ജില്ലാ ജയിലിൽ മിന്നൽ പരിശോധന ; തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും പിടികൂടിയത് അമ്പതിനായിരം രൂപ
സ്വന്തം ലേഖകൻ തൃശൂർ : വിയ്യൂർ ജില്ലാ ജയിലിൽ മിന്നൽ പരിശോധനയ്ക്കിടയിൽ തടവുകാരന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നു പിടികൂടിയത് അമ്പതിനായിരം രൂപ. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന വാടാനപ്പിള്ളി സ്വദേശി സുഹൈലിനെയാണ് അസി. സൂപ്രണ്ടും സംഘവും റെയ്ഡിൽ പിടികൂടിയത്. 2000 രൂപയുടെ 25 നോട്ടുകളാണ് ഇയാൾ ഒളിപ്പിച്ചുവച്ചിരുന്നത്. ജയിൽ ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും കൈക്കൂലിയായി നൽകാനോ ജയിൽ ചാട്ട ശ്രമത്തിന്റെ ഭാഗമായോ പണം കൈവശം വച്ചതാകാനാണ് സാധ്യതയെന്നു സൂചനയുണ്ട്. വിയ്യൂർ ജില്ലാ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം തുക കൈവശം വച്ചതിന് ഒരു തടവുകാരൻ പിടിക്കപ്പെടുന്നത്. ഇന്നലെ […]