മഞ്ജു വാര്യർ, കാവ്യ മാധവൻ, ജോമോൾ; സ്‌കൂൾ കലോത്സവം സമ്മാനിച്ച്‌ താരസുന്ദരിമാരായവർ ഇവരൊക്കെ

സ്വന്തം ലേഖകൻ ആലപ്പുഴ: 1956 ൽ തുടങ്ങിയ കലോത്സവം ഇക്കൊല്ലം ആലപ്പുഴയിൽ വെച്ചാണ് നടക്കുന്നത്. പ്രളയത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വെട്ടി ചുരുക്കിയിരുന്നു. സാധാരണ ഒരാഴ്ചയോളം നീണ്ട് നിൽക്കുന്ന കലോത്സവ മത്സരങ്ങൾ ഇത്തവണ മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. വേദികളുടെ എണ്ണം കൂട്ടി വേഗത്തിൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. 59-ാമത് സംസ്ഥാന കലോത്സവമാണ് ഇത്തവണ നടക്കുന്നത്. ഓരോ കലോത്സവം കഴിയുമ്പോഴും ഒട്ടനവധി പ്രതിഭകളെയാണ് കേരളത്തിന് ലഭിക്കുന്നത്. അവരിൽ പലരും ഭാവിയിൽ വെള്ളിത്തിരയിലേക്ക് എത്താനുള്ളവരായിരിക്കും. അത്തരത്തിൽ കേരളത്തിന് ലഭിച്ചിരിക്കുന്നത് ഒട്ടനവധി കലാകാരന്മാരെയാണ്. സ്‌കൂൾ കലോത്സവ വേദിയിൽ നിന്നും […]

വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി

സ്വന്തം ലേഖകൻ കൽപ്പറ്റ: പ്രളയമേൽപ്പിച്ച ആഘാതത്തിൽ നിന്നു വയനാടൻ ടൂറിസം ഉയിർത്തെഴുന്നേൽക്കുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികൾ വർധിക്കുകയാണ്. കുറുവാ ദ്വീപിൽ പ്രവേശനത്തിനു നിയന്ത്രണമുണ്ടെങ്കിലും സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ല. പാൽവെളിച്ചം ഭാഗത്തുകൂടി ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ഒരുദിവസം ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം നവംബർ 30 വരെ 31,612 സഞ്ചാരികൾ പാൽവെളിച്ചം വഴി കുറുവാ ദ്വീപിലെത്തി. ഇതുവഴി 12,52,417 രൂപ ഡിടിപിസിക്ക് ലഭിച്ചു. 99,815 സഞ്ചാരികൾ പൂക്കോട് സന്ദർശിച്ചതു വഴി 3,31,362 രൂപ […]

സോളാർ തട്ടിപ്പ്‌ കേസ്; വിധി ഡിസംബർ 13 ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സോളാർ കേസിന്റെ വിചാരണ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പൂർത്തിയായി. വിധി ഡിസംബർ 13ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജലെറ്റർ പാഡിലുളള കത്ത് കാണിച്ചാണ് കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണൻ ലക്ഷങ്ങൾ തട്ടിയെടുത്തത്. ബിജുവിനെതിരെ വ്യാജ രേഖ ചമച്ച് അസ്സൽ എന്ന നിലയിൽ ഉപയോഗിച്ചു എന്നകുറ്റമാണ് പോലീസ് ചുമത്തിയിട്ടുളളത്. സോളാർ ഉപകരണങ്ങളുടെ വിതരണാവകാശമുളള മണക്കാട് സ്വദേശി റാസിഖ് അലിയുടെ സ്വസ് സോളാർ പ്രോജക്റ്റ് എന്ന സ്ഥാപനത്തിന് കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിൽ സോളാർ ഉപകരണങ്ങൾ വിതരണം ചെയ്യാനുളള അനുമതിയ്ക്കായി കേന്ദ്ര […]

കേന്ദ്രസർക്കാരിന്റെ ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ‘പ്രധാനമന്ത്രി ജൻ ഔഷധി യോജന’ പ്രകാരം സംസ്ഥാനത്ത് ആരംഭിച്ച ജൻ ഔഷധി സ്‌റ്റോറുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ. ആവശ്യത്തിന് മരുന്നില്ലാത്തതും ഭാരിച്ച നടത്തിപ്പ് ചെലവും ഇൻസന്റിവ് മാസങ്ങളായി മുടങ്ങിയതും തിരിച്ചടിയായെന്ന് കച്ചവടക്കാർ പറയുന്നു. അവശ്യമരുന്നുകൾ കിട്ടാതായതോടെ രോഗികൾക്ക് മറ്റ് മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ട സാഹചര്യമാണ്. സാധാരണക്കാർക്ക് കുറഞ്ഞചെലവിൽ ഗുണനിലവാരമുള്ള മരുന്ന് വിതരണംചെയ്യാൻ രാജ്യവ്യാപകമായി ആരംഭിച്ച സ്‌റ്റോറുകളാണിവ. മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം 2016 ഫെബ്രുവരിയിലാണ് 440ഓളം ജൻ ഔഷധി സ്‌റ്റോറുകൾ കേരളത്തിലും തുടങ്ങിയത്. വ്യക്തികൾക്ക് പുറമേ 15 സന്നദ്ധ സംഘടനകൾക്കും ഏഴ് സഹകരണ […]

ശശികലയുടെ അറസ്റ്റ് വൈകിപ്പിച്ചു; എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയ എസ്.പിക്കെതിരെ നടപടി വേണമെന്ന് ഐ.ജി. മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദർശനെതിരെയാണ് ഐ.ജി വിജയ് സാഖറെ ഡി.ജി.പിയ്ക്ക് റിപ്പോർട്ട് നൽകിയത്. ഇതിനെ തുടർന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ടേക്കും. സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അറസ്റ്റ് രേഖപ്പെടുത്തണമെന്നായിരുന്നു എസ്.പിയുടെ നിലപാട്. ഇതിനെ ചൊല്ലി ഐ.ജിയും എസ്.പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഒടുവിൽ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്തത്. […]

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം

സ്വന്തം ലേഖകൻ തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം. ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും. കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ആണ് പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ഹോട്ടലുകളിൽ ഗ്ലാസ് കുപ്പികളിൽ മാത്രമേ വെള്ളം നൽകാൻ പറ്റൂ. മാത്രമല്ല 500 ബെഡ്ഡുകളിൽ അധികമുള്ള ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്കും ചട്ടം ബാധകമാണ്.

ഇൻവെർട്ടർ പൊട്ടിത്തെറിച്ച് തൃശ്ശൂരിൽ രണ്ടു കുട്ടികൾ മരിച്ചു

സ്വന്തം ലേഖകൻ തൃശൂർ: വടക്കാഞ്ചേരി തെക്കുംകരയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ മരിച്ചു. ആച്ചംകോട്ടിൽ ഡാന്റേഴ്‌സിന്റെ മക്കളായ രണ്ടുവയസുകാരി സെലസ് നിയ, പത്ത് വയസുള്ള സാൻഫലീസ് എന്നിവരാണ് മരിച്ചത്. രാത്രി 10 മണിയോടെയാണ് സംഭവം. പൊട്ടിത്തെറികക്കുന്ന ശബദത്തോടെയാണ് വീടിന് തീപിടിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമല്ല. പ്രാഥമിക അന്വേഷണത്തിൽ അപകടകാരണം ഇൻവെർട്ടർ ആയിരിക്കുമെന്നാണ് പൊലീസിന്റെ നിഗമനം. ഡാന്റേഴ്‌സിനേയും ഭാര്യ ബിന്ദുവിനേയും ഇവരുടെ മൂത്ത കുട്ടി സാൻഫലീസിനേയും പൊള്ളലോടെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; പത്തനംതിട്ട ജില്ലയിൽ കയറാൻ പാടില്ല

സ്വന്തം ലേഖകൻ കൊച്ചി: ശബരിമലയിൽ ചിത്തിര ആട്ടസമയത്തെ വധശ്രമക്കേസിൽ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് കർശന ഉപാധികളോടെ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ കയറാൻ അനുമതിയില്ലെന്നാണ് പ്രധാന ഉപാധി. കഴിഞ്ഞ ദിവസം കേസിൽ വാദം കേട്ട ഹൈക്കോടതി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ചിരുന്നു. തനിക്കെതിരെ നടന്നത് വ്യക്തി വിരോധം തീർക്കാനുള്ള നടപടിയാണെന്നാണ് സുരേന്ദ്രൻ കോടതിയെ അറിയിച്ചത്. 23 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. സുരേന്ദ്രനെതിരെ 15 കേസുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചിരുന്നു. […]

‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ ;സംവൃത സുനിൽ ബിജു മേനോന്റെ ഭാര്യയായി

സ്വന്തം ലേഖകൻ ബിജു മേനോന്റെ ഭാര്യയായി സംവൃത സുനിൽ. മലയാളികളുടെ പ്രിയനടി സംവൃതാ സുനിലിന്റെ തിരിച്ചു വരവിനെക്കുറിച്ചുള്ള വാർത്തകൾ ഇരുകൈയും നീട്ടി സ്വീകരിച്ച് മലയാളികൾ. ബിജുമേനോന്റെ നായികയായാണ് സംവൃത തന്റെ രണ്ടാം വരവിനൊരുങ്ങുന്നത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഒരു വടക്കൻ സെൽഫിയുടെ സംവിധായകൻ ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരിന്റേതാണ് തിരക്കഥ. തനി നാട്ടിൻ പുറത്തുകാരിയായാണ് സംവൃത ചിത്രത്തിലെത്തുന്നത്. ബിജുമേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃതയ്ക്ക്. അലൻസിയർ, സൈജുക്കുറുപ്പ്, സുധികോപ്പ, […]

അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ കയറി: ശൗചാലയത്തിലേക്കെന്നു പറഞ്ഞുപോയ മകളെ പിന്നീട് കണ്ടില്ല; യുവതി കാമുകനൊപ്പം ഒളിച്ചോടി

സ്വന്തം ലേഖകൻ തലശ്ശേരി: അമ്മയും മകളും ഒന്നിച്ച് ട്രെയിനിൽ യാത്ര ചെയ്തപ്പോൾ മകളെ കാണാതായതിനെ തുടർന്ന് അമ്മ ചങ്ങലവലിച്ചു ട്രെയിൻ നിർത്തി. തീവണ്ടി നിർത്തിയതോടെ മകളെ തിരക്കി ഓടിയ അമ്മയെ തേടി എത്തിയത് തലശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ മകൾ മറ്റൊരാളോടൊപ്പം പോയ വാർത്തയും. ഇതോടെ തനിച്ചായി പോയ ആ അമ്മ എന്തു ചെയ്യണമെന്ന് അറിയാതെ നെഞ്ചത്തടിച്ചു കരഞ്ഞു. തലശ്ശേരി റയിൽവേ സ്റ്റേഷനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊടുവള്ളി റെയിൽവേ ഗേറ്റിനു സമീപം രാവിലെ ആറുമണിക്ക് ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റിലാണ് സംഭവം. കോഴിക്കോട്ടുനിന്ന് സഹോദരിയുടെ മംഗളൂരുവിലുള്ള വീട്ടിലേക്കു […]