സംസ്ഥാനത്ത് ഇന്ന്(27/02/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ്  പവന് 41,080 രൂപയിലെത്തി

സംസ്ഥാനത്ത് ഇന്ന്(27/02/2023) സ്വർണവിലയിൽ ഇടിവ്; 120 രൂപ കുറഞ്ഞ് പവന് 41,080 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5135 രൂപയും പവന് 41,080 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 25 ദിവസംകൊണ്ട് സ്വർണവില പവന് 1800 രൂപയാണ് ഇടിഞ്ഞത്.

ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

ഗ്രാമിന് – 5135
പവൻ – 41,080