സവർക്കർ ഗോഡ്‌സെയുമായി സ്വവർഗരതിയിലേർപ്പെട്ടിരുന്നു ; സേവാദൾ ലഘുലേഖ

സവർക്കർ ഗോഡ്‌സെയുമായി സ്വവർഗരതിയിലേർപ്പെട്ടിരുന്നു ; സേവാദൾ ലഘുലേഖ

 

സ്വന്തം ലേഖകൻ

ഭോപ്പാൽ:ഹിന്ദു മഹാസഭ നേതാവ് വി.ഡി സവർക്കറും ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയും സ്വവർഗ ലൈംഗികബന്ധം പുലർത്തിയിരുന്നതായി മധ്യപ്രദേശ് കോൺഗ്രസിന്റെ ബുക്ക് ലെറ്റിൽ പറയുന്നു.

ഗാന്ധി ഘാതകൻ ഗോഡ്‌സെയുമായി സവർക്കർ സ്വവർഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമർശമാണ് വിവാദമായത്. ‘വീർ സവർക്കർ കിതനാ വീർ’ (സവർക്കർ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആൾ ഇന്ത്യ കോൺഗ്രസ് സേവാ ദളിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിതരണം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോഡ്സെയുമായി സവർക്കർ സ്വവർഗ ലൈംഗിക ബന്ധത്തിലായിരുന്നുവെന്നും ന്യൂനപക്ഷ സമുദായങ്ങളിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ ഉപദേശിച്ചിരുന്നതായും പുസ്തകം പറയുന്നു. 1947 ൽ രാജ്യം വിഭജിച്ചതിന് ആർഎസ്എസിനെയും സവർക്കറിനെയും ലഘുലേഖയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുൻപ് ഗോഡ്‌സെയ്ക്ക് തന്റെ രാഷ്ട്രീയ ഉപദേശകനായ സവർക്കറുമായി സ്വവർഗാനുരാഗം ഉണ്ടായിരുന്നുവെന്ന് ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പുസ്തകത്തിലെ പരാമർശത്തെ ഉദ്ധരിച്ചുകൊണ്ട് ബുക്ക്ലെറ്റിൽ പറയുന്നു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളോട് സവർക്കാർ ആഹ്വാനം ചെയ്തിരുന്നുവെന്നും ബുക്ക്‌ലെറ്റിൽ പറയുന്നു.

വർഗീയ കലാപത്തിൽ മുസ്ലിംകൾ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോഴെല്ലാം സവർക്കറും സുഹൃത്തുക്കളും സന്തോഷത്തോടെ നൃത്തം ചെയ്യാറുണ്ടായിരുന്നുവെന്നും ലഘുലേഖയിൽ പറയുന്നുണ്ട്. സവർക്കറുടേത് ദ്വിരാഷ്ട്ര സിദ്ധാന്തമായിരുന്നുവെന്നും അതാണ് വിഭജനത്തിന് വിത്തിട്ടതെന്നും ആ പുസ്തകത്തിൽ പറയുന്നു.

എന്നാൽ സേവാദൾ ദേശീയ പ്രസിഡന്റ് ലാൽജി ദേശായി ലഘുലേഖയുടെ ഉള്ളടക്കത്തെ ന്യായീകരിച്ചു. ബിജെപി നായകന്മാരായി അവതരിപ്പിക്കുന്ന ആളുകളുടെ യാഥാർത്ഥ്യം പൊതുജനങ്ങൾ അറിയേണ്ടത് പ്രധാനമാണെന്ന് ദേശായി പറഞ്ഞു.

ഇന്ത്യയിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഴുത്തുകാരൻ പുസ്തകമെഴുതിയതെന്നും അദ്ദേഹം പറഞ്ഞു.