയസ് അയ്യർ 24. 26 പന്ത് ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ ജയം. പരമ്ബരയിലെ മത്സരം ഞായറാഴ്ച നാഗ്പൂരിൽ നടക്കും.