രോഹിതിന് റെക്കോര്‍ഡ് നേട്ടം ; ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരം

സ്വന്തം ലേഖകൻ ഭോപ്പാല്‍: ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങിയതോടെയാണ് റെക്കോര്‍ഡ് നേട്ടം രോഹിത് സ്വന്തമാക്കിയത്. പതിനാല് മാസം ടി20യില്‍ നിന്ന് വിട്ടുനിന്നിട്ടും രോഹിത് 150 മത്സരങ്ങളുടെ ഭാഗമായി. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 128 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷൊയ്ബ് മാലിക് (124), ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്തില്‍ (122) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ […]

ലിത്വാനിയൻ ദേശീയ ടീം നായകൻ കേരളാ ബ്ലാസ്റ്റേഴ്‌സില്‍; ലൂണയ്‌ക്ക് പകരക്കാരനായി സൂപ്പർ താരം

  പരിക്കേറ്റ് സീസണ്‍ നഷ്ടമായ നായകൻ അഡ്രിയാൻ ലൂണയ്‌ക്ക് പകരക്കാരനെ ടീമിലെത്തിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്‌സ്.   ലിത്വാനിയൻ ദേശീയ ടീമിന്റെ നായകൻ ഫെഡോര്‍ സെര്‍നിച്ചിനെയാണ് ടീമിലെത്തിച്ചത്. ജനുവരി ട്രാൻസ്ഫര്‍ വിൻഡോയിലൂടെയാണ് താരത്തെ ടീമിലെത്തിച്ചതെന്ന് ക്ലബ്ബ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. മെഡിക്കല്‍ പൂര്‍ത്തിയാക്കി താരം ഉടൻ ടീമിനൊപ്പം ചേരും. കലിംഗ സൂപ്പര്‍ കപ്പില്‍ താരം കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.   32 കാരനായ ഫെഡോര്‍ സെര്‍നിച്ചിന് മുന്നേറ്റ നിരയില്‍ വിവിധ പോസിഷനുകളില്‍ കളിക്കാൻ സാധിക്കും. സൈപ്രസ് ക്ലബ് എഎഎല്‍ ലിമസോളിലാണ് ഫെഡോര്‍ അവസാനമായി കളിച്ചത്. 2012 […]

‘വ്യക്തിപരമായ കാരണങ്ങള്‍’; അഫ്ഗാനെതിരായ ആദ്യ ട്വന്റി20യില്‍ കോഹ്ലിയില്ല  

  സ്വന്തം ലേഖിക    അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ വിരാട് കോഹ്ലി കളിക്കില്ല.വ്യക്തിപരമായ കാരണത്തെ തുടര്‍ന്നാണ് കോഹ്ലി വിട്ടുനില്‍ക്കുന്നതെന്ന് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അറിയിച്ചു.     എന്നാല്‍ പരമ്ബരയില്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും കോഹ്ലിയുണ്ടാകുമെന്നും ദ്രാവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാളും നായകന്‍ രോഹിത് ശര്‍മയുമായിരിക്കും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക.     ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായ റിങ്കു സിങ്ങിന്റെ ട്വന്റി20 ലോകകപ്പ് സാധ്യതകളെക്കുറിച്ചും ദ്രാവിഡ് സംസാരിച്ചു.     “റിങ്കു മികച്ച രീതിയിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടക്കമിട്ടിരിക്കുന്നത്. ഒരു […]

തിരിച്ചുവരവ് താത്കാലികമോ? ചോദ്യങ്ങള്‍ അവശേഷിപ്പിച്ച്‌ അഫ്ഗാനെതിരായ ടീം തിരഞ്ഞെടുപ്പ്.

സ്വന്തം ലേഖിക പ്രതീക്ഷച്ചതുപോലെ സംഭവിച്ചു,നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ട്വന്റി20യിലേക്ക് മടങ്ങിയെത്തി.അഫ്ഗാനിസ്താനെതിരായ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട ട്വന്റി20 പരമ്ബരയിലാണ് ഇരുവരും സ്ഥാനം കണ്ടെത്തിയത്. ദീര്‍ഘകാലമായി ഇന്ത്യയുടെ ട്വന്റി20 ടീം യുവതാരങ്ങളെ ആശ്രയിച്ചായിരുന്നു, അതിനാല്‍തന്നെ ഇരുവരുടേയും വരവ് എങ്ങനെ ലോകകപ്പ് പദ്ധതികളേയും ശൈലിയേയും ബാധിക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്വാദ് എന്നിവര്‍ പരുക്കുമൂലം പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തില്‍ കൂടെയാണ് ഇരുവരുടേയും തിരിച്ചുവരവ്. യുവതാരങ്ങളുടെ പ്രകടനം തൃപ്തികരമല്ലേ? […]

എല്ലാം നേടി പടിയിറക്കം, പൂര്‍ണ സംതൃപ്തന്‍; ചരിത്രമുറങ്ങുന്ന സിഡ്നിയില്‍ പാഡഴിച്ച്‌ ഡേവിഡ്

സ്വന്തം ലേഖിക ചരിത്രമുറങ്ങുന്ന സിഡ്നി ക്രിക്കറ്റ് മൈതാനവും കാണികളും ഇന്ന് വൈകാരികമായിരുന്നു.ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരിലൊരാളായ ഡേവിഡ് വാര്‍ണറിന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ് കാണാന്‍ സിഡ്നിയിലെ ഗ്യാലറികള്‍ നിറഞ്ഞിരുന്നു. പാകിസ്താനെതിരായ മൂന്നാം ടെസ്റ്റില്‍ വിജയ റണ്ണിന് 11 റണ്‍സ് അകലെ വാര്‍ണര്‍ പുറത്താകുമ്ബോള്‍ ഗ്യാലറിയില്‍ നിന്നും കളത്തില്‍ നിന്നും ഒരുപോലെ കയ്യടി ഉയര്‍ന്നു.ബൗണ്ടറിക്കരികില്‍ കാത്തിരുന്ന സഹതാരം സ്റ്റീവ് സ്മിത്ത് വാര്‍ണറിനെ ആശ്ലേഷിച്ചതിന് ശേഷമായിരുന്നു ബാറ്റ് ചെയ്യാനായി ഇറങ്ങിയത്. 12 വര്‍ഷത്തിലധികം നീണ്ടുനിന്ന ഐതികാസിക കരിയറിന് അവസാനം. 112 ടെസ്റ്റുകളില്‍ നിന്നായി 8786 റണ്‍സും […]

കേപ്ടൗണില്‍ തീക്കാറ്റായി സിറാജ്, ആറ് വിക്കറ്റ്! ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞു, 55ന് എല്ലാവരും പുറത്ത്

  സ്വന്തം ലേഖകൻ   കേപ്ടൗണ്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. കേപ്ടൗണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക 55 റണ്‍സിന് എല്ലാവരും പുറത്തായി.   ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 15 റണ്‍സെടുത്ത കെയ്ല്‍ വെറെയ്‌നെയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 12 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സിറാജിന് പുറമെ ജസ്പ്രിത് ബുമ്ര, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.   സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. […]

‘GOAT ലിയോയുടെ ആ പത്താം നമ്പർ ഇനിയില്ല’..!മെസ്സിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു.ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്പർ നല്‍കില്ല.

സ്വന്തം ലേഖിക അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആര്‍ക്കും 10-ാം നമ്ബര്‍ നല്‍കില്ല.വാര്‍ത്താ സമ്മേളനത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മെസി ദേശീയ ടീമില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പറും വിരമിക്കും. ഇതിഹാസ താരത്തിന് ആദരവ് നല്‍കാനാണ് ഈ തീരുമാനം. അദ്ദേഹത്തിനായി ഇത്രയുമെങ്കിലും ചെയ്യാനാവുന്നതില്‍ സന്തോഷമുണ്ട്”- ക്ലൗഡിയോ വ്യക്തമാക്കി. 2002ല്‍ മറഡോണ വിരമിച്ചപ്പോള്‍ ഫുട്ബോള്‍ അസോസിയേഷൻ പത്താം നമ്പര്‍ പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫിഫയുടെ […]

അനിശ്ചിതത്വം നീങ്ങി; മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി നല്‍കി ബിസിസിഐ.

സ്വന്തം ലേഖിക ന്യൂ ഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ടീമിലെ മറ്റ് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുടെ കാലാവധിയും ബിസിസിഐ നീട്ടിയിട്ടുണ്ട്. ബാറ്റിംഗ് കോച്ച്‌ വിക്രം റാത്തോഡ്, ബൗളിംഗ് കോച്ച്‌ പരാസ് മാംബ്രെ, ഫീല്‍ഡിംഗ് കോച്ച്‌ ടി ദിലീപ് എന്നിവരുള്‍പ്പെടെയുള്ളവരുടെ കരാറാണ് ബിസിസിഐ നീട്ടിയത്. എന്നാല്‍ കരാര്‍ കാലാവധി എത്രയെന്ന് ബിസിസിഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.   ഏകദിന ലോകകപ്പ് വരെയുള്ള കരാറാണ് ഇപ്പോള്‍ നീട്ടി നല്‍കിയിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിലെത്തിക്കാൻ ദ്രാവിഡിന് കഴിഞ്ഞു. അതുകൊണ്ട് […]

മോഹന്‍ ബഗാനെ വീഴ്ത്തി; പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമത് ; മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് തലപ്പത്തെത്തി. ഗ്രീക്ക് സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്.കളിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചാണ് കളിച്ചത്. നാലാം മിനിറ്റില്‍ പ്രതിരോധ താരത്തില്‍നിന്ന് പന്ത് തട്ടിയെടുത്ത് ബോക്സിന്റെ മധ്യത്തില്‍നിന്ന് ദിമിത്രിയോസ് തൊടുത്ത ഒരു ഇടങ്കാല്‍ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക്. എന്നാല്‍ ഒമ്പതാം […]

സെഞ്ചൂറിയനിൽ സെഞ്ച്വറിയുമായി കെ.എൽ. രാഹുൽ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന്റെ രക്ഷാപ്രവർത്തനം

  സ്വന്തം ലേഖകൻ   സെഞ്ചുറിയൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ കെഎൽ രാഹുലിന് സെഞ്ച്വറി. 101 റൺസിനു പുറത്തായ രാഹുലിന്റെ ബാറ്റിംഗ് കരുത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ നേടിയത് 245 runs .   മുന്‍നിര താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രാഹുലാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റ് നേടിയ കഗിസോ റബാദയാണ് ഇന്ത്യയെ തകര്‍ത്തത്. നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. രണ്ട് ടെസ്റ്റുകളുള്ള പരമ്ബരയിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്.   എട്ടിന് 208 എന്ന നിലയിലാണ് […]