സഞ്ജുവിന്റെ ടീമിന് മലയാളിപ്പാര..! പടിക്കലിന്റെ സെഞ്ച്വറി മികവിൽ ബംഗളൂരുവിന് വീണ്ടും ഐപിഎല്ലിൽ ഒന്നാം സ്ഥാനം; രാജസ്ഥാന് പത്തു വിക്കറ്റ് തോൽവി

തേർഡ് ഐ ബ്യൂറോ ചെന്നൈ: ഐ.പിഎല്ലിൽ വീണ്ടും ഒന്നാം സ്ഥാനം പിടിച്ചെടുത്ത് ബംഗളൂരു. ഒരു ദിവസം മാത്രം ടേബിളിൽ ഒന്നാം സ്ഥാനത്ത് ഇരിക്കാൻ സാധിച്ച ചെന്നൈ ടീമിനെ താഴെയിറക്കിയാണ് ബംഗളൂരു ഒന്നാമത് എത്തിയത്. മലയാളിയുടെ സെഞ്ച്വറിയുടെ കരുത്തിൽ മലയാളിയുടെ തന്നെ ടീമായ രാജസ്ഥാൻ റോയൽസിനെ തവിടുപൊടിയാക്കിയാണ് ഇത്തവണ രാജസ്ഥാന്റെ ഉജ്വല വിജയം. ടോസ് നഷ്ടമായ രാജസ്ഥാൻ റോയൽസിനെ ബംഗളൂരു ബാറ്റിംങിന് അയക്കുകയായിരുന്നു. ക്യാപ്റ്റൻ ആഗ്രഹിച്ച തുടക്കം തന്നെയാണ് ബംഗളൂരു ബൗളർമാർ നൽകിയത്. സ്‌കോർ 18 ൽ എത്തിയപ്പോഴേയ്ക്കും ഓപ്പണർമാർ അടക്കം മൂന്നു രാജസ്ഥാൻ ബാറ്റ്‌സ്മാൻമാർ […]

തുടരൻ അഞ്ചു തോൽവിക്ക് ശേഷം ചെന്നൈയിൽ ഡൽഹിയുടെ മറുപടി: മുംബൈയെ തകർത്ത് ഡൽഹിയ്ക്ക് ഐപിഎല്ലിലെ ഉജ്വല വിജയം; ചെറിയ സ്‌കോർ പ്രതിരോധിക്കാനിറങ്ങിയ മുംബൈ ഡൽഹിയെ അവസാന ഓവർ വരെ തടഞ്ഞു നിർത്തി

തേർഡ് ഐ ബ്യൂറോ ചെന്നൈ: കഴിഞ്ഞ രണ്ടു കളികളിലും ചെറിയ സ്‌കോർ പ്രതിരോധിച്ചു വിജയിച്ച മുംബൈ ബൗളിംങ് നിരയക്കു പക്ഷേ, ഡൽഹിയ്ക്കു മുന്നിൽ ട്രാക്ക് തെറ്റി. അവസാന ഓവർ വരെ കളി നീട്ടാനായെങ്കിലും അഞ്ചു പന്തു ബാക്കി നിൽക്കെ പന്തും കൂട്ടരും വിജയം പിടിച്ചെടുത്തു. ഇതോടെ ഐപിഎല്ലിൽ മുംബൈയ്‌ക്കെതിരായ തുടർച്ചയായി അഞ്ചു പരാജയമെന്ന ഡൽഹിയുടെ റെക്കോർഡ് തോൽവിയ്ക്കും അവസാനമായി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ അവസാന ഓവറിൽ ഡൽഹി മറികടന്നു. 42 പന്തിൽ 45 റണ്ണെടുത്ത […]

ഒറ്റ റണ്ണിന് സഞ്ജു മടങ്ങി: 45 റണ്ണിന് ചെന്നൈയ്ക്ക് മുന്നിൽ മുട്ട് മടക്കി രാജസ്ഥാൻ: പോയിൻ്റ് ടേബിളിൽ രാജസ്ഥാൻ പിന്നിൽ

സ്പോട്സ് ഡെസ്ക് ചെന്നൈ: ഐപിഎല്‍ 14ആം സീസണിലെ 12ആം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു ജയം. 45 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്നോട്ടുവച്ച 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 49 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്‍്റെ ടോപ്പ് സ്കോറര്‍. ചെന്നൈക്കായി മൊയീന്‍ അലി റണ്‍സ് വഴങ്ങി വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ചെന്നൈ വിജയിക്കുന്നത്. രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ […]

ഒരൊറ്റ ദിവസം: 80 ഓവർ: സൂപ്പർ സൺഡേ ഞായറാഴ്ച മാത്രം പിറന്നത് 764 റൺസ്

തേർഡ് ഐ ബ്യൂറോ ചെന്നൈ: ലോ സ്കോറിങ്ങ് ത്രില്ലിങ്ങ് ലീഗ് എന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്ന 2021 ഐ പി എല്ലിന് ഇന്നലെ സൂപ്പർ സൺഡേ. അടിയും തിരിച്ചടിയുമായി താരങ്ങൾ കത്തിക്കയറിയ ഞായറാഴ്ച മാത്രം പിറന്നത് 764 റണ്ണാണ് ..! ആദ്യ മത്സരങ്ങളിൽ ചെറു സ്കോറുകൾ പിൻ തുടർന്നും , എറിഞ്ഞിട്ടും ത്രില്ലിങ്ങ് വിജയങ്ങൾ കണ്ട ഐപിഎല്ലിൻ്റെ ഗിയർ മാറ്റമാണ് ഇന്നലെ കണ്ടത്. ആദ്യ മത്സരത്തിൽ ബംഗളൂരുവിൻ്റെ 204 നെതിരെ കൊൽക്കത്ത 166 ന് പോരാട്ടം അവസാനിപ്പിച്ചു. രണ്ടാം മത്സരത്തിൽ രാഹുലിൻ്റെ പഞ്ചാബിൻ്റെ 195 നെ […]

തലയ്ക്കും സംഘത്തിനും തകർപ്പൻ ജയം : പഞ്ചാബിനെ തകർത്തത് ആറ് വിക്കറ്റിന്; വിജയം പിടിച്ചെടുത്തത് ബൗളർമാരുടെ മികവിൽ

സ്പോട്സ് ഡെസ്ക് ചെന്നൈ: കഴിഞ്ഞ സീസണിലെ ദുരന്ത ഓർമ്മകൾ മറക്കാൻ പുതിയ സീസണിൽ ആദ്യ വിജയവുമായി ചെന്നൈ. പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ ആദ്യ വിജയം സ്വന്തമാക്കി. ചെന്നൈയുടെ വിജയം ആറ് വിക്കറ്റിനാണ്. ബൗളർമാരുടെ മികവിലാണ് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ആദ്യ ജയം. ആറ് വിക്കറ്റിനാണ് ധോനിയും സംഘവും പഞ്ചാബ് കിംഗ്സിനെ തോൽപ്പിച്ചത്. പഞ്ചാബിനെ 106 റൺസിന് എറിഞ്ഞിട്ട ചെന്നൈ 4.2 ഓവർ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സ്കോർ: പഞ്ചാബ്: 106/8 (20) ചെന്നൈ: 107/4(15.4) ദീപക് ചഹാറിൻ്റെ നേതൃത്വത്തിലുള്ള ചെന്നൈ ബൗളർമാർക്ക് […]

പന്തിൻ്റെ ഡൽഹിയെ പപ്പടം പോലെ പൊടിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ: സജ്ഞു നിറം മങ്ങിയിട്ടും അവസാന ഓവറിൽ രാജസ്ഥാന് വിജയം

സ്പോട്സ് ഡെസ്ക് മുംബൈ: പന്തിൻ്റെ ഡൽഹിയെ പപ്പടം പോലെ പൊടിച്ച് സഞ്ജുവിൻ്റെ രാജസ്ഥാൻ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന ഓവറിൽ രാജസ്ഥാന്‍ റോയല്‍സിന് ഉജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തത് , മൂന്ന് പന്ത് ബാക്കി നിൽക്കെ രാജസ്ഥാൻ മറികടന്നു. പഞ്ചാബിനെതിരായ മത്സരത്തിൽ സഞ്ജു സിംഗിൾ നൽകാതെ മാറ്റി നിർത്തിയ ക്രിസ് മോറിസ് 18 പന്തിൽ 36 റണ്ണെടുത്ത് വിജയശില്പിയായി. മൂന്ന് പന്തിൽ നാല് റണ്ണെടുത്ത് പുറത്തായ സഞ്ജു ഇത്തവണ നിരാശപ്പെടുത്തി. […]

ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയ്ക്ക് പിന്നാലെ സഞ്ജുവിന് തിരിച്ചടി: ആ താരം ഇനി രാജസ്ഥാനൊപ്പം ഉണ്ടാകില്ല

സ്പോട്‌സ് ഡെസ്ക് ചെന്നൈ: ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ച്വറിയ്ക്ക് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് തിരിച്ചടി. ടീമിലെ ഏറ്റവും അഭിവാജ്യ ഘടകമായ താരത്തിൻ്റെ സേവനം രാജസ്ഥാന് ഇനി ലഭിക്കില്ല. ആദ്യ മത്സരത്തിൽ പൊരുതി തോറ്റ രാജസ്ഥാൻ തിരിച്ച് വരവിന് ഒരുങ്ങുമ്പോഴാണ് പ്രധാന താരത്തെ തന്നെ നഷ്ടമായിരിക്കുന്നത്. ലോക ക്രിക്കറ്റിലെ മികച്ച ഓ​ള്‍​റൗ​ണ്ട​റും ഇംഗ്ലണ്ട് ക്രിക്കറ്ററുമായ ബെ​ന്‍ സ്റ്റോ​ക്സിന്റെ സേ​വ​നമാണ് സീ​സ​ണി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് ഇ​നി ല​ഭി​ക്കാതിരിക്കുന്നത്. ആ​ദ്യ മ​ത്സ​ര​ത്തി​ലെ ഫീ​ല്‍​ഡിം​ഗി​നി​ടെ ഇ​ട​ത് കൈ​വി​ര​ലി​ന് പ​രി​ക്കേ​റ്റ​താ​ണ് താ​ര​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. കിം​ഗ്സ് ഇ​ല​വ​ന്‍ പ​ഞ്ചാ​ബി​നെ​തി​രാ​യ […]

ഐ.പി.എല്ലിലെ ആദ്യ സെഞ്ച്വറി മലയാളി ക്യാപ്റ്റന്..! സഞ്ചുവിന് തകർപ്പൻ സെഞ്ച്വറി; സഞ്ചുവിന്റെ സെഞ്ച്വറിയിലും രാജസ്ഥാന് തോൽവി

തേർഡ് ഐ സ്‌പോട്‌സ് മുംബൈ: ഐപിഎല്ലിന്റെ പതിനാലാം എഡിഷനിലെ ആദ്യ സെഞ്ച്വറിയും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്‌കോറും നേടിയിട്ടും പഞ്ചാബിനു മുന്നിൽ മുട്ടു കുത്തി രാജസ്ഥാൻ. അവസാന ഓവറിന്റെ അവസാന പന്തിൽ അഞ്ചു റൺ വിജയിക്കാൻ വേണ്ടപ്പോൾ ബൗണ്ടറിയിലേയ്ക്ക് ഉയർത്തിയടിച്ച പന്ത് ഫീൽഡറുടെ കൈകളിൽ വിശ്രമിച്ചതോടെയാണ് സഞ്ജുവിനും ടീമിനും വൻ പരാജയം നേരിടേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. രാജസ്ഥാന ലക്ഷ്യം 222 റൺസായിരുന്നു. എന്നാൽ, നാലു […]

കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത; ഭാവിയിലെ ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കാൻ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ക്രിസ്റ്റിയാനോ റൊണാൾഡോ പൗലോ ഡൈബാല,ഗിയാൻലൂയിഗി ബഫൺ തുടങ്ങിയ താരങ്ങൾ കളിക്കുന്ന ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടോപ്പ് ടെയർ ഫുട്ബോൾ അക്കാദമിയായ യുവന്റ്സ് ഫുട്ബോൾ അക്കാദമിയും ജോവന്നസ് എസ്ത്രേലസ് ഇന്റർനാഷണലും സംയുക്തമായി കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ പരിശീലനകനും യൂറോപ്യൻ യൂണിവേഴ്സിറ്റി പൂർവ്വവിദ്യാർത്ഥിയും ജോവന്നാസ് എസ്ട്രലോസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എന്നീ നിലകളിൽ പ്രശസ്തനായ തിരുവല്ല സ്വദേശി മെബിൻ സാം മാത്യുവാണ് സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്. ടൂറിൻ കേന്ദ്രമായി […]

തലയ്ക്ക് തോൽവി: തലയെ വീഴ്ത്തിയത് തലസ്ഥാനത്തെ ചെറുപ്പക്കാർ; ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തോൽവി

സ്‌പോട്‌സ് ഡെസ്‌ക് മുംബൈ: കഴിഞ്ഞ തവണത്തെ തോൽവിയുടെ ബാധ ഇക്കുറിയും ചെന്നെയെ വിട്ടൊഴിയുന്നില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെറുപ്പകാർ നിരന്ന ഡൽഹിയ്‌ക്കെതിരെ ചെന്നൈയ്ക്ക് കനത്ത തോൽവി. ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണർമാരായ പൃഥ്വിഷായും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഡൽഹി മറികടന്നത്. 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 190 റൺസ് നേടി വിജയം സ്വന്തമാക്കിയത്. 38 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സും അടക്കമാണ് പൃഥ്വിഷാ 72 റൺസെടുത്തത്. 54 പന്തിൽ 10 […]