ഫാസ്റ്റ്ഫുഡ്‌ ശീലമാക്കിയവരാണോ നിങ്ങൾ? എങ്കിൽ ഈ രോഗസാധ്യത തള്ളിക്കളയേണ്ട ; പുതിയ കണ്ടെത്തൽ

സ്വന്തം ലേഖകൻ തനതു ഭക്ഷണങ്ങൾക്ക് പകരം ഫാസ്റ്റ് ഫുഡുകൾ ഇന്ന് അരങ്ങു വാഴുന്നു. പുതുതലമുറ ഏറെ ഇഷ്ടപെടുന്ന ഭക്ഷണം. നല്ല രുചിയും എളുപ്പത്തിൽ കിട്ടുന്നതുമാണ് അവരെ ഇതിലേക്ക് ആകർഷിക്കുന്ന മുഖ്യകാരണം. എന്നാൽ പലരും ഇതിന്റെ ദോഷഫലങ്ങൾ ഗൗരവമായി കാണുന്നില്ല. സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിലൂടെ നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ശീലമാക്കിയവരിൽ ഫാറ്റിലിവറിന് സാധ്യതയെനാണ് പുറത്തുവരുന്ന പഠന റിപ്പോർട്ട്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ കെക്ക് മെഡിസിൻ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ക്ലിനിക്കൽ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി എന്ന മെഡിക്കൽ […]