ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് നിരോധനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ജനുവരി ഒന്നു മുതൽ ഹോട്ടൽ തീന്മേശയിലെ പ്ലാസ്റ്റിക്ക് കുപ്പിവെള്ളത്തിന് സംസ്ഥാന സർക്കാരിന്റെ നിരോധനം. ഉത്തരവ് ലംഘിച്ചാൽ ലൈസൻസ് റദ്ദാകും. കുടിവെള്ളം ഇനി ചില്ലുകുപ്പികളിൽ മാത്രം. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാം വകുപ്പ് പ്രകാരം ആണ് പ്ലാസ്റ്റിക് കുപ്പികൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ ഹോട്ടലുകളിൽ ഗ്ലാസ് കുപ്പികളിൽ മാത്രമേ വെള്ളം നൽകാൻ പറ്റൂ. മാത്രമല്ല 500 ബെഡ്ഡുകളിൽ അധികമുള്ള ആശുപത്രികൾ, ഹൗസ് ബോട്ടുകൾ എന്നിവയുൾപ്പടെയുള്ളവയ്ക്കും ചട്ടം ബാധകമാണ്.