ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ

ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ

Spread the love

 

സ്വന്തം ലേഖകൻ

തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്. 2000 രൂപയുടെ 25 നോട്ടുകളാണ് ഇയാൾ ഒളിപ്പിച്ചുവച്ചിരുന്നത്.

ജയിൽ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും കൈക്കൂലിയായി നൽകാനോ ജയിൽ ചാട്ട ശ്രമത്തിന്റെ ഭാഗമായോ പണം കൈവശം വച്ചതാകാനാണ് സാധ്യതയെന്നു സൂചനയുണ്ട്. വിയ്യൂർ ജില്ലാ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം തുക കൈവശം വച്ചതിന് ഒരു തടവുകാരൻ പിടിക്കപ്പെടുന്നത്. ഇന്നലെ വൈകിട്ടോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൈലിന്റെ സെല്ലിൽ മിന്നൽ പരിശോധന നടന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കാലത്ത് സുഹൈൽ ഒരുവട്ടം ജയിൽ ചാടിയിരുന്നു. പണിക്കായി പുറത്തിറക്കിയ തക്കത്തിന് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മതിൽചാടി ഓടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷത്തിനു ശേഷമാണ് പിടികൂടാൻ കഴിഞ്ഞത്. മറ്റു ജയിലിനുള്ളിൽ കഞ്ചാവ് വിൽപന നടത്തി ചില തടവുകാർ പണമുണ്ടാക്കാറുണ്ടെങ്കിലും ജില്ലാ ജയിലുകളിൽ ഇതത്ര വ്യാപകമല്ല. അതേസമയം ജയിലിലെ ജോലിക്ക് തടവുകാർക്കു പ്രതിഫലം നൽകാറുണ്ടെങ്കിലും ജയിൽമോചിതരാകുന്ന സമയത്തു മാത്രമേ കൈയ്യിൽ നൽകാറുള്ളൂ.

അതുകൊണ്ടു തന്നെ ഇത്രയധികം പണം തടവുകാരുടെ കയ്യിലെത്തുന്നത് വിരളം. കോടതിയിൽ ഹാജരാക്കാൻ കൊണ്ടപോകമ്പോബോൾ കൂട്ടാളികൾ രഹസ്യമായി കൈമാറിയ പണമാകാനും സാധ്യതയുണ്ട്.