‘താടിയില്ല,ഹിന്ദി പറയുന്നില്ല… പിണറായിയുടേത് മോദി ഭരണത്തിന്റെ മലയാള പരിഭാഷ’; പ്രതിഷേധിക്കുന്നവരെ തെക്ക്-വടക്ക് വിവരദോഷികളെന്ന് അധിക്ഷേപിക്കുന്നതായി ഷാഫി പറമ്പിൽ സഭയിൽ

‘താടിയില്ല,ഹിന്ദി പറയുന്നില്ല… പിണറായിയുടേത് മോദി ഭരണത്തിന്റെ മലയാള പരിഭാഷ’; പ്രതിഷേധിക്കുന്നവരെ തെക്ക്-വടക്ക് വിവരദോഷികളെന്ന് അധിക്ഷേപിക്കുന്നതായി ഷാഫി പറമ്പിൽ സഭയിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ നിയമസഭയിൽ പ്രതിഷേധം.
ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.

താടിയില്ല, ഹിന്ദി പറയുന്നില്ല എന്നത് ഒഴിച്ചാൽ പിണറായിയുടേത് മോദി ഭരണം ആണെന്ന് ഷാഫി പറമ്പിൽ എംഎൽഎ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരെ ആക്ഷേപിക്കുന്ന പിണറായിക്ക് മോദിയുടെ ഛായയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയലാറിന്‍റെ സമരവീര്യം പറയുന്നവര്‍ എന്തിനാണ് കറുപ്പിനെ പേടിക്കുന്നതെന്നും ഷാഫി സഭയില്‍ ചോദിച്ചു. സ്പീക്കറുടെ കസരേ തള്ളി മറിച്ചിട്ടവര്‍ മന്ത്രിമാരായി ഇരിക്കുന്നെന്നും ഷാഫി പരിഹസിച്ചു.

എറണാകുളത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനെതിരായ പോലീസ് നടപടിയിൽ അടിയന്തിര പ്രമേയത്തിന് അനുമതി തേടി ഷാഫി ഇന്ന് നോട്ടീസ് നൽകിയിട്ടുണ്ട്.

പ്ലക്കാർഡുകളും ബാനറുകളുമായിട്ടാണ് കോണ്ഗ്രസ് എംഎൽഎമാർ ഇന്ന് സഭയിൽ എത്തിയത്. എന്നാൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാലും സഭാ ടിവി പ്രതിഷേധം സംപ്രേക്ഷണം ചെയ്യാതിരുന്നതിനാലും ഇതൊന്നും പൊതുജനങ്ങൾക്ക് കാണാനാവില്ല.

പ്രതിഷേധിക്കുന്നവരെ തെക്ക്-വടക്ക് വിവരദോഷികളെന്ന് അധിക്ഷേപിക്കുന്നതായി ഷാഫി പറമ്പിൽ എംഎൽഎ സഭയിൽ പറഞ്ഞു.