സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍;കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്ബ്രോട്ടാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ആത്മഹത്യ ചെയ്തത്

സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍;കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്ബ്രോട്ടാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ആത്മഹത്യ ചെയ്തത്

സ്വന്തം ലേഖകൻ

മലപ്പുറം: സാംസ്‌കാരിക പ്രവര്‍ത്തകൻ പഞ്ചായത്ത് ഓഫിസ് വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറി റസാഖ് പയമ്ബ്രോട്ടാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയില്‍ ആത്മഹത്യ ചെയ്തത്.

ഇന്നലെ രാത്രിയിലാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത് എന്നാണ് കരുതുന്നത്. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. മാപ്പിളകലാഅക്കാദമി അംഗമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമമാണു ആത്മഹത്യക്ക് കാരണമെന്നു നാട്ടുകാര്‍ ആരാപിച്ചു. പഞ്ചായത്തിന് റസാഖ് നല്‍കിയ പരാതികളുടെ ഫയലുകളും മൃതദേഹത്തിന് അരുകിലുണ്ടായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍മൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസം മുൻപു മരിച്ചത്. വീടിനു തൊട്ടടുത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിലെ പുക ശ്വസിച്ചതാണ് ആരോഗ്യം മോശമാകാൻ കാരണമെന്നാരോപിച്ച്‌, പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്നു പറഞ്ഞു റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. പഞ്ചായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളില്ല. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കല്‍.

Tags :