രോഹിതിന് റെക്കോര്‍ഡ് നേട്ടം ; ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരം

രോഹിതിന് റെക്കോര്‍ഡ് നേട്ടം ; ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരം

സ്വന്തം ലേഖകൻ

ഭോപ്പാല്‍: ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി രോഹിത് ശര്‍മ. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങിയതോടെയാണ് റെക്കോര്‍ഡ് നേട്ടം രോഹിത് സ്വന്തമാക്കിയത്.

പതിനാല് മാസം ടി20യില്‍ നിന്ന് വിട്ടുനിന്നിട്ടും രോഹിത് 150 മത്സരങ്ങളുടെ ഭാഗമായി. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 128 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷൊയ്ബ് മാലിക് (124), ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്തില്‍ (122) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ് ലി 116 മത്സരങ്ങളുമായി 11-ാം സ്ഥാനത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2007ല്‍ ഇന്ത്യയ്ക്ക് വേണ്ടി ടി20 യില്‍ അരങ്ങേറ്റം കുറിച്ച രോഹിതിന് 17 വര്‍ഷത്തിനടുത്ത് നീണ്ടുനിന്ന കരിയറാണുള്ളത്. അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍(182 ) നേടിയതിന്റെ റെക്കോര്‍ഡും രോഹിതിന്റെ പേരിലാണ്.

മാത്രമല്ല ഫോര്‍മാറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോറര്‍മാരുടെ പട്ടികയില്‍ 3853 റണ്‍സുമായി താരം രണ്ടാം സ്ഥാനത്താണ്. ഈ പട്ടികയില്‍ രോഹിതിന് മുന്നിലുള്ള ഒരേയൊരു താരം കോഹ് ലിയാണ്. 2021 ലെ ടി20 ലോകകപ്പിന് ശേഷമാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി രോഹിതിനെ തേടിയെത്തിയത്.