ഒടിയൻ വിസ്മയിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, 31 രാജ്യങ്ങളിൽ

സ്വന്തം ലേഖകൻ മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒടിയൻ വരികയാണ്. ഡിസംബർ പതിനാലിനാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും വിദേശത്തുള്ള പ്രധാന സെന്ററുകളിലുമെല്ലാം ഒരുമിച്ചായിരിക്കും റിലീസ്. ഇന്ത്യ ഉൾപ്പെടെ 31രാജ്യങ്ങളിൽ ഒടിയൻ റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. 31 ഓളം വിദേശ രാജ്യങ്ങളിൽ സിനിമ പ്രദർശനത്തിനെത്തുമെന്ന കാര്യം സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ ആണ് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വന്നതാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങളില്ല. ഫ്രാൻസിൽ എത്തുന്ന ആദ്യ മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ഒടിയൻ സ്വന്തമാക്കി. […]

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ അഹമ്മദ് നഗർ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ് കാരണം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിൽക്കുമ്പോഴാണ് ഗഡ്കരി കുഴഞ്ഞുവീണത്. അടുത്തുണ്ടായിരുന്ന ഗവർണ്ണർ സി. വിദ്യാസാഗർ റാവു അടക്കം ചേർന്ന് അദ്ദേഹത്തെ താങ്ങിയെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലമെച്ചപ്പെട്ടു. രക്തത്തിലെ പഞ്ചസാര കുറഞ്ഞതും കൊടുംചൂടും കാരണമാണ് കുഴഞ്ഞുവീണതെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.

ശ്രീകുമാർ മേനോന് പിന്നാലെ മഞ്ജുവിനും പരിക്ക്; ഒടിയൻ ജൂനിയർ മാൻഡ്രേക്കോ?

സ്വന്തം ലേഖകൻ ആടിനെ പുലിയാക്കുകയും, രൂപം മാറുകയും ഒക്കെ ചെയ്യുന്ന ഒടിവേല അഭ്യസിച്ചവർ ഒരു കാലത്ത് കേരളത്തിൽ ജീവിച്ചിരുന്നുവെന്ന് പഴങ്കഥ. ഒടിവിദ്യകളുമായെത്തുന്ന ഒടിയൻ ഇനി തിയേറ്ററുകളിലെത്താൻ ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒടിയന്റെ അവസാനഘട്ട മിനുക്കുപണികൾക്കിടെ സംവിധായകൻ ശ്രീകുമാർ മേനോന് പരിക്കേറ്റത് വാർത്തയായിരുന്നു. അവിചാരിതം എന്നുകരുതി ഇരിക്കവെ ചിത്രത്തിലെ നായിക മഞ്ജു വാര്യർക്കും ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എസ്‌ക്കലേറ്ററിൽ നിന്ന് വീണ് സംവിധായകന് പരിക്കേറ്റപ്പോൾ ജാക്ക് ആൻഡ് ജിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നായികയ്ക്ക് പരിക്കേറ്റത്. ഒടിയൻ ജൂനിയർ മാൻഡ്രേക്ക് ആണോ […]

സംസ്ഥാന സ്‌കൂൾ കലോത്സവം ആദ്യദിനം; തൃശ്ശൂരും കോട്ടയവും മുന്നിൽ; മത്സരങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആദ്യ ദിനം ഉച്ചവരെയുള്ള മത്സരങ്ങൾ പൂർത്തിയായപ്പോൾ 8 പോയിന്റുമായി തൃശ്ശൂരും 6 പോയിന്റുമായി കോട്ടയവും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. ആലപ്പുഴയിലെ നാൽപ്പതു വേദികളിലായി ഇന്ന് രാവിലെയാണ് കലോത്സവത്തിന് തുടക്കമായത്. 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെ അന്വർത്ഥമാക്കുന്ന രീതിയിൽ 59 കുരുന്നുകൾ ചേർന്നാണ് കലോത്സവത്തിന് തിരിതെളിയിച്ചത്. പ്രധാന വേദിയായ ലിയോ തേർട്ടീൻത് സ്‌കൂളിൽ രാവിലെ 9 മണിക്ക് കേരള നടനത്തോടെയാണ് കലാപരിപാടികൾ ആരംഭിച്ചത്. തുടർന്ന് 3 മണിക്ക് ഭരതനാട്യം അരങ്ങേറി. വേദി 2 ഗവൺമെന്റ് മോഡൽ […]

മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

സ്വന്തം ലേഖകൻ ആലപ്പുഴ: 1956 ൽ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയിൽ വെച്ചാണ് നടക്കുന്നത്. പ്രളയത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന കലോത്സവ മത്സരങ്ങൾ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വേദികളുടെ എണ്ണം കൂട്ടി വേഗത്തിൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. 59-ാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരിൽ പലരും ഭാവിയിൽ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തിൽ കേരളത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂൾ കലോത്സവ വേദിയിൽ നിന്നും […]

വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നു വയനാടൻ ടൂറിസം ഉയിർത്തെഴുന്നേൽക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ വർധിക്കുകയാണ്. കുറുവാ ദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ഒരുദിവസം ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം നവംബർ 30 വരെ 31,612 സഞ്ചാരികൾ പാൽവെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപ ഡിടിപിസിക്ക് ലഭിച്ചു. 99,815 സഞ്ചാരികൾ പൂക്കോട് സന്ദർശിച്ചതു വഴി 3,31,362 രൂപ […]

സോളാർ തട്ടിപ്പ്‌ കേസ്; വിധി ഡിസംബർ 13 ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. വിധി ഡിസംബർ 13ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. ബിജുവിനെതിരെ വ്യാജ രേഖ ചമച്ച് അസ്സൽ എന്ന നിലയിൽ ഉപയോഗിച്ചു എന്നകുറ്റമാണ് പോലീസ് ചുമത്തിയിട്ടുളളത്. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശമുളള മണക്കാട് സ്വദേശി റാസിഖ് അലിയുടെ സ്വസ് സോളാർ പ്രോജക്റ്റ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ സോളാർ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള അനുമതിയ്ക്കായി കേന്ദ്ര […]

കേന്ദ്രസർക്കാരിന്റെ ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പ്രധാനമന്ത്രി ജൻ ഔഷധി യോജന’ പ്രകാരം സംസ്ഥാനത്ത് ആരംഭിച്ച ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആവശ്യത്തിന് മരുന്നില്ലാത്തതും ഭാരിച്ച നടത്തിപ്പ് ചെലവും ഇൻസന്റിവ് മാസങ്ങളായി മുടങ്ങിയതും തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യമരുന്നുകൾ കിട്ടാതായതോടെ രോഗികൾക്ക് മറ്റ് മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഗുണനിലവാരമുള്ള മരുന്ന് വിതരണംചെയ്യാൻ രാജ്യവ്യാപകമായി ആരംഭിച്ച സ്‌റ്റോറുകളാണിവ. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം 2016 ഫെബ്രുവരിയിലാണ് 440ഓളം ജൻ ഔഷധി സ്‌റ്റോറുകൾ കേരളത്തിലും തുടങ്ങിയത്. വ്യക്തികൾക്ക് പുറമേ 15 സന്നദ്ധ സംഘടനകൾക്കും ഏഴ് സഹകരണ […]

ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദർശനെതിരെയാണ് ഐ.ജി വിജയ് സാഖറെ ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ടേക്കും. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തണമെന്നായിരുന്നു എസ്.പിയുടെ നിലപാട്. ഇതിനെ ചൊല്ലി ഐ.ജിയും എസ്.പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒടുവിൽ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. […]

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം. ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും. കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ആണ് പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ഹോട്ടലുകളിൽ ഗ്ലാസ് കുപ്പികളിൽ മാത്രമേ വെള്ളം നൽകാൻ പറ്റൂ. മാത്രമല്ല 500 ബെഡ്ഡുകളിൽ അധികമുള്ള ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്കും ചട്ടം ബാധകമാണ്.