തലയ്ക്ക് തോൽവി: തലയെ വീഴ്ത്തിയത് തലസ്ഥാനത്തെ ചെറുപ്പക്കാർ; ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തോൽവി

തലയ്ക്ക് തോൽവി: തലയെ വീഴ്ത്തിയത് തലസ്ഥാനത്തെ ചെറുപ്പക്കാർ; ഐ.പി.എല്ലിലെ ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് തോൽവി

സ്‌പോട്‌സ് ഡെസ്‌ക്

മുംബൈ: കഴിഞ്ഞ തവണത്തെ തോൽവിയുടെ ബാധ ഇക്കുറിയും ചെന്നെയെ വിട്ടൊഴിയുന്നില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ചെറുപ്പകാർ നിരന്ന ഡൽഹിയ്‌ക്കെതിരെ ചെന്നൈയ്ക്ക് കനത്ത തോൽവി.

ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റ് വിജയം. ഓപ്പണർമാരായ പൃഥ്വിഷായും ശിഖർ ധവാനും തകർത്തടിച്ചതോടെയാണ് ചെന്നൈ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഡൽഹി മറികടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 190 റൺസ് നേടി വിജയം സ്വന്തമാക്കിയത്. 38 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സും അടക്കമാണ് പൃഥ്വിഷാ 72 റൺസെടുത്തത്. 54 പന്തിൽ 10 ഫോറും രണ്ട് സിക്സും അടക്കമാണ് ശിഖർ ധവാൻ 85 റൺസെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ആദ്യ രണ്ട് ഓവർ പിന്നിടുന്നതിന് മുൻപ് തന്നെ ഫാഫ് ഡുപ്ലെസിയെ ചെന്നൈയ്ക്ക് നഷ്ടമായി. പിന്നാലെ അഞ്ച് റൺസെടുത്ത് റുതുരാജ് ഗെയ്ക്വാദും പുറത്തായി.

മൂന്നാം വിക്കറ്റിൽ ഒന്നിച്ച മോയിൻ അലി – സുരേഷ് റെയ്ന സഖ്യമാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേർന്ന് 53 റൺസ് സ്‌കോർബോർഡിലേക്ക് ചേർത്തു. 36 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 54 റൺസെടുത്ത സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.