കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ ഡര്‍ബന്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഡര്‍ബനില്‍ ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ശേഷിക്കുന്നത്. ഡര്‍ബനിലല്ല മത്സരം നടക്കുന്നതെന്നുള്ളത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം.

മോശം പ്രകടനം….! രണ്ടാം ടി20യിലും തകര്‍ന്നടിഞ്ഞ് ഇന്ത്യൻ വനിതകള്‍; പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

മുംബയ്: തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മോശം പ്രകടനം തുടര്‍ന്ന ഇന്ത്യൻ വനിതകള്‍ ടി20 പരമ്പര കൈവിട്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇതോടെ 2-0ന് ഇംഗ്ളണ്ട് മുന്നിലായി. മുംബയ് വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ16.2 ഓവറില്‍ വെറും 80 റണ്‍സിന് ആള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ട് 11.2 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 30 റണ്‍സെടുത്ത ജമീമ റോഡ്രിഗസും 10 റണ്‍സെടുത്ത സ്മൃതി മന്ദാനയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കണ്ടത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ചാര്‍ളി ഡീനും ലോറൻ ബെല്ളും സാറ […]

’20 കിലോ കുറച്ചാല്‍ ടീമിലെടുക്കാം എന്ന് എം എസ് ധോണി പറഞ്ഞു’; വെളിപ്പെടുത്തല്‍, പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്

  സ്വന്തം ലേഖിക  മുംബൈ:ലോക ക്രിക്കറ്റിലെ എല്ലാ താരങ്ങളും ഫിറ്റ്‌നസ് ഫ്രീക്കുകള്‍ അല്ല. ഫിറ്റ്‌നസ് പോരായ്‌മയുടെ പേരില്‍ നിരവധി കളിക്കാര്‍ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്.ഇത്തരത്തിലൊരു താരമാണ് അഫ്‌ഗാനിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഷഹ്‌സാദ്. 20 കിലോ ഭാരം കുറച്ചാല്‍ ഷഹ്‌സാദിനെ ഐപിഎല്‍ ടീമിലെടുക്കാമെന്ന് എം എസ് ധോണി മുമ്ബ് പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്‌ഗാനിസ്ഥാന്‍ ക്യാപ്റ്റനായിരുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍.   ‘2018 ഏഷ്യാ കപ്പിലെ ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തിന് ശേഷം എം എസ് ധോണിയുമായി ഞാന്‍ ഏറെ നേരം സംസാരിച്ചിരുന്നു. ധോണി ഗംഭീര ക്യാപ്റ്റനാണ്, ഇന്ത്യന്‍ ക്രിക്കറ്റിന് […]

ഗംഭീറുമായുള്ള വാക് പോര്; പരസ്യ പ്രതികരണം നടത്തി പെരുമാറ്റച്ചട്ടം ലംഘിച്ചു; ശ്രീശാന്തിനെതിരെ നിയമനടപടി വരുന്നു  

  സ്വന്തം ലേഖിക  കൊച്ചി: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഉണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ഗൗതം ഗംഭീറിനെതിരെ നടത്തിയ പ്രസ്താവനകളില്‍ മലയാളി കാരം ശ്രീശാന്തിനോട് വിശദീകരണം തേടി നോട്ടീസ് അയച്ച്‌ ലെജന്‍ഡ്ല് ലീഗ്.   മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഫിക്സര്‍ എന്നുവിളിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ശ്രീശാന്ത് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ലെജന്‍ഡ്സ് ലീഗിന്‍റെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നും വിശദമാക്കി ലെഡജന്‍ഡ്സ് ലീഗ് അധികൃതര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.   വിഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപിയെടുക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. […]

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്ബരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക.ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പതിവ് താരങ്ങള്‍ക്കൊപ്പം വിമൻസ് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീല്‍, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവര്‍ ടീമില്‍ ഇടം പിടിച്ചു. ഇതില്‍ ശ്രേയങ്ക ആദ്യമായാണ് ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുന്നത്.ഏഷ്യൻ ഗെയിംസിലെ […]

ടി 20 ലോകകപ്പ്;ക്യാപ്റ്റന്‍ റോളില്‍ ആശാനോ അതോ ശിഷ്യനോ?സൂചന നല്‍കാതെ ബിസിസിഐ.  

  സ്വന്തം ലേഖിക  2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് പതിയെ കരകയറാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം.   ഇനി മുന്നിലുള്ള ലക്ഷ്യം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും ആതിഥേയത്വം വഹിക്കുന്ന 2024 ട്വന്റി20 ലോകകപ്പാണ്. ആറ് മാസം അവശേഷിക്കെ യുവനിരയെ കുട്ടിക്രിക്കറ്റ് മാമാങ്കത്തിനൊരുക്കുകയാണ് ടീം മാനേജ്‍‌മെന്റ്. അതിന്റെ ഉദാഹരണമായിരുന്നു ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബര. പരിചയസമ്ബത്തുള്ള താരങ്ങളില്ലാതെ ഓസീസിനെ 4-1ന് നിഷ്പ്രഭമാക്കിയായിരുന്നു നീലപ്പടയുടെ പരമ്ബര വിജയം.   ട്വന്റി20 ലോകകപ്പിന് ഇന്ത്യ അണിനിരത്തുക യുവാക്കളെ ആയിരിക്കുമെന്നുള്ള സൂചനകള്‍ ശരിവയ്ക്കുന്നതാണ് അടുത്തിടെയുള്ള ടീം പ്രഖ്യാപനങ്ങളെല്ലാം. […]

അഞ്ചാം ട്വന്‍റി-20യും ജയിച്ച്‌ ഇന്ത്യ; അവസാന ഓവറില്‍ ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി നേടിയത് ആറ് റണ്‍സ് ജയം; ആവേശ ജയവും 4-1ന് പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്‍റി-20യിലും ഇന്ത്യക്ക്‌ വിജയ തിളക്കം. ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറില്‍ ആറ് റണ്‍സിനാണ് ഇന്ത്യൻ ജയം. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആ ഓവര്‍ എറിഞ്ഞ അര്‍ഷദീപ് സിംഗ് മൂന്ന് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരമ്പരയും സ്വന്തമാക്കി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 37 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയ ശ്രേയസ് അയ്യറിന്‍റെ […]

ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍.

  സ്വന്തം ലേഖകൻ    റായ്പൂര്‍: ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരിച്ച്‌ ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍. പുറത്താക്കിയ സമയത്ത് നിരാശ മൂലം 10 ദിവസത്തോളം ഒന്നും ചെയ്യാതെ നിന്നെന്ന് അക്ഷര്‍ പട്ടേൽ.   പരുക്ക് മൂലമാണ് ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് അക്ഷറിനെ ഒഴിവാക്കിയത്. 15 അംഗ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അക്ഷറിനെ പൂര്‍ണമായും ഫിറ്റ് അല്ലാത്തിനാല്‍ അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു.അക്ഷറിന് പകരം രവിചന്ദ്രന്‍ അശ്വിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ്. ആദ്യം ടീമില്‍ ഉള്‍പ്പെട്ടതിന്റെ സന്തോഷം. പിന്നീട് പെട്ടെന്നുള്ള പുറത്താക്കല്‍. […]

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ജയം ആവർത്തിക്കാൻ ഓസീസും. ഇന്ത്യ -ഓസ്ട്രേലിയ നാലാം ടി20 മത്സരം ഇന്ന്.ഇന്ത്യക്ക് തലവേദന ബൗളിംഗ് നിരയുടെ മോശം ഫോം

  സ്വന്തം ലേഖകൻ   റായ്പൂർ : ഇന്ത്യ-ഓസ്ട്രേലിയ നാലാം ടി20 മത്സരത്തിനൊരുങ്ങി റായ്‌പൂര്‍ ക്രിക്കറ്റ് സ്റ്റേഡിയം. റായ്‌പൂരിലെ ഷഹീദ് വീര്‍ നാരായന്‍ സിംഗ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.   പരമ്പരയിലെ പുതിയ പോരാട്ടത്തില്‍ ഇന്ത്യയുടെ കൂറ്റൻ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ.അതെസമയം ഇന്ത്യ-ഓസീസ് നാലാം ട്വന്‍റി 20ക്ക് മഴ സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. മേഘാവൃതവും മഞ്ഞുമൂടിയതുമായ ആകാശം കളിയെ തടസപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകരും. വൈകിട്ട് […]

അടിക്ക് തിരിച്ചടി…! ഒടുവില്‍ സമനിലയെങ്കിലും തലപ്പത്ത്; ഐഎസ്എല്‍ പോരാട്ടത്തില്‍ ചെന്നൈയിൻ എഫ്സി ഉയര്‍ത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐ എസ് എല്‍ പോരാട്ടത്തില്‍ ചെന്നൈയിൻ എഫ് സി ഉയര്‍ത്തിയ വെല്ലുവിളിക്ക് സമനില പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി. ഒന്നാം മിനിറ്റില്‍ ആദ്യ ഗോളടിച്ച്‌ ഞെട്ടിച്ച ചെന്നൈയിൻ വീറോടെ പൊരുതിയെങ്കിലും ബ്ലാസ്റ്റഴ്സ് കൃത്യ സമയങ്ങളില്‍ തിരിച്ചടിച്ചാണ് ആവേശകരമായ സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 2-3 ന് പിന്നിലായ ബ്ലാസ്റ്റേഴ്സ് 59 -ാം മിനിട്ടിലാണ് സമനില ഗോള്‍ നേടിയത്. അവസാന 30 മിനിട്ടില്‍ ഇരുടീമുകളും വിജയഗോളിനായി വട്ടമിട്ട് കറങ്ങിയെങ്കിലും വല ചലിപ്പിക്കാനായില്ല. കൊച്ചിയിലെ ബ്ലാസ്റ്റേഴ്സിന്‍റെ സ്വന്തം മൈതാനത്ത് ആര്‍ത്തലച്ച മഞ്ഞപ്പട ആരാധകരെ […]