ഫാസ്റ്റ്ഫുഡ്‌ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗസാധ്യത തള്ളിക്കളയേണ്ട ; പുതിയ കണ്ടെത്തൽ

ഫാസ്റ്റ്ഫുഡ്‌ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗസാധ്യത തള്ളിക്കളയേണ്ട ; പുതിയ കണ്ടെത്തൽ

സ്വന്തം ലേഖകൻ
തനതു ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡുകൾ ഇന്ന് അരങ്ങു വാഴുന്നു. പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ഭക്ഷണം. നല്ല രുചിയും എളുപ്പത്തിൽ കിട്ടുന്നതുമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യകാരണം. എന്നാൽ പലരും ഇതിന്റെ ദോഷഫലങ്ങൾ ഗൗരവമായി കാണുന്നില്ല. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരിൽ ഫാറ്റിലിവറിന് സാധ്യതയെനാണ് പുറത്തുവരുന്ന പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ കെക്ക് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി എന്ന മെഡിക്കൽ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഫാസ്റ്റ്ഫുഡിന്റെ അമിത ഉപഭോഗം നോൺ ആൽക്കഹോളിക് ഫാറ്റിലിവറുണ്ടാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കരളിൽ കൊഴുപ്പടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരിൽത്തന്നെ അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഫാറ്റിലിവറിനുള്ള സാധ്യത കൂടുതലാണ്. ദിവസേന ഉള്ളിൽച്ചെല്ലുന്ന കലോറിയുടെ 20 ശതമാനമോ അതിലധികമോ ജങ്ക്ഫുഡിൽനിന്നാണെങ്കിൽ ഇക്കൂട്ടർക്ക് രോഗസാധ്യത ഉറപ്പ്. സാധാരണ ആളുകളിൽ, ഭക്ഷണക്രമത്തിന്റെ അഞ്ചിലൊന്നുഭാഗമോ അതിലധികമോ ഹോട്ടലുകളിൽനിന്നാവുമ്പോഴാണ് പ്രശ്നസാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യവാനായ ഒരാളുടെ കരളിൽ അഞ്ച്
ശതമാനത്തിൽ താഴെയാണ് കൊഴുപ്പ് കാണപ്പെടുക. ഇതിൽ നിന്നും ചെറിയ വ്യതിയാനം ഉണ്ടായാൽ പോലും രോഗ സാധ്യത ഉണ്ടെന്നാണ് ഹെപ്പറ്റോളജിസ്റ്റും പഠനത്തിന്റെ മുഖ്യഗവേഷകയുമായ ആനി കർദാഷിയൻ പറയുന്നത്. ഫാസ്റ്റ്ഫുഡിന്റെ ഉപഭോഗം അമിതവണ്ണമുണ്ടാക്കുമെന്നുളള പഠനങ്ങളൊക്കെ മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത് കരളിനെ ബാധിക്കുമെന്ന് തിരിച്ചറിയുന്നത് ഇതാദ്യമാണെന്നും കർദാഷിയൻ പറയുന്നു.

അതിനാൽ പരമാവധി റെസ്റ്റോറെന്റുകളിൽ നിന്നുമുള്ള ഭക്ഷണം കഴിക്കാതിരിക്കാനും അവർ ഓർമ്മപ്പെടുത്തുന്നു. ഏകദേശം 4000 ഫാറ്റിലിവർ രോഗികളിൽ നടത്തിയ പരിശോധനയിലാണ് 52 ശതമാനം പേരും ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണെന്ന് കണ്ടെത്തിയത്.സാമൂഹിക-സാമ്പത്തികവ്യത്യാസമില്ലാതെ ഫാസ്റ്റ്ഫുഡ് ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 50 വർഷമായി ക്രമാതീതമായി കൂടിവരുന്നുണ്ട്. അതുകൊണ്ട് തന്നെ രോഗ സാധ്യതയും ഏറെയാണ്.