കേസ് വാദിക്കാൻ മാത്രമല്ല പരാതിക്കാരനെ ചുമലിലേറ്റാനും അഭിഭാഷകന് കഴിയും….!  രണ്ടാം നിലയിലെ കോടതി മുറിയിലേക്ക് നടന്ന് എത്താൻ സാധിക്കാത്ത കക്ഷിയെ സ്വന്തം ചുമലിലേറ്റി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി; മാതൃകയായി കോട്ടയം ബാറിലെ അഭിഭാഷകന്‍ റായിന്‍ കെ ആര്‍; പ്രശംസകളുമായി നിരവധി പേർ

കേസ് വാദിക്കാൻ മാത്രമല്ല പരാതിക്കാരനെ ചുമലിലേറ്റാനും അഭിഭാഷകന് കഴിയും….! രണ്ടാം നിലയിലെ കോടതി മുറിയിലേക്ക് നടന്ന് എത്താൻ സാധിക്കാത്ത കക്ഷിയെ സ്വന്തം ചുമലിലേറ്റി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി; മാതൃകയായി കോട്ടയം ബാറിലെ അഭിഭാഷകന്‍ റായിന്‍ കെ ആര്‍; പ്രശംസകളുമായി നിരവധി പേർ

സ്വന്തം ലേഖിക

കോട്ടയം: കേസ് വാദിക്കാന്‍ അഭിഭാഷകരുടെ പുറകെ നടക്കുന്നവരുടെ നാട്ടില്‍ പരാതിക്കാരനെ ചുമലിലേറ്റി അഭിഭാഷകന്റെ മാനുഷികമായ ഇടപെടൽ.

ഇരുകാലുകളും തളര്‍ന്ന അവസ്ഥയില്‍ രണ്ടാം നിലയിലെ കോടതി മുറിയിലേക്ക് നടന്ന് എത്താന്‍ കഴിയാത്ത കക്ഷിയെയാണ് സ്വന്തം ചുമലിലേറ്റി ജഡ്ജിയുടെ മുന്നില്‍ അഭിഭാഷകന്‍ ഹാജരാക്കിയത്. നിരവധി പേരാണ് അഭിഭാഷകനെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരങ്ങളുമായുള്ള വസ്തുതര്‍ക്കം സംബന്ധിച്ച കേസിന്റെ ഹിയറിങ്ങിനാണ് ഇരുകാലുകളും തളര്‍ന്ന സജീവനെന്ന നാല്പത്തിമൂന്നുകാരന്‍ തന്റെ ട്രൈസ്‌കൂട്ടറില്‍ ശനിയാഴ്ച ഏറ്റുമാനൂര്‍ കോടതിയിലെത്തിയത്.

രണ്ടാം നിലയിലാണ് മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്നത്. മൊഴിയെടുക്കാനായി പരാതിക്കാരനെ ഹാജരാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ സജീവന്റെ വക്കീല്‍ കോട്ടയം ബാറിലെ അഭിഭാഷകന്‍ റായിന്‍ കെ ആര്‍. കൂടുതല്‍ ആലോചിച്ചില്ല.

ഹാജരാക്കിയില്ലെങ്കില്‍ മൊഴിയെടുക്കാന്‍ പരാതിക്കാരന്‍ മറ്റൊരു ദിവസം വരണം. കേസ് നീണ്ടുപോകും.

വെറൊന്നും നോക്കിയില്ല, ജസ്റ്റ് എ മിനിട്ട് എന്ന് കോടതിയോട് പറഞ്ഞ് മുറിയില്‍ നിന്ന് താഴേക്ക് ഓടി സജീവനെ തോളിലെടുത്ത് പടിക്കെട്ടുകള്‍ ഓടികയറി ജഡ്ജിക്ക് മുന്നിലെത്തിച്ചു. മൊഴിയെടുത്ത് കഴിഞ്ഞപ്പോള്‍ കക്ഷിയെ അതേപോലെ തിരികെ എടുത്തുകൊണ്ട് പോവുകയും ചെയ്തു.

ഈ സമയം കോടതി പരിസരത്തുണ്ടായിരുന്ന മറ്റൊരു അഭിഭാഷകനാണ് റായിന്‍ വക്കീലിന്റെ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.