സിനിമമേഖലയിലെ ലഹരിഉപയോഗം അടുത്ത കാലത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ച ഒന്നാണ്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.”മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കള്‍ ചോദിക്കണം’:

സിനിമമേഖലയിലെ ലഹരിഉപയോഗം അടുത്ത കാലത്ത് ചൂടേറിയ ചർച്ചയ്ക്ക് വഴി വെച്ച ഒന്നാണ്. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.”മയക്കുമരുന്ന് കൊണ്ടുവന്നത് സിനിമാക്കാരാണോ? എങ്ങനെ കിട്ടിയെന്ന് മക്കളോട് മാതാപിതാക്കള്‍ ചോദിക്കണം’:

Spread the love

സ്വന്തം ലേഖകൻ

സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നുതാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടൻ ഷൈൻ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാരും സിനിമാക്കാരുമാണോ എന്ന് ഷൈൻ ചോദിക്കുന്നു. ‘ലൈവ്’ എന്ന സിനിമയുടെ പ്രിമിയറിന് ശേഷം മാധ്യമങ്ങളെ കാണവെയാണ് നടന്റെ പ്രതികരണം. മക്കളുടെ കൈയില്‍ മയക്കുമരുന്ന് എങ്ങനെ കിട്ടിയെന്ന് മാതാപിതാക്കള്‍ ചോദിക്കണമെന്നും ഷൈൻ പറയുന്നു.

‘ഇതൊക്കെ കണ്ടുപിടിച്ചിട്ട് ഒരുപാട് കാലമായി. ലോകത്തില്‍ ആദ്യം മുതലെയുള്ള സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ? സിനിമാക്കാരാണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്നവരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരും സിനിമാക്കാരും കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കൈയില്‍ ഈ മയക്കുമരുന്ന് എങ്ങനെ കിട്ടുന്നുവെന്ന്എസ് സുരേഷ്ബാബുവിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്.

വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മംമ്ത മോഹൻദാസ്, സൗബിൻ ഷാഹിര്‍, ഷൈൻ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമൻ എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

ഫിലിംസ്24 ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം വിതരണം ചെയ്യുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിഖില്‍ എസ് പ്രവീണാണ് ചിത്രസംയോജകൻ സുനില്‍ എസ് പിള്ള, സംഗീത സംവിധായകൻ അല്‍ഫോണ്‍സ് ജോസഫ്.

Tags :